Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും ചേർത്തുപിടിച്ച് താനൂർ നഗരസഭ

മലപ്പുറം: ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണം നൽകുന്നതിന് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. താനൂർ നഗരസഭ വയോമിത്രം പദ്ധതിയും സാമൂഹ്യ നീതി വകുപ്പും സംയുക്തമായി അലികോ,വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാർക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും യു ഡി ഐ ഡി കാർഡും ലഭിക്കുന്നത് ക്യാമ്പ് സംഘടിപ്പിച്ചതിന്റെ തുടർച്ചയായാണ് ഉപകരണങ്ങൾ ലഭിക്കുന്നതിനുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. പുതിയ ഭരണസമിതി വന്നതിനുശേഷമുള്ള ആദ്യ പരിപാടിയാണ് ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും കൈത്താങ്ങായത്.താനൂർ ടീവീഎസ് ഓഡിറ്റോറിയത്തിൽ നടന്ന […]
Read more

ശബരിമലയിൽ ആടിയ നെയ്യ് വിൽപ്പനയിലും വമ്പൻ കൊള്ള

കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിൽ ഗുരുതരമായ ക്രമക്കേട് നടന്നതിൽ ഹൈക്കോടതി ഞെട്ടലറിയിച്ചുവെന്ന് റിപ്പോർട്ട്. 13,679 പാക്കറ്റുകൾ വിറ്റതിലെ വരുമാനം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ ഇടപെടാത്തതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതി പുതിയ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതുമായി ബന്ധപ്പെട്ട് ഏകദേശം 13 ലക്ഷം രൂപ നഷ്ടം സംഭവിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. കോടതി ഉത്തരവിലൂടെ സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച്, വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് നേരിട്ട് ഹൈക്കോടതിക്ക് സമർപ്പിക്കേണ്ടതായും കോടതി നിർദ്ദേശിച്ചു. […]
Read more

ബലാത്സം​ഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ കണ്ടെത്തി

പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ പാലക്കാട് കെപിഎം ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പൊലീസ് കണ്ടെത്തി. എന്നാൽ, രാഹുൽ ലാപ്ടോപ് എവിടെയാണെന്ന് വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. ലാപ്ടോപ് സ്ഥലം വെളിപ്പെടുത്തിയ ശേഷം മാത്രമേ അത് തെളിവെടുപ്പിനായി പാലക്കാട് കൊണ്ടുവരാൻ കഴിയൂ എന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൂടാതെ കേസിൽ രാഹുൽ വാങ്ങാൻ ഉദ്ദേശിച്ച ഫ്ലാറ്റിന്റെ ബിൽഡറുടെ മൊഴിയും രേഖപ്പെടുത്തും. കോടതിയിൽ ഹാജരാക്കിയ ശേഷം രാഹുൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിലേക്ക് മാറ്റി. ജാമ്യാപേക്ഷ […]
Read more

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ; ഓട്ടോ ഡ്രൈവർമാർക്ക് പരിശീലനം നൽകി

തൃശ്ശൂർ:  ഇരിങ്ങാലക്കുടയിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഓട്ടോറിക്ഷ ഡ്രൈവർമാരിൽ ജെൻഡർ ബോധം വളർത്തുന്നതിനുമായി തൃശൂർ റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ‘സേഫ് ഓട്ടോ’ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നുള്ള തിരഞ്ഞെടുത്ത 80 ഓട്ടോറിക്ഷ ഡ്രൈവർമാരാണ് പരിശീലനത്തിൽ പങ്കെടുത്തത്. പരിപാടി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ  ഉദ്ഘാടനം ചെയ്തു. . സ്ത്രീകളോട് എങ്ങനെ സംസാരിക്കണം, എങ്ങനെ പെരുമാറണം, എങ്ങനെ ബഹുമാനത്തോടെ സമീപിക്കണം എന്ന ബോധമാണ് ജെൻഡർ […]
Read more

കൂടുതൽ സിപിഎം നേതാക്കൾ കോൺഗ്രസിലേക്ക് വരും: പി വി അൻവർ

കോഴിക്കോട്: കേരളത്തിൽ എവിടെയും മത്സരിക്കാൻ തൃണമൂൽ കോൺഗ്രസ് തയാറെന്ന് മുൻ എംഎൽഎ പി വി അൻവർ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് എത്ര സീറ്റിൽ മത്സരിക്കുന്നു എന്നതിൽ പ്രസക്തമില്ലെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഐഷ പോറ്റിക്ക് പിന്നാലെ കൂടുതൽ സിപിഎം നേതാക്കൾ കോൺഗ്രസിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധത പൂർണമായി പ്രകടമായിട്ടില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് യുഡിഎഫിന് ലഭിക്കുമെന്നും പിവി അൻവർ പറഞ്ഞു. കേരളത്തിൽ പിണറായിസം അവസാനിക്കാൻ പോകുകയാണ്. പിണറായിയുടെ തകർച്ചയുടെ […]
Read more

ശബരിമല സ്വര്‍ണക്കൊള്ള കേസ്; അറസ്റ്റ് നിയമ വിരുദ്ധമെന്നാരോപിച്ച് പങ്കജ് ഭണ്ഡാരി ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചു

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാൻഡിലുള്ള പന്ത്രണ്ടാം പ്രതി പങ്കജ് ഭണ്ഡാരി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് നിയമ വിരുദ്ധമെന്നാരോപിച്ചാണ് പങ്കജ് ഭണ്ഡാരിയുടെ ഹർജി.എസ്‌ ഐ ടിയുടെ നടപടിക്രമങ്ങൾ നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.അറസ്റ്റ് ചെയ്തത് മതിയായ കാരണങ്ങള്‍ അറിയിക്കാതെയെന്നും ഹർജിയിലുണ്ട്. ഹര്‍ജിയില്‍ ഹൈക്കോടതി എസ്‌ഐടിയോട് റിപ്പോര്‍ട്ട് തേടി,ഒരാഴ്ചയ്കക്കം മറുപടി നല്‍കാനാണ് ജസ്റ്റിസ് എ ബദറുദ്ദിൻ്റെ നിർ‍ദേശം. ഹര്‍ജി അടുത്ത ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. ശബരിമല ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് […]
Read more

നവകേരള ക്ഷേമ സർവേ ഫണ്ട് വിനിയോഗം: കെഎസ്‌യു ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

തിരുവനന്തപുരം:നവകേരള ക്ഷേമ സർവേയുടെ ഫണ്ട് വിനിയോഗത്തിൽ ഗുരുതരമായ അപാകതകളുണ്ടെന്നാരോപിച്ച് കെഎസ്‌യു നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സർവേ നടത്തിപ്പിനായി ചെലവഴിച്ച തുക എങ്ങനെ വിനിയോഗിച്ചതെന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തമായ വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു.അതേസമയം, സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അഴിമതി കേസുകളിൽ അന്വേഷണം ആരംഭിക്കാൻ മുൻകൂർ അനുമതി വേണമെന്ന നിയമവ്യവസ്ഥ ചോദ്യംചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതിയിൽ ഭിന്നവിധി ഉണ്ടായി. ജസ്റ്റിസ് കെ.വി. വിശ്വനാഥൻ നിയമം ഭരണഘടനാവിരുദ്ധമല്ലെന്ന് വിധിച്ചപ്പോൾ, ജസ്റ്റിസ് ബി.വി. നാഗരത്ന നിയമം ഭരണഘടനാവിരുദ്ധമാണെന്ന നിലപാടെടുത്തു. അഴിമതിക്കാരെ […]
Read more

ചവളര്‍ സൊസൈറ്റി യുവജനവിഭാഗം സംസ്ഥാന ഫുട്‌ബോള്‍ഷൂട്ട്ഔട്ട് മത്സരം

തൃശ്ശൂർ:  ആവേശകരമായ മാറി ഷൂട്ടൗട്ട് മേള.ചവളര്‍ സൊസൈറ്റി യുവജനവിഭാഗം സംസ്ഥാന ഫുട്‌ബോള്‍ ഷൂട്ട്ഔട്ട് മത്സരം  സ്‌കൈ വിഷന്‍ എഫ്‌സി ജേതാക്കള്‍ ചവളര്‍ സൊസൈറ്റി യൂത്ത് വിങ് സംസ്ഥാന കമ്മിറ്റി കോനൂര്‍ കൊരട്ടി പഞ്ചായത്ത് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഓള്‍ കേരള ഫുട്‌ബോള്‍ പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരത്തില്‍ സ്‌കൈ വിഷന്‍ എഫ്‌സി ജേതാക്കളായി. പീച്ചാനിക്കാട് ലോസ് ബ്ലാങ്ങോസ് എഫ്‌സിക്കു രണ്ടാം സ്ഥാനവും യുവ കട്ടപ്പുറം എഫ്‌സിക്കു മൂന്നാം സ്ഥാനവും ലഭിച്ചു. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ താരവും കേരള പോലീസ് […]
Read more

വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി;സിപിഎം നേതാവിനെതിരെ കേസെടുത്ത് പോലീസ്

കാസർഗോഡ്: കാസർഗോഡ് വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ സിപിഎം നേതാവിനെതിരെ കേസെടുത്തു. കുമ്പള മുൻ ഏരിയ സെക്രട്ടറി സുധാകരൻ മാസ്റ്റർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. നിലവിൽ ഇയാൾ എൻമകജെ പഞ്ചായത്ത് അംഗമാണ്. 1995 മുതൽ ലൈംഗിക പീഡനം നടത്തിയെന്നാണ് വീട്ടമ്മ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.ഡിജിപിയുടെ നിർദേശപ്രകാരം കാസർഗോഡ് വനിതാ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തി ആകാത്ത പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ അടക്കം സുധാകരൻ്റെ ഫോണിൽ കണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും വീട്ടമ്മ പോലീസിനോട് പറഞ്ഞു .സുധാകരനെതിരെ 48 വയസുള്ള വീട്ടമ്മയാണ് […]
Read more

ക്ഷേമ പെൻഷൻ;വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ നയം നീട്ടി

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഈ കാലയളവിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരുടെ പെൻഷൻ തടയരുതെന്ന് ബന്ധപ്പെട്ട വകുപ്പിന് നിർദ്ദേശവും നൽകി. ക്ഷേമ പെൻഷൻ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടും ഇതുവരെ ഒരു തവണ പോലും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തവർ അത് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2025 മേയ് മാസത്തിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് 2025 ഡിസംബർ 31 വരെയാണ് നേരത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer