Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

‘ഓശാന’ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്തെത്തി

ഗാനങ്ങൾക്ക് ഏറെ പ്രാധാന്യം നല്‍കി നവാഗതനായ എൻ.വി മനോജ് സംവിധാനം ചെയ്ത് എം.ജെ.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മാർട്ടിൻ ജോസഫ് നിർമിക്കുന്ന ‘ഓശാന’ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ഒരു വ്യക്തിയുടെ ജീവിതത്തിൽ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സംഗീതസാന്ദ്രമായ ഒരു പ്രണയകഥയാണ് ‘ഓശാന’. ചിത്രത്തിന്‍റെ യുവത്വമാർന്ന കഥാപശ്ചാത്തലവും ദൃശ്യ മനോഹാരിതയും മോഷൻ പോസ്റ്റിലൂടെ പ്രകടമാണ്. നവാഗതനായ ബാലാജി ജയരാജനാണ് ഓശാനയിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, വർഷ […]
Read more

പിണറായി വിജയൻ മലപ്പുറത്തെ അപമാനിച്ചു ; സി.കെ പത്മനാഭൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ അപമാനിച്ചെന്ന് മുതിർന്ന ബി.ജെ.പി നേതാവ് സി.കെ പത്മനാഭൻ. മലപ്പുറം എന്ന് കേൾക്കുമ്പോൾ ചില ഞരമ്പ് രോഗികൾക്ക് ഹാലിളകാറുണ്ട്. ആ കൂട്ടത്തിൽ മുഖ്യമന്ത്രി പെട്ടുപോവരുതെന്നും സി.കെ പത്മനാഭൻ വ്യക്തമാക്കി. പുലിയെ പിടിക്കാൻ കാടിന് തീ കൊടുക്കുന്ന പണിയാണ് മുഖ്യമന്ത്രി ചെയ്തത്. ഇ.എം.എസ് കൊടുത്ത മലപ്പുറത്തെ പിണറായി തള്ളിപ്പറയുകയാണോ. – സി.കെ പത്മനാഭൻ ചോദിച്ചു. പൂരം കലക്കൽ ഗൂഢാലോചനയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. ഏത് പാർട്ടിയിൽ പെട്ടവർ ആയാലും യഥാർഥ കുറ്റക്കാരെ […]
Read more

പാർട്ടി രൂപീകരിക്കുക എന്നത് അൻവർ കാണിക്കുന്ന ഇന്‍റർനാഷണൽ മണ്ടത്തരം ; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : മലബാറിൽ അൻവറിന് സി.പി.എമ്മിനെ ഭയപ്പെടുത്താൻ സാധിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പി.വി അൻവർ എം.എൽ.എയുടെ പിന്നാലെ കൂടാൻ ആളുണ്ടാകുമെന്നും മലബാറിൽ ഇടതുപക്ഷത്തിനുണ്ടായ തോൽവി അവർ തന്നെ വിലയിരുത്തട്ടെയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ന്യൂനപക്ഷങ്ങൾ കൈയിൽ നിന്ന്പോയി എന്നത് നേരാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. പല കാര്യങ്ങൾക്കും ഉത്തരം പറയാൻ സർക്കാറിന് സാധിക്കുന്നില്ല. സർക്കാർ പല കാര്യങ്ങളും ചെയ്തതിനെ പറ്റി അൻവറിനും പറയാൻ കഴിയുന്നില്ല. അൻവർ ഉന്നയിക്കുന്ന പല കാര്യങ്ങളിൽ, മലബാറിൽ പ്രത്യേകിച്ച് […]
Read more

മാ​ഫി​യ സം​ര​ക്ഷ​ക​നാ​യ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്കു​ക ; കോണ്‍ഗ്രസിന്‍റെ ജനകീയ പ്രക്ഷോഭത്തിന് ഇന്ന് തുടക്കം

തി​രു​വ​ന​ന്ത​പു​രം : പത്രമാധ്യമത്തിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തിലെവിവാദ പരാമര്‍ശത്തെതുടര്‍ന്നുണ്ടായ പ്രശ്നങ്ങളും മുഖ്യമന്ത്രിയുടെ നിശബ്ദതയും ചേര്‍ത്ത്, മാ​ഫി​യ സം​ര​ക്ഷ​ക​നാ​യ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്കു​ക, തൃ​ശൂ​ര്‍ പൂ​രം ക​ല​ക്കി​യ സി.​പി.​എം-​ബി.​ജെ.​പി ഗൂ​ഢാ​ലോ​ച​ന​യി​ല്‍ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക, ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലെ ക്രി​മി​ന​ല്‍വ​ത്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യാ​ന്‍ സ​ര്‍ക്കാ​ര്‍ പൊ​തു​വി​പ​ണി​യി​ല്‍ ഇ​ട​പെ​ടു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കോ​ണ്‍ഗ്ര​സ് ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​ടെ തു​ട​ര്‍ച്ച​യാ​യി ഒ​ക്ടോ​ബ​ര്‍ അ​ഞ്ച്​, ഇന്ന് മു​ത​ല്‍ 20 വ​രെ ‘ജ​ന​ദ്രോ​ഹ സ​ര്‍ക്കാ​റി​നെ​തി​രെ ജ​ന​കീ​യ പ്ര​ക്ഷോ​ഭം’ എ​ന്ന പേ​രി​ൽ സം​സ്ഥാ​ന വ്യാ​പ​ക കാ​മ്പ​യി​ന്‍ ന​ട​ത്തു​ന്നുവെന്ന്​ […]
Read more

