Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

അയിനൂർ ശ്രീ അയ്യമ്മലക്കാവ് ഭഗവതി ക്ഷേത്രത്തിലെ ദേവപ്രശ്ന പരിഹാരവും അഷ്ടബന്ധകലശവും ജനുവരി 16 മുതൽ ജനുവരി 21 വരെ

തൃശ്ശൂർ: അയിനൂർ ശ്രീ അയ്യമ്മലക്കാവ് ഭഗവതി ക്ഷേത്രത്തിലെ ദേവപ്രശ്ന പരിഹാരമായി പുനഃപ്രതിഷ്ഠ ചടങ്ങുകൾ 2026 ജനുവരി 16 വെള്ളി മുതൽ 21 ബുധൻ കൂടിയ ദിവസങ്ങളിൽ ക്ഷേത്രം തന്ത്രി അഴകത്ത് ശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ഒന്നാം ദിനം വൈകിട്ട് സുദർശന ഹോമം, ദീപാരാധന, അത്താഴപൂജ രണ്ടാം ദിനം ഗണപതി ഹോമം, ഉഷ പൂജ ,മൃത്യൂഞ്ജയഹോമം സുദർശന ഹോമം, നവകം, പഞ്ചഗവ്യം, കലശപൂജകൾ,പ്രേത വേർപാട്, ഭഗവതിസേവ തുടർന്നുള്ള ദിവസങ്ങളിൽ വിശേഷ പൂജകളും ഉണ്ടായിരിക്കും. ജനുവരി 21 […]
Read more

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ സംഭവം :രഞ്ജിത പുളിക്കന് വീണ്ടും കേസ്

പത്തനംതിട്ട: മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനെതിരെ വീണ്ടും കേസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനാണ് കേസ്. ആദ്യ പരാതിക്കാരിയെ അധിക്ഷേപിച്ചതിന് മറ്റൊരു കേസുമുണ്ട്. വീണ്ടും കേസില്‍ പ്രതിയായതിനാല്‍ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നീക്കം നടത്തുകയാണ്. അതിജീവിതയെ അധിക്ഷേപിച്ചതിന് നേരത്തെ രഞ്ജിതക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി ജാമ്യം അനുവദിച്ചു. അതേ വിഷയത്തില്‍ വീണ്ടും കേസുകള്‍ എടുക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നാണ് രഞ്ജിതയുടെ വാദം. ഒരേ കുറ്റത്തിന് പല സ്റ്റേഷനുകളില്‍ […]
Read more

കൊല്ലം ജില്ലാ ആശുപത്രിയിൽ രോഗിക്കുമേൽ മേൽക്കൂരയുടെ പാളി പൊളിഞ്ഞുവീണു

കൊല്ലം: ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം വാർഡിൽ വിശ്രമിച്ചിരുന്ന രോഗിയുടെ മുകളിലേക്ക് മേൽക്കൂരയിലെ സിമന്റ് പാളി അടർന്നുവീണു. ശൂരനാട് കാഞ്ഞിരംവിള സ്വദേശി ശ്യാമിയുടെ ശരീരത്തിലേക്കാണ് പാളി വീണത്. ഒന്നാം നിലയിലെ ഓപ്പറേഷൻ തിയേറ്ററിനോട് ചേർന്നുള്ള രോഗിവാർഡിലായിരുന്നു സംഭവം നടന്നത്. ബൈക്ക് അപകടത്തിൽ കാലിന് പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ് വൈകിട്ട് മൂന്നോടെയാണ് ശ്യാമിനെ വാർഡിലേക്ക് മാറ്റിയത്. കിടക്കയിൽ വിശ്രമിക്കവെയാണ് മേൽക്കൂരയുടെ സിമന്റ് പാളി അടർന്നുവീണത്. വശത്തേക്ക് മാറിക്കിടന്നതിനാൽ മുഖത്ത് വീഴാതെയും ഗുരുതര പരിക്കുകൾ ഒഴിവായതായും അറിയിച്ചു. സമീപ […]
Read more

മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമര്‍ദനം

കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി. കോഴിക്കോട് പ്രവർത്തിക്കുന്ന സ്വകാര്യ ട്രെയിനിങ് കേന്ദ്രത്തിലെ അധ്യാപകനാണ് മർദനത്തിന് പിന്നിലെന്നാണ് ആരോപണം. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശിയായ യുവാവിനാണ് ആക്രമണം നേരിട്ടത്. കോഴിക്കോട് ഹ്യുമാനിറ്റി ലൈഫ് കെയർ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് കേന്ദ്രത്തിനുള്ളിലായിരുന്നു സംഭവം. യുവാവിന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളയിൽ പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ അധ്യാപകനായ വിശ്വനാഥനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മർദനത്തെ തുടർന്ന് യുവാവിന്റെ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റതിന്റെ അടയാളങ്ങളുണ്ട്. മുഖം, കൈ, കാൽ, […]
Read more

പാലക്കാട് ജനവാസമേഖലയിൽ കരടിയെയും കുട്ടി കരടിയെയും കണ്ടെത്തി

പാലക്കാട്: പാലക്കാട് ജനവാസ മേഖലയിൽ കരടികളുടെ സ്വാധീനം. കഞ്ചിക്കോട് ചുള്ളിമട കൊട്ടാമുട്ടി ജനവാസമേഖലയിലാണ് കരടികളിറങ്ങിയത്. കരടിയും കുട്ടി കരടിയും പാടത്തിന് സമീപത്തു കൂടി നടന്നുനീങ്ങുന്നത് കണ്ടതായി നാട്ടുകാര്‍ പറയുന്നു. അയ്യപ്പൻ മലയിൽ ഇവ തീറ്റ തേടിയെത്തി യതാകാമെന്നാണ് നിഗമനം. സംഭവ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തി. കരടികള്‍ ആക്രമണ സ്വഭാവമുള്ളതാ യിരുന്നില്ലെന്നും ഭക്ഷണം തേടി ഇറങ്ങിയതാവാമെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചത്.
Read more

കോഴിക്കോട് കുറ്റ്യാടി- മാനന്തവാടി റൂട്ടില്‍ 12 കെഎസ്ആര്‍ടിസി ബസുകൾ എത്തുന്നു

കോഴിക്കോട്: കോഴിക്കോട്–കുറ്റ്യാടി–മാനന്തവാടി റൂട്ടിൽ 12 പുതിയ കെഎസ്ആർടിസി ബസുകൾ എത്തുന്നു. യാത്ര ദുരിതത്തിന് പരി​ഹാരമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കത്തിന് തുടക്കം കുറിക്കുന്നന്ത്. കോഴിക്കോട്–കുറ്റ്യാടി–മാനന്തവാടി റൂട്ടിൽ 12 പുതിയ കെഎസ്ആർടിസി ബസ് സർവീസുകൾ അനുവദിക്കാനാണ് തീരുമാനം. കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എംഎൽഎയാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്. എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തിലാണ് സർവീസുകൾ ആരംഭിക്കുന്നതിൽ ധാരണയായത്. കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്‌പെക്ടർ വി എം ഷാജി, എടിഒ രഞ്ജിത്ത്, ഇൻസ്‌പെക്ടർ ഇൻചാർജ് എസ്. ഷിബു എന്നിവർ […]
Read more

64ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു;ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

തൃശ്ശൂര്‍: 64ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാജന്‍ സ്വാഗത പ്രസംഗം നടത്തി. സര്‍വംമായ സിനിമയിലെ നായിക റിയ ഷിബുവും വേദിയിലുണ്ടായിരുന്നു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് കലോത്സവത്തിന്റെ കൊടി ഉയര്‍ത്തിയത്. ഉദ്ഘാടനത്തിനു മുന്നോടിയായി പാണ്ടിമേളവും നടന്നിരുന്നു. 250 ഇനങ്ങളില്‍ പതിനയ്യായിരം കൗമാരപ്രതിഭകള്‍ 25 വേദികളിലായി അരങ്ങിലെത്തും. തേക്കിന്‍കാട് മൈതാനിയിലെ ‘സൂര്യകാന്തി’ എന്ന പ്രധാന വേദിയിലായിരുന്നു ഉദ്ഘാടനം. 25 വേദികളിലായാണ് മത്സരം. വിവിധ […]
Read more

ലീഗിന് കൂടുതൽ സീറ്റിന് അര്‍ഹതയുണ്ട്; പികെ ഫിറോസ്

കോഴിക്കോട്: സ്ഥാനാർഥി നിർണയത്തിൽ ലീഗിൽ യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്നും, മുന്നണി ബന്ധങ്ങളെ ബാധിക്കാതെ ഈ ആവശ്യം യുഡിഎഫിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിലും മൂന്ന് ടേം നയം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ഫിറോസ്, സ്ഥാനാർഥി നിർണയത്തിൽ വിജയ സാധ്യത മാത്രമാകണം മുഖ്യ മാനദണ്ഡമെന്നും വ്യക്തമാക്കി. വിജയിക്കാൻ കഴിയുമെങ്കിൽ സീറ്റ് വിട്ടുകൊടുക്കുന്നതിൽ തെറ്റില്ലെന്നും, മുന്നണിയിൽ പുതിയ കക്ഷികൾ എത്തിയാൽ ലീഗും വിട്ടുവീഴ്ചയ്ക്ക് […]
Read more

കത്തിക്കയറി സ്വര്‍ണം: സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ്ണവില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. 800 രൂപയാണ് ഇന്ന് വര്‍ധിച്ചത്. പവന് 1,05320 രൂപയാണ് ഇന്നത്തെ നിരക്ക്. 100 രൂപയാണ് ഗ്രാമിന് ഇന്ന് വര്‍ധിച്ചത്. 13,165 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപ എന്ന റെക്കോര്‍ഡ് ഇന്ന് തകര്‍ന്നിരിക്കുകയാണ്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുകായണ് ചെയ്തിരുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. […]
Read more

യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു

കോഴിക്കോട്: മലയാള സിനിമയിലെ യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹം, വയനാട് വൈത്തിരി സ്വദേശിയാണ്. പഴയ വൈത്തിരിയിലെ സുപ്രിയ ഹൗസില്‍ പരേതനായ ഡി. സുരേഷിന്റെയും സുശീലയുടെയും മകനാണ്. കോഴിക്കോട് കിര്‍താഡ്‌സില്‍ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. പുതിയ രണ്ട് സിനിമാ പ്രൊജക്ടുകളുടെ തിരക്കഥകള്‍ പൂര്‍ത്തിയാക്കിയതിനിടെയാണ് അപ്രതീക്ഷിതമായ വിയോഗം സംഭവിച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer