കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷ് പോലീസ് കസ്റ്റഡിയിൽ. മുളവുകാട് പോലീസാണ് അനീഷിനെ കസ്റ്റഡിയിലെടുത്തത്. ഒരു സ്ത്രീയിൽ നിന്ന് ചില രേഖകൾ കൈപ്പറ്റിയ ശേഷം തിരികെ നൽകാതെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി സ്വീകരിച്ചതെന്ന് പോലീസ് അറിയിച്ചു.
പനമ്പുകാട് ഭാഗത്തുനിന്നാണ് മരട് അനീഷിനെ കസ്റ്റഡിയിലെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽ മാത്രം അൻപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ അനീഷിന് തമിഴ്‌നാട്ടിലും സ്വർണക്കവർച്ച ഉൾപ്പെടെയുള്ള കേസുകളുണ്ട്. അടുത്തിടെ തമിഴ്‌നാട് പോലീസ് അനീഷിനെ അന്വേഷിച്ച് കേരളത്തിലെത്തിയിരുന്നു.




