Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

മുങ്ങിമരണങ്ങൾ തടയാൻ ജീവൻരക്ഷാ നീന്തൽ പരിശീലനം; പാലാ എഡിഷന് സമാപനം

കോട്ടയം: ഫൊക്കാനയും മൈൽസ്റ്റോൺ സ്വിമ്മിംഗ് ആൻഡ് പ്രമോട്ടിംഗ് ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ‘സ്വിം കേരള’ ജീവൻരക്ഷാ നീന്തൽ പരിശീലനത്തിന് പാലാ സെന്റ് തോമസ് കോളേജ് നീന്തൽകുളത്തിൽ സമാപനമായി. മുങ്ങിമരണങ്ങൾ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന പരിശീലനം പൂർത്തിയാക്കിയവർ വിശിഷ്ടാതിഥികൾക്ക് വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. തുടർന്ന് നടന്ന കുട്ടികളുടെ നീന്തൽ പ്രകടനവും ശ്രദ്ധേയമായി. സമാപന സമ്മേളനം മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലാ […]
Read more

സെന്റ് ആൻസ് ഹയർ സെക്കൻ്ററി സ്‌കൂൾ 105-ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും ജനുവരി 20-ന്

കോട്ടയം: ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്‌ഥാപനമായ സെന്റ് ആൻസ് ഹയർ സെക്കൻ്ററി സ്‌കൂളിന്റെ നൂറ്റിയഞ്ചാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ജനുവരി 20 ചൊവ്വാഴ്ച ബി.സി.എം (BCM) കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വാർഷിക സമ്മേളനം കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ കളക്‌ടർ ചേതൻ കുമാർ മീണ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരും ജീവനക്കാരുമായ ബിന്ദു പി. കെ, റീനാ സൈമൺ, […]
Read more

മാലിന്യക്കൂമ്പാരത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കണ്ടെത്തി; മാതൃകയായി എലിക്കുളം ഹരിതകർമ്മസേന

കോട്ടയം: മാലിന്യങ്ങൾക്കിടയിൽ നിന്നും ലഭിച്ച സ്വർണ്ണക്കമ്മൽ ഉടമയ്ക്ക് തിരികെ നൽകി എലിക്കുളം പഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങൾ മാതൃകയായി. ഏഴാം വാർഡിലെ ഹരിതകർമ്മസേനാംഗങ്ങളായ മേരിക്കുട്ടി മാത്യു, ലിസി ജോസഫ് എന്നിവർക്കാണ് അരപ്പവനോളം തൂക്കം വരുന്ന കമ്മൽ ലഭിച്ചത്. പൊതുകം പാത്രപാങ്കൽ ലൂസി ജേക്കബിന്റേതായിരുന്നു നഷ്ടപ്പെട്ട കമ്മൽ. തന്റെ സ്വർണ്ണം എവിടെയാണ് നഷ്ടമായതെന്ന് അറിയാതെ വലഞ്ഞ ലൂസി ഇക്കാര്യം നേരത്തെ ഹരിതകർമ്മസേനാംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് അജൈവ മാലിന്യങ്ങൾ തരംതിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി കമ്മൽ കണ്ടെത്തുന്നത്. സത്യസന്ധത കൈവിടാതെ ഹരിതകർമ്മസേനാംഗങ്ങൾ വിവരം ഉടൻതന്നെ ഐ.ആർ.ടി.സി […]
Read more

സംസ്ഥാന ഭിന്നശേഷി അവാർഡിൽ തിളങ്ങി മലപ്പുറം

മലപ്പുറം: സംസ്ഥാന ഭിന്നശേഷി അവാർഡിൽ തിളങ്ങി മലപ്പുറം. സംസ്ഥാനത്തിന് തന്നെ മാതൃകയാവുന്ന തരത്തിൽ ഭിന്നശേഷി മേഖലയിലുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കുള്ള ഏറ്റവും മികച്ച ജില്ലാ ഭരണകൂടത്തിനുള്ള അവാർഡ് ഉൾപ്പെടെ ആറു സംസ്ഥാന അവാർഡുകൾ തലസ്ഥാനത്ത് വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ മലപ്പുറം ഏറ്റുവാങ്ങി. സംസ്ഥാനത്തെ ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള ജില്ലാ അഡ്മിനിസ്ട്രേഷൻ അവാർഡ് മലപ്പുറം ജില്ലാ കലക്ടർ വി.ആർ.വിനോദ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ, സാമൂഹ്യനീതി വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ഷീബ മുംതാസ്, സാമൂഹ്യ […]
Read more

മരം സ്ക്കൂട്ടറിന് മുകളിലേക്ക് വീണ് സ്കൂട്ടർ യാത്രകാരന് പരിക്കേറ്റു

തൃശ്ശൂർ:  ചാലക്കുടി നഗരസഭയിലെ പോട്ട ബീവറേജ്‌സ് ഔട്ലെറ്റിനു മുൻവശം മരം സ്ക്കൂ  ട്ടറിന് മുകളിലേക്ക് വീണ് സ്കൂട്ടർ യാത്രകാരന് പരിക്കേറ്റു.  കൊരട്ടി നാലുകെട്ട് സ്വദേശി   കൂടാലപ്പറമ്പിൽ ഷാജു, (58) എന്നയാൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റയാളെ താലൂക്ക് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. വാകമരം കാലപ്പഴകത്താൽ കടപ്പുഴക്കി വീഴുകയായിരുന്നു. മരത്തിനു താഴെ സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു. ഷാജു  എന്നയാൾ സ്കൂ ട്ടർ പൂർണ്ണമായി തകർന്നു പോവുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ബി രാജേഷ് കുമാർ, സീനിയർ ഫയർ ആൻഡ് […]
Read more

മീനച്ചിൽ തോട്ടിലെ പോള നീക്കം ചെയ്യൽ; രണ്ടാം ഘട്ടത്തിന് തുടക്കമായി

കോട്ടയം: മഴക്കാലത്ത് മീനച്ചിൽ തോട്ടിലുണ്ടാകുന്ന തടസ്സങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു. അമ്പലക്കടവ് മുതൽ പാലക്കയം വരെയുള്ള ഭാഗത്തെ പോളകളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ഇന്നലെ ജോസ് കെ. മാണി എം.പി നിർവ്വഹിച്ചു. പാലാ – പൊൻകുന്നം ഹൈവേ, കുറ്റില്ലം – കടയം, ഇടയാറ്റ് റോഡ്, പന്ത്രണ്ടാം മൈൽ വെള്ളിയേപ്പള്ളി എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം മൂലം റോഡ് ഗതാഗതം തടസ്സപ്പെടുന്നത് ഒഴിവാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നാട്ടുകാർ നൽകിയ നിവേദനത്തെത്തുടർന്ന് […]
Read more

ശബരിമലയിലെ ക്രമക്കേടുകള്‍ സിസ്റ്റത്തിന്റെ പരാജയം; ഇഡി അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും: കെ ജയകുമാര്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഇഡി അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. സത്യം അന്വേഷിക്കുന്ന ഏത് പ്രവര്‍ത്തിക്കുമൊപ്പവും നില്‍ക്കും. ശബരിമലയിലുണ്ടായ ക്രമക്കേടുകള്‍ സിസ്റ്റത്തിന്റെ പരാജയമാണെന്നും ഭാവിയില്‍ അതുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ ജോലിയെന്നും അദ്ദേഹം പറയുന്നു. കോടതി നിര്‍ദേശത്തില്‍ അന്വേഷിക്കുന്ന ഒരു കേസില്‍ ഒരു അഭിപ്രായവും താന്‍ പറയില്ല. അന്വേഷണത്തില്‍ കൂടുതല്‍ സുതാര്യത ഉണ്ടാകണം. ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസികള്‍ക്ക് സംശയങ്ങളുണ്ട്. അത് വീണ്ടെടുക്കാനുള്ള ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Read more

ജയിലര്‍ 2 ഫൈനല്‍ ഷെഡ്യൂളിനായി രജനികാന്ത് കൊച്ചിയിലെത്തി

രജനികാന്തിന്റേതായി നിലവില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രം ജയിലര്‍ 2 വാണ്. പാലക്കാട് അട്ടപ്പാടിയിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. കോഴിക്കോടും ജയിലര്‍ 2 ചിത്രീകരിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗിനായി വീണ്ടും രജനികാന്ത് കൊച്ചിയില്‍ എത്തി. ജയിലര്‍ 2വിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ചിത്രീകരിക്കാനാണ് രജനികാന്ത് കേരളത്തില്‍ എത്തിയത് എന്നാണ് സൂചന. അതിരപ്പിള്ളിയിലടക്കമായിരിക്കും ജയിലര്‍ 2വിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ചിത്രീകരിക്കുക എന്നാണ് അറിയാന്‍ കഴിയുന്നത്. നെല്‍സണ്‍ ഒരുക്കിയ ബ്ലോക് ബസ്റ്റര്‍ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലര്‍ 2. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന […]
Read more

പരിസ്ഥിതി സൗഹൃദ ഊർജ്ജോത്പാദനത്തിൽ മാതൃകയായി പാലാ അൽഫോൻസാ കോളേജ്

കോട്ടയം: പഠനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിലും മാതൃകയാവുകയാണ് പാലാ അൽഫോൻസാ കോളേജ്. ‘ഗ്രീൻ ക്യാമ്പസ്’ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പിന്റെ ഭാഗമായി കോളേജിൽ 50 കിലോവാട്ട് ശേഷിയുള്ള ഓൺ-ഗ്രിഡ് സോളാർ പാനൽ പദ്ധതി സ്ഥാപിച്ചു. സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ സംയുക്ത ധനസഹായ പദ്ധതിയായ റൂസ (RUSA 2.0) ഫണ്ട് ഉപയോഗിച്ചാണ് ഈ സോളാർ പാനലുകൾ സജ്ജമാക്കിയത്. സെഗ്മെറ്റ് എനർജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയ ഈ പ്ലാന്റ് പ്രവർത്തനമാരംഭിക്കുന്നതോടെ കോളേജിന്റെ പാരമ്പര്യ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ […]
Read more

നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിച്ചു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. കേരളം വികസന പാതയില്‍ കുതിക്കുന്നെന്നും പത്തുവര്‍ഷം ഉണ്ടായത് മികച്ച നേട്ടമാണ്, വികേന്ദ്രീകരണത്തില്‍ സംസ്ഥാനം ദേശീയ തലത്തില്‍ മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കൂടാതെ ശിശുമരണ നിരക്ക് സംസ്ഥാനത്ത് കുറഞ്ഞതിന്റേയും തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പടെ മികച്ച നേട്ടം കൈവരിച്ചതിനെ കുറിച്ചും ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ കുറിച്ചും പ്രസംഗത്തിന്റെ ആദ്യ ഭാഗത്തില്‍ ഗവര്‍ണര്‍ സൂചിപ്പിച്ചു. കേരളത്തിന് അര്‍ഹമായ വിഹിതം വെട്ടിക്കുറച്ചതിലുള്‍പ്പെടെയുള്ള കേന്ദ്ര തീരുമാനങ്ങളെയും നയപ്രഖ്യാപനത്തില്‍ […]
Read more

Recent News

Advertisement