Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

ലോറിയും ബൈക്കും കൂട്ടിയിടിച്ച് എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു

തൊടുപുഴ: തൊടുപുഴ-കോലാനി ബൈപ്പാസിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് ആണ് മരിച്ചത്. കോലാനി ബൈപ്പാസിലെ തോട്ടപുറം ഫ്യൂവൽസിന് സമീപമാണ് അപകടം നടന്നത്. കളമശ്ശേരി ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു അഭിഷേക്. അഭിഷേകും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ അഭിഷേകിന്റെ സഹപാഠിയും കൊട്ടാരക്കര സ്വദേശിയുമായ കിരൺ രാധാകൃഷ്ണൻ ഗുരുതരമായി പരിക്കേറ്റ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

രാഹുലിനെതിരായ മൂന്നാം ബലാത്സം​ഗ കേസ്; മൊഴിയെടുത്തത് വീഡിയോ കോൺഫറൻസിലൂടെ

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള മൂന്നാമത്തെ ബലാത്സം​ഗ പരാതിയിലെ പരാതിക്കാരി പത്തനംതിട്ട സ്വ​ദേശിയാണ്. വി​ദേശത്താണ് ഇപ്പോൾ യുവതിയുള്ളത്. വീഡിയോ കോൺഫറൻസിലൂടെയാണ് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. നാളെ യുവതി നാട്ടിലെത്തിയേക്കുമെന്നാണ് വിവരം. പത്തനംതിട്ട എആർ ക്യാംപിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ രാഹുലിൻ്റെ വിശദമായ മൊഴി എടുക്കും. എസ്ഐടി മേധാവി ജി പൂങ്കുഴലി ഐപിഎസിന്റെ നേരിട്ടുള്ള നിർദേശ പ്രകാരമാണ് ഷൊർണൂർ ഡിവൈഎസ്പി ഇന്നലെ അർദ്ധരാത്രി പാലക്കാട്ടെ ഹോട്ടലിലെത്തി രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്. നീക്കം അതീവരഹസ്യമാക്കി വെക്കാൻ കർശന നിർദേശം ഉണ്ടായിരുന്നു. […]
Read more

മൂന്നാം ബലാത്സം​ഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

പാലക്കാട്: മൂന്നാമത്തെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇന്നലെ അർധരാത്രി 12.30ഓടെയാണ് പാലക്കാട്ടെ ഒരു ഹോട്ടലിൽ നിന്ന് പ്രത്യേക അന്വേഷണസംഘം രാഹുലിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പത്തനംതിട്ട എ.ആർ. ക്യാമ്പിലെത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ബലാത്സംഗം, ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി രാഹുലിനെതിരെ ഉന്നയിച്ചിരിക്കുന്നത്. നിലവിൽ പത്തനംതിട്ട ക്യാമ്പിൽ രാഹുലിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. സ്റ്റേറ്റ് […]
Read more

മലക്കപ്പാറക്കടുത്ത് ശാന്തൻപാറയിൽ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 7 വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു

തൃശ്ശൂർ: ചാലക്കുടി അതിരപ്പിള്ളി മലക്കപ്പാറ ശാന്തൻപാറയിൽ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 7 വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു. പാലക്കാട് നഗരസഭയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമായിരുന്നു വാഹനത്തിനു ഉണ്ടായിരുന്നത്. കുഴൽമന്ദം മനാടിയാട് വീട്ടിൽ ബിന്ദുജ (36) ബിന്ദുജയുടെ മകൻ ആനന്ദ് (4) വടക്കുംതറ കളരിക്കൽ വേണുഗോപാൽ (52), കരിമ്പാല മലയത്ത് സരിത (44) സരിതയുടെ മകൾ ചാരുനേത്ര (12) പുതുപരിയാരം ആലിക്കൽ മുഫിയ ബീവി. (4) കൊട്ടേക്കാട് പുലിക്കൽ വരുൺ (35) എന്നിവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് നഗരസഭ […]
Read more

ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് മുണ്ടിക്കൽതാഴത്ത് ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കുന്ദമംഗലം സ്വദേശി സതീഷ് കുമാർ , ഉത്തർപ്രദേശ് സ്വദേശി ശിവ് ശങ്കർ എന്നിവരാണ് മരിച്ചത്. ജോലി കഴിഞ്ഞ് ശിവ് ശങ്കർ താമസിക്കുന്ന കുറ്റിക്കാട്ടൂരിലെ വീട്ടിലേക്ക് പോവുന്നതിനിടെയാണ് അപകടംവി സംഭവിച്ചത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടേയും മൃതദ്ദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read more

വർ​ഗീയശക്തിക്കെതിരെ പറയുന്നത് മതത്തിനെതിരെ എന്നാക്കുന്നു’; മാധ്യമങ്ങളെ വിമർശിച്ച് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: എ കെ ബാലന്റെ വിവാദപ്രസ്താവനയുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. വർഗീയതയെ തുറന്ന് കാണിക്കുമ്പോൾ മാധ്യമങ്ങൾ മതത്തിന് എതിരായ വിമർശനമെന്ന് പറയുന്നു എന്ന് ഗോവിന്ദൻ പറഞ്ഞു. ആർഎസ്എസിനെതിരായ വിമർശനം ഹിന്ദു മതത്തിനു എതിരാണെന്നു വരുത്തുന്നുവെന്നും ജമഅത്തെ ഇസ്ലാമിക്ക് എതിരായ വിമർശനം മുസ്ലിങ്ങൾക്ക് എതിരെയാണെന്ന് പ്രചരിപ്പിക്കുന്നുവെന്നും ​എം വി ​ഗോവിന്ദൻ പറഞ്ഞു. വർ​ഗീയ ശക്തികൾ ജനാധിപത്യത്തിന് ഭീഷണിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി […]
Read more

കുഞ്ഞിന് വിഷം കൊടുത്ത ശേഷം അമ്മ ജീവനൊടുക്കി; സംഭവം ഹൈദരാബാദിൽ

ഹൈദരാബാദ്: 10 മാസം പ്രായമുള്ള കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് ജീവനൊരുക്കിയതെന്നാണ് പോലീസ് പറഞ്ഞത്. അമ്മയും കുഞ്ഞും മരിച്ചുകിടക്കുന്നത് കണ്ടതിനെ തുടർന്ന് കുട്ടിയുടെ മുത്തശ്ശിയും ജീവനൊടുക്കാൻ ശ്രമിച്ചു. 27കാരിയായ സുഷമയും ചാർട്ടേഡ് അക്കൗണ്ടന്‍റായ യശ്വന്ത് റെഡ്ഡിയും നാല് വർഷം മുൻപാണ് വിവാഹിതരായത്. യശവർധൻ റെഡ്ഡി എന്നാണ് ദമ്പതികളുടെ 10 മാസം പ്രായമുള്ള മകന്‍റെ പേര്. അടുത്ത കാലത്തായി ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. അമ്മ […]
Read more

സംസ്ഥാന സ്കൂൾ കലോത്സവ  വിജയികൾക്കുള്ള സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് ജില്ലയിൽ സ്വീകരണം

കോട്ടയം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‌ മുന്നോടിയായുള്ള സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് ജില്ലയിൽ സ്വീകരണം നൽകി. കോട്ടയം മാമ്മൻമാപ്പിള ഹാൾ അങ്കണത്തിൽനിന്ന് സെയ്ന്റ്് ആൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എത്തിയ ഘോഷയാത്രയെ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇടുക്കി ജില്ലയിലെ കരിങ്കുന്നത്തുനിന്ന് കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങിയ കപ്പിന് ജില്ലയിലെ ആദ്യ സ്വീകരണം പാലാ സെയ്ൻറ് മേരീസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു. ചങ്ങനാശ്ശേരി വാഴപ്പള്ളി സെയ്ന്റ് തെരേസാസ് ഹയർസെക്കൻഡറി സ്‌കൂളിലെ സ്വീകരണത്തിനുശേഷം ഘോഷയാത്ര പത്തനംതിട്ട […]
Read more

പരിയാരത്ത് പിക്ക് അപ്പ് വാൻ മോഷ്ടിച്ച  പ്രതി പിടിയിലായി

തൃശൂർ: പരിയാരം പൂവ്വത്തിങ്കൽ പെട്രോൾ പമ്പിന് സമീപം പാർക്ക് ചെയ്തിരുന്ന ബൊലേറോ പിക്ക് അപ്പ് വാൻ മോഷ്ടിച്ച സംഭവത്തിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ പരിയാരം മുനിപ്പാറ കിഴക്കുംതല വീട്ടിൽ നസീറിനെയാണ് (50)  പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ പരിയാരം പൂവ്വത്തിങ്കൽ പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം. ചാലക്കുടി പോട്ട പയ്യപ്പിള്ളി വീട്ടിൽ റിബിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് മോഷ്ടിക്കപ്പെട്ടത്. വാഹനം കാണാതായതിനെ റിബിൻ ഉടൻ തന്നെ ചാലക്കുടി പോലീസിൽ വിവരമറിയിച്ചു. തുടർന്ന് നടന്ന ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതിയെയും […]
Read more

ഉപ്പുതറയിലെ യുവതിയുടെ കൊലപാതകം; ഭര്‍ത്താവിനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: ഉപ്പുതറയിലെ യുവതി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് സുബിനെ വീടിന് സമീപത്തുള്ള പറമ്പിലാണ് സുബിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജനുവരി ആറിനായിരുന്നു രജനിയെ വീട്ടിനുള്ളിൽ ചോര വാര്‍ന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. രജനിയുടെ കൊലപാതകത്തിൽ പ്രതിയെന്ന് പൊലീസ് സംശയിക്കുന്നയാളാണ് ഭര്‍ത്താവ് സുബിൻ. രജനിയുടെ മരണത്തിന് പിന്നാലെ പൊലീസ് സുബിനായി അന്വേഷണം ആരംഭിച്ചിരുന്നു. ഉപ്പുതറ എംസി കവല സ്വദേശിയാണ് മലയക്കാവിൽ സുബിൻ. കഴിഞ്ഞ ദിവസം സുബിന്‍റെയും രജനിയുടെയും ഇളയമകൻ സ്കൂളിൽ നിന്ന് എത്തിയപ്പോഴാണ് രക്തം വാര്‍ന്ന […]
Read more

Recent News

Advertisement
WhiteswanTV Footer