Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വഖഫ് പോർട്ടലിൽ വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യൽ അനിവാര്യം: സി ഉബൈദുല്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മുസ്ലിം സർവ്വീസ് സൊസൈറ്റി താനൂർ യൂനിറ്റി ൻ്റെ കീഴിൽ വഖഫ് എന്ത്? എന്തിന് വിഷയത്തെ ആസ്പദമാക്കിയുള്ള ഏകദിന സെമിനാർ താനൂർ സ്വദേശിയും വയനാട് ചീഫ് ജുഡീഷ്യൽ മജിസ്ത്രേട്ടുമായ സി ഉബൈദുള്ള താനൂർ വ്യാപാരഭവനിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

ഉമിദ് പോർട്ടലിൽ വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യേ ണ്ടതിൻ്റെ അനിവാര്യതയെ കുറിച്ചും, വഖഫ് സ്വത്തുക്കൾ സംരക്ഷിക്കേണ്ടതെങ്ങിനെ എന്നതിനെ കുറിച്ചും തലശ്ശേരി ബാറിലെ പ്രമുഖ അഡ്വക്കറ്റും 2002 മുതൽ വഖഫ് ബോർഡ് മെമ്പറുമായി തുടരുന്ന അഡ്വക്കറ്റ് പി.വി സൈനുദ്ദീൻ ക്ലാസ്സ് എടുത്തു.

ഇത്തരത്തിലുള്ള ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സുകൾ സംഘടിപ്പിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക എന്നത് ഏറ്റെടുത്തതായി സെമിനാറിന് അദ്ധ്യക്ഷം വഹിച്ച യൂനിറ്റ് പ്രസിഡണ്ട് പി.ടി. മുഹമ്മദ് സെമീർ പറഞ്ഞു. വഖഫ് സെമിനാറിൽ എം.പി അബ്ദുള്ള , ടി പി എം ഫൈസൽ, ടി സലീം സി.കെ എം ഉമ്മർ, കെ.വി നസീർ താനൂർ വനിത യുനിറ്റ് പ്രസിഡണ്ട് കദീജ റംഷി, തുടങ്ങിയവർ സംസാരിച്ചു. യൂനിറ്റ് വൈസ് പ്രസിഡണ്ട് പ്രൊഫ. വി.പി ബാബു സ്വാഗതവും സിക്രട്ടറി യു. വി. ഷബീഹ് നന്ദിയും പ്രകാശിപ്പിച്ചു.

Recent News

Advertisement
WhiteswanTV Footer