Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

കേളകം പഞ്ചായത്തിലെ താത്കാലിക തൊഴിലാളികളെ പിരിച്ചുവിട്ടതിൽ പ്രതിഷേധം

കണ്ണൂർ: പഞ്ചായത്തിൽ ടൗൺ ശുചീകരണജോലി ചെയ്‌തിരുന്ന നാലു തൊഴിലാളികളേയും പഞ്ചായത്ത് ജീപ്പ് ഡ്രൈവറേയും പിരിച്ചുവിട്ട ഭരണ സമിതി തീരുമാനത്തിനെതിരേ സിപിഎം കേളകം പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. യുഡിഎഫ് ഭരണ സമിതി നയപരമായ തീരുമാനങ്ങളെടുക്കേണ്ട ആദ്യ യോഗത്തിൽ രാഷ്ട്രീയ വൈര നിരാതന ബുദ്ധിയോടെ താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടുവാനാണ് തീരുമാനമെടുത്തതെന്ന് സിപിഎം ആരോപിച്ചു. സിപിഎം പേരാവൂർ ഏരിയ സെക്രട്ടറി സി.ടി.അനീഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. കെ.സി.ജോർജ്, കെ.പി. ഷാജി, തങ്കമ്മ സ്കറിയ, എ.എ.സണ്ണി, […]
Read more

സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അപകടം; യുവതി മരിച്ചു

മലപ്പുറം: എ.ആര്‍ നഗര്‍ കൊടക്കല്ലില്‍ സ്‌കൂട്ടറില്‍ മിനി ടിപ്പര്‍ ലോറിയിടിച്ച് യുവതി മരിച്ചു. പുകയൂര്‍ ഒളകര സ്വദേശിനി നൗഫിയയാണ് മരിച്ചത്. സ്‌കൂട്ടറിലുണ്ടായിരുന്ന ഭര്‍ത്താവ് ഉള്ളാട്ടില്‍ സഹീറലി പരിക്കേറ്റ് ചികിത്സയിലാണ്. നൗഫിയയുടെ കരുമ്പിലെ വീട്ടില്‍നിന്നും ഭര്‍ത്താവിന്റെ വീടായ പുകയൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറിയിടിക്കുകയായിരുന്നു. നൗഫിയ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. നൗഫിയയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി
Read more

കണ്ണൂർ ചേലേരിയിൽ വീണ്ടും തെരുവുനായ ആക്രമണം; ഒരാൾക്ക് കടിയേറ്റു

കണ്ണൂർ: ചേലേരിയിൽ വീണ്ടും തെരുവ്നായ ആക്രമണം. വൈദ്യർകണ്ടിക്ക് സമീപത്തു വെച്ചാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ചേലേരി കാറാട്ട് വയൽകുളത്തിന് സമീപം താമസിക്കുന്ന കെ.മുരളീധരനാണ് (72) ഇന്ന് രാവിലെ നായയുടെ കടിയേറ്റത്. നായയുടെ ആക്രമണത്തിൽ ഇരുകാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. മുരളീധരൻ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.കൊളച്ചേരി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. നിരവധി പേർക്ക് നായയുടെ ആക്രമണത്തിൽ പരിക്കുകൾ പറ്റിയിട്ടുണ്ട്. കാൽനട യാത്രക്കാരാണ് കൂടുതലും നായയുടെ ആക്രമണത്തിന് ഇരയാകുന്നത്. റോഡരികിലും മറ്റും കൂട്ടത്തോടെ തമ്പടിക്കുന്ന നായക്കൂട്ടങ്ങൾ […]
Read more

16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബസ് ജീവനക്കാരൻ അറസ്റ്റിൽ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. ബസ് ജീവനക്കാരൻ ചിറക്കൽ സ്വദേശി പുഞ്ചൻ ഹൗസിൽ സ്നേഹിതിനെ (26) യാണ് കണ്ണപുരം സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു അറസ്റ്റു ചെയ്തത്. ഈ മാസം അഞ്ചിന് വൈകുന്നേരമായിരുന്നു സംഭവം. യുവാവ് സൗഹൃദത്തിലായിരുന്ന കണ്ണപുരം സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിനിയായ 16 വയസുകാരി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകവെ ഓട്ടോയിൽ യുവാവ് ബന്ധു വീട്ടിലേക്ക് കൂട്ടി കൊണ്ടു പോവുകയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. പെൺകുട്ടി വീട്ടിൽ അറിയിച്ചതിനു ശേഷം […]
Read more

ശബരിമല സ്വർണക്കൊള്ള; എന്‍ വിജയകുമാറിനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ കൊല്ലം ദേവസ്വം ബോർഡ് മുൻ അംഗവും സിപിഎം പ്രതിനിധിയുമായ എന്‍ വിജയകുമാറിനെ വിജിലൻസ് കോടതി ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ വിശദമായി ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിൽ എടുത്തത്. എ. പത്മകുമാർ നേതൃത്വം നൽകുന്ന ബോർഡിലെ സിപിഎം നോമിനിയായാണ് വിജയകുമാർ നിയമനമായിരുന്നത്.
Read more

ഈ വർഷത്തെ ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടന കാലത്തിനു ശുഭപര്യവസാനമാകുന്നു

കോട്ടയം: ഈ കൊല്ലത്തെ ശബരിമല മണ്ഡല മകരവിളക്ക് തീർഥാടന കാലത്തിനു ശുഭപര്യവസാനമാകുന്നു. ഇരുപതിനാണ് ശബരിമല നട അടയ്ക്കുന്നത്. ഒറ്റപ്പെട്ട പേട്ട തുള്ളൽ മാത്രമാണ് ഇപ്പോൾ എരുമേലിയിലുള്ളത്. തീർഥാടന വാഹനങ്ങളും തീരെ കുറഞ്ഞു. അപകടങ്ങളും മരണങ്ങളും മുൻ വർഷത്തെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞ തീർഥാടനമാണ് കടന്നുപോയത്. കേരള പൊലീസ്, മോട്ടർ വാഹന വകുപ്പ് എന്നിവയുടെ ഇടപെടലുകൾ മൂലം പരാതികൾ കുറയ്ക്കാൻ കഴിഞ്ഞു. അതേസമയം മുൻവർഷത്തെ അപേക്ഷിച്ച് തീർഥാടകരോടുള്ള ചൂഷണം വർധിച്ചു. പാർക്കിങ് മൈതാനങ്ങൾ, ശുചിമുറി കോംപ്ലക്സുകൾ എന്നിവിടങ്ങളിലെ ചൂഷണങ്ങളിൽ […]
Read more

കായിക വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്ത സംഭവം; കൂടുതൽ അന്വേഷണം വേണമെന്ന് ഒളിമ്പ്യൻ അനിൽ കുമാർ

കൊല്ലം: സായി സ്പോർട്സ് ഹോസ്റ്റലിൽ രണ്ടു കായിക വിദ്യാർത്ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഒളിമ്പ്യൻ അനിൽ കുമാർ ആവശ്യപ്പെട്ടു. കുട്ടികൾ വെറുതെ ആത്മഹത്യ ചെയ്യില്ല. കേസിന് പിന്നിൽ ചില ദുരൂഹതകൾ ഉണ്ടെന്ന് മനസ്സിലാക്കുന്നു,” എന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പങ്കുവെക്കൂവെന്ന് അനിൽ കുമാർ സൂചിപ്പിച്ചു. സായി സ്പോർട്സ് സ്കൂളിലെ സെൻട്രൽ ഇൻചാർജ് കുട്ടികളോട് മോശമായി പെരുമാറുന്ന നിലയായിരുന്നു. സായിയിലെ ജോലി അവർ വിട്ടത് സെൻട്രൽ ഇൻചാർജും […]
Read more

കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് തൊട്ടടുത്ത് പായ വിരിച്ച് കിടന്നുറങ്ങിയ യുവാവ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങിയ യുവാവ് പിടിയിൽ. വെള്ളയിൽ സ്വദേശി മുഹമ്മദ്‌ റാഫിയാണ് (30) പോലീസ് പിടിയിലായത്. ഇന്ന് പുലർച്ചെ കോഴിക്കോട് ബീച്ചിലായിരുന്നു സംഭവം. ബീച്ചിലെ മണൽപ്പരപ്പിൽ പേപ്പർ വിരിച്ച് അതിൽ കഞ്ചാവ് ഇലകൾ ഉണങ്ങാനായി നിരത്തിയിട്ട ശേഷം, തൊട്ടടുത്ത് തന്നെ പായ വിരിച്ചു കിടന്നുറങ്ങുകയായിരുന്നു റാഫി. പ്രഭാതസവാരിക്കായി ബീച്ചിലെത്തിയവർ രാവിലെ ഈ കാഴ്ച കണ്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വൈകാതെ സ്ഥലത്തെത്തിയ വെള്ളയിൽ പൊലീസ് സംഘം യുവാവിനെ വിളിച്ചുണർത്തി കസ്റ്റഡിയിലെടുത്തു. […]
Read more

പള്ളിപ്പെരുന്നാളിന് നൃത്തം ചെയ്തതിന് ചോദ്യം ചെയ്ത യുവാവിനും സഹോദരനും ക്രൂര മർദ്ദനം; 3 പേർ പിടിയിൽ

തൃശൂര്‍: പള്ളി കോമ്പൗണ്ടിനുള്ളില്‍ നൃത്തം ചെയ്തത് ചോദ്യം ചെയ്തത യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ മൂന്നുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. മരത്തംകോട് കുഴിപ്പറമ്പില്‍ വീട്ടില്‍ അരുണ്‍, മരത്തംകോട് കുണ്ടുപറമ്പില്‍ വീട്ടില്‍ മിഥുന്‍ മരത്തംകോട് മേപ്പറമ്പത്ത് വീട്ടില്‍ പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. മരത്തംകോട് കല്ലേരി വീട്ടില്‍ കെ.പി. പ്രിസ്റ്റിന്‍, സഹോദരന്‍ പ്രബിന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പള്ളി പെരുന്നാളിനോടനുബന്ധിച്ച് പള്ളി കോമ്പൗണ്ടിൽ നൃത്തം ചെയ്ത പ്രതികളെ പ്രിസ്റ്റ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ പ്രണവ് കൈവശം വെച്ചിരുന്ന ഇടിവള പോലുള്ള […]
Read more

ശബരിമല ആടിയ നെയ്യ് ക്രമക്കേട്; ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും മിന്നൽപരിശോധന

പത്തനംതിട്ട: ശബരിമലയിൽ ആടിയ ശിഷ്ടമായി നെയ്യ് വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട ഗുരുതരമായ ക്രമക്കേടിൽ വിജിലൻസ് പരിശോധന പുരോഗമിക്കുന്നു. സന്നിധാനത്തെ ഓഫീസ്, നെയ്യ് വിൽപ്പന കൗണ്ടർ എന്നിവ ഉൾപ്പെടെ നാല് സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് വിജിലൻസ് കേസെടുത്തത്. എസ്പി മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിൽ 36,24,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു. നെയ്യ് വിൽപ്പനയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരും ശാന്തിക്കാരും ഉൾപ്പെടെ 33 പേരാണ് കേസിൽ പ്രതികൾ. […]
Read more

Recent News

Advertisement