Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോഴിക്കോട് കുറ്റ്യാടി- മാനന്തവാടി റൂട്ടില്‍ 12 കെഎസ്ആര്‍ടിസി ബസുകൾ എത്തുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കോഴിക്കോട്–കുറ്റ്യാടി–മാനന്തവാടി റൂട്ടിൽ 12 പുതിയ കെഎസ്ആർടിസി ബസുകൾ എത്തുന്നു. യാത്ര ദുരിതത്തിന് പരി​ഹാരമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കത്തിന് തുടക്കം കുറിക്കുന്നന്ത്. കോഴിക്കോട്–കുറ്റ്യാടി–മാനന്തവാടി റൂട്ടിൽ 12 പുതിയ കെഎസ്ആർടിസി ബസ് സർവീസുകൾ അനുവദിക്കാനാണ് തീരുമാനം. കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എംഎൽഎയാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്. എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തിലാണ് സർവീസുകൾ ആരംഭിക്കുന്നതിൽ ധാരണയായത്. കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്‌പെക്ടർ വി എം ഷാജി, എടിഒ രഞ്ജിത്ത്, ഇൻസ്‌പെക്ടർ ഇൻചാർജ് എസ്. ഷിബു എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഇതോടൊപ്പം വടകര–കുറ്റ്യാടി–മാനന്തവാടി–മൈസൂരു റൂട്ടിൽ പുതിയ ദീർഘദൂര കെഎസ്ആർടിസി സർവീസ് ആരംഭിക്കാനും നടപടി ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പുലർച്ചെ വടകരയിൽ നിന്ന് പുറപ്പെടുന്ന ബസ് രാവിലെ 10 മണിയോടെ മൈസൂരുവിൽ എത്തുന്ന രീതിയിലായിരിക്കും സർവീസ് ഒരുക്കുക.വേളം,മണിയൂർ പഞ്ചായത്തുകളിലെ ഗതാഗത പ്രശ്‌നങ്ങളും യോഗത്തിൽ ചർച്ചയായി. ഇതിന്റെ ഭാഗമായി രാവിലെ വടകരയിൽ നിന്ന് മണിയൂരിലേക്ക് പുതിയ കെഎസ്ആർടിസി സർവീസ് ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

പുറമേരി പഞ്ചായത്തിൽ ഗ്രാമവണ്ടി സർവീസ് നടപ്പാക്കിയതോടെ അവിടുത്തെ ഗതാഗത ബുദ്ധിമുട്ടുകൾക്ക് പരിഹാരമായതായും യോഗം വിലയിരുത്തി.കുറ്റ്യാടി റൂട്ടിൽ രാത്രികാല യാത്രാ സൗകര്യങ്ങളുടെ അഭാവം പരിഹരിക്കണമെന്ന ആവശ്യം മുൻപ് തന്നെ എംഎൽഎ ഗതാഗത മന്ത്രി ബി. ഗണേഷ് കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വടകരയിൽ നിന്ന് കുറ്റ്യാടി വഴി മൈസൂരുവിലേക്ക് ബസ് സർവീസുകൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനവും സമർപ്പിച്ചതായി എംഎൽഎ അറിയിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer