Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പള്ളിപ്പെരുന്നാളിന് നൃത്തം ചെയ്തതിന് ചോദ്യം ചെയ്ത യുവാവിനും സഹോദരനും ക്രൂര മർദ്ദനം; 3 പേർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂര്‍: പള്ളി കോമ്പൗണ്ടിനുള്ളില്‍ നൃത്തം ചെയ്തത് ചോദ്യം ചെയ്തത യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ മൂന്നുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. മരത്തംകോട് കുഴിപ്പറമ്പില്‍ വീട്ടില്‍ അരുണ്‍, മരത്തംകോട് കുണ്ടുപറമ്പില്‍ വീട്ടില്‍ മിഥുന്‍ മരത്തംകോട് മേപ്പറമ്പത്ത് വീട്ടില്‍ പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. മരത്തംകോട് കല്ലേരി വീട്ടില്‍ കെ.പി. പ്രിസ്റ്റിന്‍, സഹോദരന്‍ പ്രബിന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

പള്ളി പെരുന്നാളിനോടനുബന്ധിച്ച് പള്ളി കോമ്പൗണ്ടിൽ നൃത്തം ചെയ്ത പ്രതികളെ പ്രിസ്റ്റ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ പ്രണവ് കൈവശം വെച്ചിരുന്ന ഇടിവള പോലുള്ള ആയുധം ഉപയോഗിച്ച് പ്രിസ്റ്റിന്റെ ഇടത് കണ്ണിന് മുകളിലായി പരിക്കേൽപിച്ചു.

പ്രിസ്റ്റിനെ രക്ഷിക്കാൻ ഓടിയെത്തിയ സഹോദരൻ പ്രബിനെയും അരുണും മിഥുനും ചേർന്ന് തടഞ്ഞുനിർത്തി മർദ്ദിച്ചു. മർദ്ദനത്തിൽ പ്രിസ്റ്റിന്റെ ഇടത് കണ്ണിനു താഴെയും നെറ്റിയിലും ഗുരുതര പരിക്ക് ഉണ്ടായി. ഇരുവരും തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer