Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിച്ചു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. കേരളം വികസന പാതയില്‍ കുതിക്കുന്നെന്നും പത്തുവര്‍ഷം ഉണ്ടായത് മികച്ച നേട്ടമാണ്, വികേന്ദ്രീകരണത്തില്‍ സംസ്ഥാനം ദേശീയ തലത്തില്‍ മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കൂടാതെ ശിശുമരണ നിരക്ക് സംസ്ഥാനത്ത് കുറഞ്ഞതിന്റേയും തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പടെ മികച്ച നേട്ടം കൈവരിച്ചതിനെ കുറിച്ചും ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ കുറിച്ചും പ്രസംഗത്തിന്റെ ആദ്യ ഭാഗത്തില്‍ ഗവര്‍ണര്‍ സൂചിപ്പിച്ചു. കേരളത്തിന് അര്‍ഹമായ വിഹിതം വെട്ടിക്കുറച്ചതിലുള്‍പ്പെടെയുള്ള കേന്ദ്ര തീരുമാനങ്ങളെയും നയപ്രഖ്യാപനത്തില്‍ […]
Read more

പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും സൗജന്യ ചികിത്സാ പദ്ധതിയുമായി അനിൽ അക്കര

തൃശൂർ: അടാട്ട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ നിവാസികൾക്കും സൗജന്യ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് പഞ്ചായത്ത് പ്രസിഡന്റ് അനിൽ അക്കര. തൃശൂരിലെ അമല ആശുപത്രിയുമായി സഹകരിച്ചാണ് ഈ ചികിത്സാ പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അമല ആശുപത്രി ഡയറക്ടർ ജൂലിയസ് അറയ്ക്കൽ സി.എം.ഐ, ജോയിന്റ് ഡയറക്ടർ ഡെൽജോ പുത്തൂർ സി.എം.ഐ എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി രൂപീകരിച്ചത്. മാർച്ച് ആദ്യവാരം മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് അനിൽ അക്കര അറിയിച്ചു. പദ്ധതിയുടെ ഭാഗമായി, […]
Read more

15-ാം നിയമ സഭാസമ്മേളനത്തിന് ഇന്ന് തുടക്കമായി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ 15-ാം നിയമസഭയിലെ 16 സമ്മേളനം ഇന്ന് തുടക്കമായി.കേരള ​ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നയപ്രഖ്യാപനത്തേോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക.ജനുവരി 22, 27, 28 ദിവസങ്ങളിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചയാണ് നടക്കുക.തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നയപ്രഖ്യാപനത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ വികസനവും പദ്ധതികളും ഇനി ഏത് രീതിയിലാകും മുന്നോട്ട് പോകുക എന്നതുൾപ്പെടെയുള്ള കാര്യങ്ങളാകും ഇതിൽ അവതരിപ്പിക്കുക.സമ്മേളനത്തിന്റെ പ്രധാന അജണ്ടയായ 2026 – 27 സാമ്പത്തിക വർഷത്തേക്കുള്ള 29-ന് രണ്ടാം […]
Read more

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം എതിര്‍ത്ത് പൊലീസ്

കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം എതിര്‍ത്ത് പൊലീസ്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം പൂര്‍ത്തിയാക്കിയതെന്ന് പൊലീസ് കോടതിയിയെ അറിയിച്ചു. കുറ്റപത്രത്തിന്റെ കരട് പരാതിക്കാരിയെ ബോധ്യപ്പെടുത്തിയിരുന്നു. കേസില്‍ സിസിടിവി ദൃശ്യങ്ങളും തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കോടതിയില്‍ പൊലീസ് വ്യക്തമാക്കി. എഡിഎമ്മിന്റെ ഭാര്യ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നാണ് പൊലീസ് പറയുന്നത് . വാദം കേള്‍ക്കാനായി കേസ് ഫെബ്രുവരി 19 ലേക്ക് മാറ്റി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് പൊലീസ് തുടരന്വേഷണത്തെ എതിര്‍ത്ത് […]
Read more

സുപ്രീം കോടതി ഇന്ന് വീണ്ടും വാദം കേൾക്കും;ഉന്നാവ് ബലാത്സംഗക്കേസിൽ കുൽദീപ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ സിബിഐ

ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസില്‍ ബി.ജെ.പി മുന്‍ എം.എല്‍.എ കുൽദീപ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി. ഉത്തരവിനെതിരായ സിബിഐയുടെ അപ്പീല്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രണ്ടാഴ്ച മുമ്പ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ അവധിക്കാല ബെഞ്ച് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.കേസ് ഗുരുതര സ്വഭാവത്തിലുള്ളതാണെന്നും ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതിനുള്ള കാരണങ്ങളിൽ വിശദമായി വാദം കേൾക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നതിനാൽ ഇന്നത്തെ അപ്പീലില്‍ കോടതി കൂടുതല്‍ വാദം കേള്‍ക്കും. കേസിൽ കക്ഷി ചേരാൻ അതീജീവിതയ്ക്ക് കോടതി അനുമതിയും […]
Read more

എഐവൈഎഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു

മലപ്പുറം: എഐവൈഎഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു. സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റുമായ പി. അരുൺ ആണ് ബിജെപിയിൽ അംഗമായത്. അദ്ദേഹം എഐടിയുസി ജില്ലാ കമ്മിറ്റി അംഗവും വണ്ടൂർ മണ്ഡലം സെക്രട്ടറിയുമായിരുന്നു. പാർട്ടിയിൽ തനിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം നൽകിയില്ലെന്നാരോപിച്ചാണ് സിപിഐ വിട്ടതെന്ന് അരുൺ പറഞ്ഞു. ഇനി മുതൽ ബിജെപിയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read more

നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ച് വയോധികൻ മരിച്ചു

കണ്ണൂർ: മട്ടന്നൂരിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വയോധികൻ മരിച്ചു. ഇന്നലെ രാത്രി മൂന്നാം പീടിക അക്ഷയ കേന്ദ്രത്തിന് സമീപത്താണ് അപകടം ഉണ്ടായത്. മൂന്നാം പീടിക സ്വദേശിയായ അബൂബക്കർ ആണ് മരിച്ചത്. കടയിൽ നിന്ന് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി പോകാൻ ഒരുങ്ങുന്നതിനിടെയാണ് പിന്നിൽ നിന്ന് എത്തിയ കാർ അബൂബക്കറിനെ ഇടിച്ച് തെറിപ്പിച്ചത്. മണക്കായി ഭാഗത്ത് നിന്ന് ഉരുവച്ചാലിലേക്ക് വരികയായിരുന്ന കാർ ആദ്യം റോഡരികിലെ സിഗ്നൽ കുറ്റിയിൽ ഇടിക്കുകയും തുടർന്ന് സ്കൂട്ടറിന്റെ പിറകിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ […]
Read more

ഇന്റർ എൽ.പി. സ്കൂൾ ഫുട്ബോൾ; തച്ചണ്ണ ജി.എൽ.പി.എസിന് കിരീടം

മലപ്പുറം: മൂർക്കനാട് ഗവൺമെൻറ് യു.പി. സ്കൂൾ ടർഫിൽ വെച്ച് നടന്ന ഇന്റർ എൽ.പി. സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ തച്ചണ്ണ ജി.എൽ.പി. സ്കൂൾ ജേതാക്കളായി. ആവേശകരമായ ഫൈനലിൽ ജി.യു.പി.എസ്. മൈത്രയെ പരാജയപ്പെടുത്തിയാണ് തച്ചണ്ണ വിജയകിരീടം ചൂടിയത്. ഊർങ്ങാട്ടിരി പഞ്ചായത്തിലെ എട്ടോളം എൽ.പി. സ്കൂളുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. സ്കൂൾ ഗെയിംസ് നാഷണൽ അത്‌ലറ്റിക് കേരള ജൂനിയർ ടീം മാനേജർ പ്രിവീൺ സി.കെ. ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വി. ഷഹീദ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എം.സി. അംഗങ്ങളായ എം. റിഷാദ്, […]
Read more

സ്വകാര്യബസിലെ വീഡിയോ പ്രചാരണം മൂലം യുവാവ് ജീവനൊടുക്കിയ സംഭവം; യുവതിയുടെ മൊഴിയെടുക്കും

കോഴിക്കോട്: സ്വകാര്യ ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ മൊഴിയെടുക്കും. ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്ന ബസിലെ ജീവനക്കാരുടെയും മൊഴിയെടുക്കും. ലൈംഗികാതിക്രമം നേരിട്ടെന്ന് അവകാശപ്പെട്ടെങ്കിലും പോലിസില്‍ പരാതി നല്‍കാതെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതും അന്വേഷിക്കും. യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് പോലിസില്‍ പരാതി നല്‍കിയിട്ടുള്ളത്. ഗോവിന്ദപുരത്തെ സെയില്‍സ്മാനേജറായ യുവാവ് ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ യാത്രക്കിടെയാണ് ആരോപണം വന്നത്. തിരക്കുള്ള ബസില്‍വച്ച് ലൈംഗികാതിക്രമം കാണിച്ചെന്നാരോപിച്ച് യുവതി വീഡിയോ […]
Read more

ബൈക്കിൽ ലോറി തട്ടി അപകടം; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് സംസ്ഥാന പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ശ്രീകൃഷ്ണപുരം തിരുവാഴിയോട് പരാവൂർ അഞ്ചിലത്ത് സുരേഷ് ആണ് മരിച്ചത്. മുണ്ടൂർ–തൂതപാതയിലെ തിരുവാഴിയോട് പ്രദേശത്ത് ഇന്ന് വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സുരേഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ സുരേഷിന്റെ ശരീരത്തിലൂടെ ലോറിയുടെ ടയർ കയറിയിറങ്ങുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
Read more

Recent News

Advertisement