തൃശ്ശൂര്‍ എടിഎം കവര്‍ച്ച ; തെളിവെടുപ്പ് ഇന്ന്

തൃ​ശൂ​ര്‍ : തൃശ്ശൂരിലെ മൂന്ന് എടിഎമ്മുകള്‍ കൊള്ളയടിച്ച പ്രതികളെ തമിഴ്നാട്ടില്‍ നിന്ന് തൃശ്ശൂരിലെത്തിച്ചു. നാ​മ​ക്ക​ലി​ല്‍നി​ന്ന് ഇന്നലെ ഉ​ച്ച​ക്ക് 2.30ഓ​ടെ​യാ​ണ് അ​ഞ്ചു പ്ര​തി​ക​ളെ കൊണ്ടുവരുന്നത്. ഇ​വ​രെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​മാ​ക്കി​യ​ശേ​ഷം തൃ​ശൂ​ര്‍ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പ്ര​തി​ക​ളെ അ​ഞ്ചു ദി​വ​സ​ത്തേ​ക്ക് തൃ​ശൂ​ര്‍ ഈ​സ്റ്റ് പൊ​ലീ​സി​ന്റെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ഹ​രി​യാ​ന സ്വ​ദേ​ശി​ക​ളാ​യ ഇ​ര്‍ഫാ​ന്‍, സാ​ബി​ർ​ഖാ​ൻ, മു​ഹ​മ്മ​ദ് ഇ​ക്റാം, ഷൗ​ക്കീ​ൻ, മു​ബാ​റ​ക് എ​ന്നിവരാണ് പ്ര​തി​കള്‍. ഇന്ന് പ്ര​തി​ക​ളു​മാ​യി ക​വ​ര്‍ച്ച ന​ട​ന്ന എടിഎമ്മുകളിലെത്തി ഈ​സ്റ്റ് പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. […]
Read more

ട്രെയിനിന്‍റെ എൻജിന്‍ തയ്യാര്‍ ; പി വി അന്‍വര്‍ എംഎല്‍എയുടെ സമ്മേളനം നാളെ

മ​ല​പ്പു​റം : വിവാദങ്ങള്‍ക്ക് പിന്നാലെ സിപിഎമ്മിനോട് വിടപറഞ്ഞ് പുറത്തെത്തിയ പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ പാ​ർ​ട്ടി പ്ര​ഖ്യാ​പ​ന​വു​മാ​യി മുന്നോട്ട് തന്നെ പോകുമ്പോള്‍ കാത്തിരുന്നു നിലപാടുകള്‍ സ്വീകരിക്കാമെന്ന തീരുമാനത്തിലാണ് യുഡിഎഫ്. നാളെ വൈ​കീ​ട്ട് ആ​റ് മണിക്ക്​ മ​ഞ്ചേ​രി​യി​ലാണ് പ വി അൻവറിന്‍റെ രാഷ്ട്രീയ വിശദീകരണ സമ്മേളനം നടക്കുന്നത്. സമ്മേളനത്തില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് അൻവറിന്‍റെ വിലയിരുത്തല്‍. പു​തി​യ പാ​ർ​ട്ടി​യു​ടെ ന​യ​രേ​ഖ സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​മെ​ന്നും​ അ​ദ്ദേ​ഹം പ​റ​യു​ന്നു. പാ​ർ​ട്ടി​യു​ടെ പേ​രോ കൊ​ടി​യോ പ്ര​ഖ്യാ​പി​ക്കി​ല്ല. ഭ​ര​ണ​ഘ​ട​ന ത​യാ​റാ​ക്കി, ര​ജി​സ്​​ട്രേഷ​ൻ പൂ​ർ​ത്തി​യാ​യ​ശേ​ഷ​മാ​കും പാ​ർ​ട്ടി […]
Read more

വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും, ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സും കാ​ത്ത്​​ ല​ക്ഷ​ങ്ങള്‍

കോ​ട്ട​യം : വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും, ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സും കാ​ത്തിരിക്കുന്നത് ലക്ഷത്തിലേറെപ്പേരാണ് സം​സ്ഥാ​ന​ത്തുള്ളത്. 1,02,978 വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യാ​നായിട്ടുള്ളത്. പ്രി​ന്‍റ്​ ചെ​യ്​​ത ആ​ർ.​സി​ക്ക്​ പ​ക​രം ഡി​ജി​റ്റ​ൽ രേ​ഖ മ​തി​യെ​ന്ന്​ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ തീ​രു​മാ​നി​ച്ചെ​ങ്കി​ലും മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ലു​ൾ​പ്പെ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക്​ ആ​ർ.​സി ബു​ക്കും ലൈ​സ​ൻ​സും കൈ​വ​ശ​മി​ല്ലാ​ത്ത​ത്​ പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. 40,388 ലൈ​സ​ൻ​സു​ക​ൾ​ക്ക് വേ​ണ്ടി​യും അ​പേ​ക്ഷ​ക​ർ കാ​ത്തി​രി​ക്കു​ക​യാ​ണ്. ആ​ർ.​സി, ലൈ​സ​ൻ​സ്​ എ​ന്നി​വ​യു​ടെ അ​ച്ച​ടി മു​ട​ങ്ങി​യ​താ​ണ്​ പ്ര​തി​സ​ന്ധി​ക്ക്​ ​ കാ​ര​ണം. ഇ​വ അ​ച്ച​ടി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ക​മ്പ​നി​ക്ക് 14 കോ​ടി​യി​ലേ​റെ […]
Read more

സിനിമാ ഷൂട്ടിങ്ങിനിടെ കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി

കോതമംഗലം : സിനിമാ ഷൂട്ടിങ്ങിനിടെ കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി. കാൽപാദവും പിണ്ഡവും പിന്തുടർന്നാണ് വനം വകുപ്പിന്‍റെ ആർ.ആർ.ടി സംഘം ആനയെ കണ്ടെത്തിയത്. തുണ്ടം റേഞ്ചിലെ പഴയ ഫോറസ്റ്റ് സ്റ്റേഷന് പരിസരത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്. ആന ആരോഗ്യവാനാണെന്ന് അധികൃതർ അറിയിച്ചു. ആന കാട്ടിൽ കയറിയ വിവരമറിഞ്ഞ് ഉടമയും പാപ്പാനും സ്ഥലത്തെത്തിയിരുന്നു. ആനയെ ആനിമൽ ആംബുലൻസിൽ കയറ്റിയാണ് വനത്തിന് പുറത്തെത്തിച്ചത്. സിനിമാ ഷൂട്ടിങ്ങിനെത്തിച്ച ആനകൾ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് പുതുപ്പള്ളി സാധു എന്ന നാട്ടാന കാടുകയറിയത്. തെലുങ്ക് […]
Read more

ചിത്രലേഖ അന്തരിച്ചു

കണ്ണൂര്‍ എടാട്ടെ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ അന്തരിച്ചു. പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കനത്ത ശ്വാസംമുട്ടലിലെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ കണ്ണൂര്‍ കമ്പിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തന്റെ ഏക വരുമാനമായ ഓട്ടോറിക്ഷ സിപിഐഎം നേതൃത്വത്തില്‍ കത്തിച്ചു എന്നാരോപിച്ച് നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണ് ചിത്രലേഖ സംസ്ഥാനത്ത് ചര്‍ച്ചയായത്. 2005ലും 2023ലും ചിത്രലേഖലയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു. ചിത്രലേഖയുടെ ഭൗതികശരീരം ഞായറാഴ്ച രാവിലെ 9.00 മണിക്ക് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിക്കും. രാവിലെ 10 മണിക്ക് വീട്ടില്‍ നിന്ന് ഭൗതികശരീരം 10.30ഓടെ പയ്യാമ്പലം […]
Read more

നിയമസഭയുടെ ആദ്യദിനം തന്നെ കണ്ടത് പിണറായി-സതീശൻ അന്തർധാര ; വി. മുരളീധരന്‍

തിരുവനന്തപുരം : നിയമസഭയുടെ ആദ്യദിനം തന്നെ കണ്ടത് പിണറായി-സതീശൻ അന്തർധാരയെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. വയനാട്ടിലെ യഥാര്‍ഥ കണക്ക് കേന്ദ്രസര്‍ക്കാരിന് നല്‍കിയോ എന്ന് ചോദിക്കേണ്ട പ്രതിപക്ഷം, ഭരണപക്ഷത്തിന് വിധേയപ്പെട്ടു. മുഖ്യമന്ത്രിയോ റവന്യൂമന്ത്രിയോ വയനാട് ദുരന്തത്തിലെ യഥാര്‍ഥ നാശനഷ്ടക്കണക്കുകള്‍ സഭയിൽ വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്രസർക്കാരിന് ശരിയായ കണക്ക് സമർപ്പിച്ചിട്ടുണ്ടോ എന്ന് പ്രതിപക്ഷം ചോദിക്കുന്നുമില്ല. വീഴ്ചകൾ ചോദ്യം ചെയ്യേണ്ട പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ കുഴലൂത്തുകാരനായി മാറിയെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. വയനാട്ടിൽ പ്രധാനമന്ത്രി നേരിട്ടെത്തിയതാണ്. ദുരന്തബാധിതരെ ആശ്വസിപ്പിച്ച അദ്ദേഹം, കണക്കുകൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix