വല മറ്റൊരു വള്ളത്തിന്റെ പ്രൊപ്പല്ലറിൽ കുരുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് തൊഴിലാളിക്ക് ദാരുണാന്ത്യം. ആറാട്ടുപുഴ വലിയഴീക്കൽ ശ്രീമന്ദിരത്തിൽ പ്രദീപ് (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ വലിയഴീക്കൽ സ്കൂളിന് കിഴക്കുഭാഗത്തായിരുന്നു അപകടം. കൊച്ചുവള്ളത്തിൽ വല നീട്ടുന്നതിനിടെ അതുവഴി കടന്നുപോയ ‘കണ്ടശ്ശേരി’ എന്ന ലൈലന്റ് വള്ളത്തിന്റെ പ്രൊപ്പല്ലറിൽ വല കുരുങ്ങുകയായിരുന്നു. വല പ്രദീപിന്റെ കയ്യിൽ ബന്ധിച്ചിരുന്നതിനാൽ കൊച്ചുവള്ളവും പ്രദീപും മറ്റേ വള്ളത്തിനൊപ്പം വലിച്ചിഴയ്ക്കപ്പെട്ടു. കുറച്ചുദൂരം മുന്നോട്ടുപോയതിന് പിന്നാലെ കൊച്ചുവള്ളം പൂർണമായും തകർന്ന് മറിയുകയും പ്രദീപ് കായലിൽ മുങ്ങിപ്പോവുകയുമായിരുന്നു. അപകടം […]
Read more