Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

സര്‍ക്കസ് കഥകളുടെ എഴുത്തുകാരന്‍ ശ്രീധരന്‍ ചമ്പാട് നിര്യാതനായി

കണ്ണൂര്‍:മലയാളി വായനക്കാരെ സര്‍ക്കസിലേക്ക് എത്തിച്ച എഴുത്തുകാരന്‍ ശ്രീധരന്‍ നമ്പാട് (86) നിര്യാതനായി. പാട്യം പത്തായക്കുന്നിലായിരുന്നു അന്ത്യം.സര്‍ക്കസില്‍ ട്രപ്പീസ് കളിക്കാരനായാണ് ശ്രീധരന്‍ ചമ്പാടിന്റെ ജീവിതം ആരംഭിക്കുന്നത്.ഒരു പക്ഷേ സര്‍ക്കസ് തമ്പുകളിലിരുന്ന് സാഹിത്യ രചന നടത്തിയ അപൂര്‍വ്വ മലയാള സാഹിത്യകാരനാണ് ശ്രീധരന്‍ ചമ്പാട്.സര്‍ക്കസ് പ്രമേയമായുള്ള സിനിമകളുടെ തിരക്കഥാ രചനയില്‍ സഹായിയാണ് എഴുത്തിന്റെ ലോകത്തേക്ക് എത്തുന്നത്.സിനിമയില്‍ അഭിനേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.നോവല്‍, ജീവചരിത്രം, ലേഖനങ്ങള്‍ തുടങ്ങിയ  20 ല്‍ പരം  പുസ്തകങ്ങളും നൂറിലധികം കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.പത്രപ്രവര്‍ത്തനരംഗത്തും ശ്രീധരന്‍ ചമ്പാട് പ്രവര്‍ത്തിച്ചിരുന്നു. 1937-ല്‍ തലശ്ശേരിക്കടുത്ത ചമ്പാട് […]
Read more

കെ.എസ്.ഇ.ബി. ലൈന്‍മാന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

പാലക്കാട്:ജോലിക്കിടെ കെ.എസ്.ഇ.ബി. ലൈന്‍മാന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു.എലവഞ്ചേരി കരിംകുളം കുന്നില്‍ വീട്ടില്‍ രഞ്ജിത്ത് (35) ആണ് മരിച്ചത്.കൊല്ലങ്കോട് പഴയങ്ങാടി ഭാഗത്തുവെച്ച് വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read more

പ്ലസ്‌വണ്‍ മൂന്നാം അലോട്‌മെന്റ് 19-ന്

ഹരിപ്പാട്:പ്ലസ് വണ്‍ മൂന്നാം അലോട്മെന്റ 19-ന് പ്രസിദ്ധീകരിക്കും.ഇതനുസരിച്ച് 19, 20 തീയതികളില്‍ സ്‌കൂളില്‍ ചേരാം. 24-നു ക്ലാസുകള്‍ തുടങ്ങും. കായികമികവ് അടിസ്ഥാനമാക്കിയുള്ള അലോട്മെന്റ് നേരത്തേ നടത്തിയിരുന്നു.സ്‌പോര്‍ട്‌സ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അന്തിമ അലോട്മെന്റും 19-നു പ്രസിദ്ധീകരിക്കും.രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനനടപടി വ്യാഴാഴ്ച പൂര്‍ത്തിയായി. മെറിറ്റ് ക്വാട്ടയിലെ 70,100 സീറ്റ് മിച്ചമുണ്ട്. ഇവയിലും അലോട്മെന്റ് ലഭിച്ചിട്ടും സ്‌കൂളില്‍ ചേരാത്തതിനാല്‍ ഒഴിവുവരുന്ന സീറ്റുകളും ചേര്‍ത്താണ് മൂന്നാം അലോട്മെന്റ് നടത്തുന്നത്.രണ്ടാം അലോട്‌മെന്റ് കഴിഞ്ഞപ്പോള്‍ പട്ടികവര്‍ഗ സംവരണ വിഭാഗത്തില്‍മാത്രം 26,873 സീറ്റാണ് ഒഴിവുള്ളത്. പട്ടികജാതി […]
Read more

ആലപ്പുഴയില്‍ പക്ഷിപ്പനി;നിയന്ത്രണ നടപടിയുമായി ജില്ലാ കളക്ടര്‍

ആലപ്പുഴ:ജില്ലയിലെ പക്ഷിപ്പനി സംശയിക്കുന്നതും ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നതുമായ മേഖലകളില്‍ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ചു.ജില്ല കളക്ടറുടേതാണ് ഉത്തരവ്.താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ജൂണ്‍ 22 വരെ നിരോധിച്ച് കൊണ്ടാണ് ജില്ല കളക്ടര്‍ ഉത്തരവ്. കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, ചേര്‍ത്തല മുനിസിപ്പാലിറ്റി, മണ്ണഞ്ചേരി, മാരാരിക്കുളം വടക്ക്, പട്ടണക്കാട്, വയലാര്‍, ചേന്നംപള്ളിപ്പുറം, കടക്കരപ്പള്ളി […]
Read more

സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു

കൊച്ചി:ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.പവന് 200 രൂപയാണ് കുറഞ്ഞത്.ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,720 രൂപയായി.ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6590 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ച വീണ്ടും 54,000 കടന്ന് മുന്നേറിയിരുന്നു. പിന്നീട് […]
Read more

തോപ്പില്‍ ഭാസിയുടെ സഹോദരി ഭാര്‍ഗവിയമ്മ അന്തരിച്ചു

വള്ളികുന്നം:തോപ്പില്‍ ഭാസിയുടെ സഹോദരിയും സി.പി.ഐ നേതാവ് തോപ്പില്‍ ഗോപാലകൃഷ്ണന്റെ അമ്മയുമായ വള്ളികുന്നം ചെറുനിക്കല്‍ ഭാര്‍ഗവിയമ്മ അന്തരിച്ചു.98 വയസ്സായിരുന്നു.പരേതരായ തോപ്പില്‍ പരമേശ്വരന്‍ പിള്ളയുടെയും നാണിക്കുട്ടി അമ്മയുടെയും മകളാണ്. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പില്‍ നടക്കും. ഭര്‍ത്താവ്:പരേതനായ ശങ്കരപ്പിള്ള,മക്കള്‍: വിജയലക്ഷ്മി, പരേതരായ തോപ്പില്‍ ഗോപാലകൃഷ്ണന്‍,സരസ്വതി,രാമചന്ദ്രന്‍ പിള്ള,വിജയകുമാര്‍.മരുമക്കള്‍: പരേതനായ എസ്.മോഹനചന്ദ്രന്‍ പിള്ള,കെ.ഉഷ,എല്‍.സിന്ധു,എ.മാല.മറ്റു സഹോദരങ്ങള്‍: തോപ്പില്‍ കൃഷ്ണപിള്ള, മാധവന്‍ പിള്ള.
Read more

ജി7 ഉച്ചകോടി; പ്രധാനമന്ത്രി ഇറ്റലിയിലെത്തി

ന്യൂഡല്‍ഹി:ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെ അപുലിയയിലെത്തി.ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.മൂന്നാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്രയാണിത്.ബോര്‍ഗോ എഗ്നേഷ്യ ആഡംബര റിസോര്‍ട്ടില്‍ പതിനഞ്ച് വരെയാണ് ഉച്ചകോടി നടക്കുന്നത്. യുക്രൈന്‍ യുദ്ധവും ഗാസയിലെ സംഘര്‍ഷവും അടക്കമുള്ള പ്രശ്നങ്ങളാകും ചര്‍ച്ചയില്‍ നിറയുക എന്നാണ് കരുതുന്നത്.ദക്ഷിണ മേഖലയിലെ നിര്‍ണായക പ്രശ്നങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, ദേശീയ […]
Read more

രാഷ്ട്രീയക്കാരും പൊലീസും ബാങ്ക് ജീവനക്കാരും കൈകോർത്ത് നടത്തിയ തട്ടിപ്പ്: ഇഡി

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ഏറ്റവും വലിയ ബാങ്ക കൊള്ളയാണെന്ന് ഇഡി ഹൈക്കോടതിയിൽ. രാഷ്ട്രീയക്കാരും പൊലീസും ബാങ്ക് ജീവനക്കാരും കൈകോർത്ത് നടത്തിയ തട്ടിപ്പാണെന്നും ഇഡി പറയുന്നു. അസി ഡയറക്ടർ സുരേന്ദ്ര ജി കാവിത്കർ ഹൈ സത്യവാങ്മൂലം നൽകി. ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടു കിട്ടാൻ ക്രൈംബ്രാഞ്ച് നൽകിയ ഹരജിയിലാണ് വിശദീകരണം. 2012 മുതൽ 2019 വരെ ഒട്ടേറെ പേർക്ക് ബാങ്കിൽ നിന്ന് വായ്പ അനുവദിച്ചിരുന്നു. 51 പേർക്ക് 24.56 കോടി രൂപ നിയമ വിരുദ്ധമായി വായ്പ […]
Read more

പന്തീരാങ്കാവ് കേസ്; വീട്ടില്‍ നില്‍ക്കാൻ താല്‍പര്യമില്ലെന്ന് അറിയിച്ചു, പരാതിക്കാരി ദില്ലിയിലേക്ക് മടങ്ങി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പരാതിക്കാരിയായ യുവതി മൊഴി നല്‍കിയശേഷം ദില്ലിയിലേക്ക് മടങ്ങി. ഇന്ന് പുലര്‍ച്ചെയുള്ള വിമാനത്തിലാണ് മടങ്ങിയത്. ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയ യുവതിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണ് ഭർത്താവിനെതിരെ പരാതി നൽകിയത് എന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. വീട്ടിൽ നിൽക്കാൻ താൽപര്യമില്ലെന്നും ദില്ലിയിൽ പോകണമെന്നും മജിസ്ട്രേറ്റിനോടും യുവതി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇതോടെയാണ് നടപടികൾ പൂർത്തിയാക്കി യുവതിയെ പൊലീസ് വിട്ടയച്ചത്. പെൺകുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി പിതാവ് […]
Read more

ചേർത്തലയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; വിദഗ്ധ സംഘത്തെ നിയോഗിച്ചു

ചേർത്തല മുഹമ്മയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി വ്യാപിച്ച പ്രദേശത്തു ചത്തു വീണ കാക്കയുടെ സാംപിൾ, ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. മുഹമ്മ പഞ്ചായത്ത് നാലാം വാർഡിലാണു കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയത്. സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പിനു കീഴിലെ ലബോറട്ടറിയിൽ പരിശോധിച്ചപ്പോൾ പക്ഷിപ്പനിയാണെന്നു സൂചന ലഭിച്ചിരുന്നു. ഇതുകൂടാതെ കഞ്ഞിക്കുഴി പഞ്ചായത്ത് 10ാം വാർഡിൽ ഉള്ള ഒരു കോഴി ഫാമിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇവിടെ 2200 കോഴികളാണുള്ളത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix