പുകപ്പുരയ്ക്ക് തീപിടിച്ചു; മൂന്നിരട്ടൺ റബ്ബർ ഷീറ്റ് കത്തി നശിച്ചു
പാലക്കാട്: മംഗലംഡാമിൽ പുകപ്പുരയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. കിഴക്കേപറമ്പിൽ ടോമിയുടെ ഉടമസ്ഥതയിലുള്ള റബ്ബർ പുകപ്പുരയ്ക്കാണ് ഇന്നലെ രാത്രി തീപിടിച്ചത്. പുകപ്പുരയിൽ ഉണങ്ങാനിട്ടിരുന്ന ഏകദേശം മൂന്നര ടണ്ണോളം റബ്ബർ ഷീറ്റുകൾ പൂർണ്ണമായും കത്തിനശിച്ചു.ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. പുകപ്പുരയുടെ മുകൾഭാഗത്തുനിന്നും അതിശക്തമായ തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. വടക്കഞ്ചേരിയിൽ നിന്നും എത്തിയ അഗ്നിരക്ഷാസേന യൂണിറ്റും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. പുകപ്പുരയുടെ മുകൾഭാഗം ഏകദേശം പൂർണ്ണമായും നിലംപൊത്തിയിട്ടുണ്ട്.റബ്ബർ ഷീറ്റുകൾക്ക് പുറമെ പുകപ്പുരയുടെ […]
Read more