Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

പിപി ദിവ്യയെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ

തിരുവനന്തപുരം: ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്നും പി പി ദിവ്യയെ ഒഴിവാക്കി. മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായിരുന്നു പി പി ദിവ്യ. മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനമാണ് നടപടി സ്വീകരിച്ചത്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി സി എസ് സുജാതയെ പകരം തെരഞ്ഞെടുത്തു. കെ എസ് സലീഖയാണ് സംസ്ഥാന പ്രസിഡന്റ്. ഇ പത്മാവതിയെ ട്രഷററായും തെരഞ്ഞെടുത്തു. പിപി ദിവ്യ ആവശ്യപ്പെട്ട പ്രകാരമാണ് ദിവ്യയെ ഒഴിവാക്കിയതെന്ന് സി എസ് സുജാത വ്യക്തമാക്കി. […]
Read more

ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനിൽ നിന്ന് രാജി വച്ചു

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷനിലെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബോസ് കൃഷ്ണമാചാരി രാജിവച്ചു. ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു അദ്ദേഹം. കുടുംബപരമായ കാരണങ്ങളാലാണ് തീരുമാനം കൈക്കൊണ്ടതെന്ന് അദ്ദേഹം അറിയിച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരിൽ ഒരാളായ ബോസ് കൃഷ്ണമാചാരി, 2012ൽ നടന്ന ആദ്യ ബിനാലെയുടെ സഹക്യൂറേറ്ററായും പ്രവർത്തിച്ചിരുന്നു. ബിനാലെയെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ കലാമേളയായി ഉയർത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നു. ഇതിനിടെ, കൊച്ചി മുസിരിസ് ബിനാലെയുടെ പുതിയ പ്രസിഡന്റിനെ കലാലോകത്ത് നിന്ന് കണ്ടെത്തുന്നതിനുള്ള നടപടികൾ ഫൗണ്ടേഷൻ ആരംഭിച്ചതായി അറിയിച്ചു.
Read more

ഇമ്യൂണോളജി ഫെലോഷിപ്പ് ഡോ. മഹേഷ് ദേവ്ന്

കൊച്ചി: എയിംസ് റിഷികേശും പിജിഐ ചണ്ഡീഗഢും സംയുക്തമായി സംഘടിപ്പിച്ച അലർജി, ആസ്ത്മ, ഇമ്യൂണോളജി ഫെലോഷിപ്പിനു പ്രശസ്ത പൾമണോളജിസ്റ്റ് ഡോ. മഹേഷ് ദേവ് ജി അർഹനായി.എയിംസ് റിഷികേശിൽ നടന്ന കോൺവൊക്കേഷൻ ചടങ്ങിൽ, എയിംസ് ഡയറക്ടർ ഡോ. മീനു സിംഗ്,ഡോ. പി. കെ. വെദാന്തൻ, ഡോ. പി. എ. മഹേഷ് എന്നിവരുടെ സാന്നിധ്യത്തിൽ,ഡോ. മഹേഷ് ദേവ് ഫെലോഷിപ്പ് ഏറ്റുവാങ്ങി. ഫെലോഷിപ്പിന്റെ ഭാഗമായി അലർജിക് ആസ്ത്മയും ഫംഗൽ സെൻസിറ്റൈസേഷനും എന്ന വിഷയത്തിൽ അദ്ദേഹം ഒരു ഗവേഷണ പ്രബന്ധം പൂർത്തികരിച്ചു. അസീസിയ മെഡിക്കൽ […]
Read more

പച്ചക്കറി വികസന പദ്ധതിക്ക് മാതൃക തീർത്ത് വ്യവസായ വകുപ്പ് മന്ത്രി

കോട്ടയം: സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ പച്ചക്കറി വികസനപദ്ധതിക്ക് മാതൃക തീർത്ത് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. വൈക്കം തോട്ടുവക്കത്ത് കെവി കനാലിന്റെ തീരത്ത് മന്ത്രിയുടെ പുരയിടത്തിലെ രണ്ടേക്കർ സ്ഥലത്ത് നടത്തിയ വിവിധയിനം പച്ചക്കറി കൃഷിയുടെ വിളവെടുപ്പിൽ നൂറുമേനി. മന്ത്രിയുടെ നിർദേശപ്രകാരമാണ് ഓരോയിനങ്ങളിലും വിത്തുകൾ പാകിയത്. ബുധനാഴ്ച രാവിലെ വിളവെടുപ്പിന് എത്തിയപ്പോൾ പുരയിടം മുഴുവൻ പച്ചപ്പ് നിറഞ്ഞ കാഴ്ചയായിരുന്നു കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. വെണ്ട, മുളക്, വഴുതന, തക്കാളി, കുക്കുമ്പർ, ചീര, ശീതകാല പച്ചക്കറികളായ കാബേജ്, […]
Read more

കൽപ്പറ്റ സീറ്റ് ആവശ്യപ്പെടാനൊരുങ്ങി മുസ്ലിം ലീഗ്

കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ സീറ്റ് ആവശ്യപ്പെടാനുള്ള നീക്കവുമായി മുസ്ലിം ലീഗ്. നിലവിൽ കോൺഗ്രസ് പ്രതിനിധീകരിക്കുന്ന കൽപ്പറ്റ മണ്ഡലം ലീഗിന് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പാർട്ടിയിൽ സമ്മർദ്ദം ശക്തമാകുകയാണ്. ടി. സിദ്ദിഖ് എംഎൽഎ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കൽപ്പറ്റ. സീറ്റ് ആവശ്യപ്പെടണമെന്ന ആവശ്യം മുസ്ലിം ലീഗ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി മുന്നോട്ടുവച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ആവശ്യം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കൈമാറാനാണ് സാധ്യത. തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ പ്രകടനമാണ് ഈ നീക്കത്തിന് അടിസ്ഥാനമാകുന്നത്. അതേസമയം, ജെആർപിയെ യുഡിഎഫിലെ അസോസിയേറ്റ് അംഗമായി ഉൾപ്പെടുത്തിയതോടെ വയനാട്ടിൽ […]
Read more

ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ; തിരുവനന്തപുരത്തെ 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത 20 കൗണ്‍സിലര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്കാണ് നോട്ടീസ് അയച്ചത്. സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവും കൗണ്‍സിലറുമായ എസ് പി ദീപക്കിന്റെ ഹര്‍ജിയിലാണ് നടപടി. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പല ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലും ചെയ്ത സത്യപ്രതിജ്ഞ ചെയ്തവരെ അസാധുവാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ദൈവനാമത്തില്‍ എന്നതിന് പകരം പല ദൈവങ്ങളുടെ പേര് എങ്ങനെ പറയാനാകുമെന്നാണ് കോടതിയുടെ ചോദ്യം.
Read more

ആറ്റപ്പാടം പാലയ്ക്കൽ ക്ഷേത്രത്തിൽ മകരച്ചൊവ്വ ആറാട്ട് മഹോത്സവം കൊടികയറി

തൃശ്ശൂർ: ആറ്റപ്പാടം പാലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ മകരച്ചൊവ്വ-ആറാട്ട് ഉത്സവത്തിന് തന്ത്രി ഡോ.എൻ.പി.ഷാജു, മേൽശാന്തി വി.കെ.സുധീർ എന്നിവരുടെ കാർമികത്വത്തിൽ കൊടികയറി. പ്രസിഡൻ്റ് കെ.കെ.വേലായുധൻ, സെക്രട്ടറി വി.ആർ.ബിജു, ട്രഷറർ കെ.ആർ.രമേശൻ, ആഘോഷ കമ്മിറ്റി ചെയർമാൻ കെ.കെ.ചന്ദ്രൻ, വി.കെ.മധുസൂദനൻ, കെ.ടി.സജീവ്, കെ.ഐ. മോഹനൻ എന്നിവർ നേതൃത്വം നൽകി. വെളുത്തുപ്പറമ്പിൽ ക്ഷേത്രത്തിൽ നിന്നു കൊടിയും കൊടിക്കൂറയും എഴുന്നള്ളിപ്പ് നടത്തി. ആറ്റപ്പാടം, കട്ടപ്പുറം, കൂട്ടാലപ്പുറം, അന്നനാട് ഭാഗങ്ങളിൽ നിന്നുള്ള തണ്ടികവരവ്, വാസ്‌തുരക്ഷോഘ്‌നഹോമം, വാസ്‌തുബലി, ചെറ്റാരിക്കൽ ഗൗരീശങ്കരം പിന്നൽ തിരുവാതിര സംഘം അവതരിപ്പിച്ച പിന്നൽതിരുവാതിര, സൗപർണിക […]
Read more

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് കൊച്ചിയിൽ പോലീസ് കസ്റ്റഡിയിൽ

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷ് പോലീസ് കസ്റ്റഡിയിൽ. മുളവുകാട് പോലീസാണ് അനീഷിനെ കസ്റ്റഡിയിലെടുത്തത്. ഒരു സ്ത്രീയിൽ നിന്ന് ചില രേഖകൾ കൈപ്പറ്റിയ ശേഷം തിരികെ നൽകാതെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി സ്വീകരിച്ചതെന്ന് പോലീസ് അറിയിച്ചു. പനമ്പുകാട് ഭാഗത്തുനിന്നാണ് മരട് അനീഷിനെ കസ്റ്റഡിയിലെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽ മാത്രം അൻപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ അനീഷിന് തമിഴ്‌നാട്ടിലും സ്വർണക്കവർച്ച ഉൾപ്പെടെയുള്ള കേസുകളുണ്ട്. അടുത്തിടെ തമിഴ്‌നാട് പോലീസ് അനീഷിനെ അന്വേഷിച്ച് കേരളത്തിലെത്തിയിരുന്നു.
Read more

അനധികൃത സ്വത്ത് സമ്പാദനം; കോൺഗ്രസ് നേതാവ് കെ ബാബു എംഎൽഎയ് ക്കെതിരെ സമൻസ്

എറണാകുളം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോൺഗ്രസ് നേതാവ് കെ ബാബു എംഎൽഎയ്ക്ക് കോടതി സമൻസ് അയച്ചു. കലൂർ പി എം എൽ എ കോടതിയിൽ ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് സമൻസ്. ഇഡി സമർപ്പിച്ച കുറ്റപത്രത്തിലെ തുടർനടപടികളുടെ ഭാഗമായാണ് സമൻസ്.2007 ജൂലൈ ഒന്നുമുതൽ 2016 ജനുവരി 25 വരെയുള്ള കാലത്ത് കെ ബാബു വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ഇ ഡി കണ്ടെത്തിയിരുന്നു. വിജിലൻസ് നടത്തിയ അന്വേഷണത്തെ തുടർന്നായിരുന്നു എൻഫോഴ്സ്മെൻ്റ് ഡയാക്ടറേറ്റ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 25 ലക്ഷത്തിന്റെ […]
Read more

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ സ്വതന്ത്രനായി മത്സരിച്ചാലും കോൺഗ്രസിനെ ബാധിക്കില്ല; എ തങ്കപ്പൻ

പാലക്കാട്: പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വെല്ലുവിളിയോട് പ്രതികരിച്ച് പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ. രാഹുൽ സ്വതന്ത്രനായി മത്സരിച്ചാലും കോൺഗ്രസിനെ ബാധിക്കില്ലെന്ന് എ തങ്കപ്പൻ പറഞ്ഞു. പാലക്കാട് യുഡിഎഫ് മികച്ച വിജയം നേടും. രാഹുൽ നേരത്തെ വിജയിച്ചത് യുഡിഎഫ് വോട്ടുകൾ കൊണ്ടാണ്. രാഹുൽ മാങ്കൂട്ടത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് കരുതുന്നില്ല. മത്സരിക്കരുതെന് പറയാൻ കോൺഗ്രസിനാകില്ല. മത്സരിച്ചാലും കോൺഗ്രസിന് പ്രശ്നമില്ലെന്ന് തങ്കപ്പൻ കൂട്ടിച്ചേര്‍ത്തു.
Read more

Recent News

Advertisement
WhiteswanTV Footer