Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

തിരുനെല്ലിയിലെ സിപിഎം പ്രവർത്തകരുടെ വർഗീയ മുദ്രാവാക്യം; പരാതി നൽകി മുസ്ലീം ലീഗ്

മാന്തവാടി: തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ സിപിഎം പ്രവർത്തകർ വർഗീയ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മുദ്രാവാക്യം വിളിച്ച പ്രവർത്തകരോട് ഹാജരാകാൻ പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് പൊലീസിൽ പരാതി നൽകിയിരുന്നു. തിരുനെല്ലി നരിക്കല്ലിൽ നടന്ന സിപിഎം ആഹ്ലാദപ്രകടനത്തിനിടെയാണ് സംഭവം. വർഗീയ സ്വഭാവമുള്ള രാഷ്ട്രീയ സമീപനം സിപിഎമ്മിനെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നു മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് കഴിഞ്ഞ ദിവസം പ്രതികരിച്ചു. അതേസമയം, ഇത് ഏതെങ്കിലും സമുദായത്തെ ലക്ഷ്യമിട്ടുള്ള മുദ്രാവാക്യമല്ലെന്നും, ഒരു വ്യക്തിയെ പരാമർശിച്ചുള്ളതാണെന്നുമാണ് സിപിഎമ്മിന്റെ […]
Read more

സ്വര്‍ണ്ണ വില ഇടിഞ്ഞു: പവന് 1,120 രൂപയുടെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 1,120 രൂപ കുറഞ്ഞ് 98,160 രൂപയായി. ഗ്രാമിന് 140 രൂപ താഴ്ന്ന് 12,270 രൂപയാണ് സ്വര്‍ണവില. വില്‍പന സമ്മര്‍ദ്ദം വില കുറയാന്‍ കാരണമായതായി പറയപ്പെടുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 98,800 രൂപയായിരുന്നു ഇന്നലത്തെ സ്വര്‍ണവില. സ്വര്‍ണവില ഓരോ ദിവസവും കൂടിയും കുറഞ്ഞും മാറി മാറി വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. പണിക്കൂലി ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം പിന്നിട്ടുണ്ട്.
Read more

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കരയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് ഒരു സൈ‍ഡിലേക്ക് മറിയുകയായിരുന്നു. 49 തീർത്ഥാടകർ ബസിലുണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ നാല് തീര്‍ത്ഥാടകരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ കാല് അറ്റുപോയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ കൊല്ലം നിലമേലില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചിരുന്നു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും […]
Read more

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരായ പ്രോസിക്യൂഷൻ അപ്പീൽ നടപടികൾ ആരംഭിച്ചു. ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെവിട്ട നടപടി ചോദ്യം ചെയ്താണ് സർക്കാർ അപ്പീലിന് നീങ്ങുന്നത്. അപ്പീൽ സാധ്യതകൾ വിലയിരുത്തിയ റിപ്പോർട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ തയ്യാറാക്കി, ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് കൈമാറും. കോടതി ഉത്തരവ് വിശദമായി പരിശോധിച്ച് അപ്പീൽ തയ്യാറാക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. ഈ ആഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം. അതേസമയം, വിധി പ്രസ്താവിക്കുന്നതിന് മുൻപ് വിധിയുടെ വിശദാംശങ്ങൾ ചോർന്നെന്ന […]
Read more

യുവതി ഭർത്താവിൻ്റെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

മലപ്പുറം: വേങ്ങരയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി ജലീസ ആണ് മരിച്ചത്. വീടിൻ്റെ അടുക്കളയോട് ചേര്‍ന്നുള്ള ഷെഡിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവിൻ്റെ വീട്ടിൽ വച്ചാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേശഷണം ആരംഭിച്ചിട്ടുണ്ട്.
Read more

കാവനൂരിന് കാവലായി യുഡിഎഫ്

മലപ്പുറം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കാവനൂർ ഗ്രാമപഞ്ചായത്തിൽ പതിനേഴ് വാർഡുകളിൽ യു.ഡി.എഫ് ചരിത്രവിജയം നേടി. കഴിഞ്ഞ അഞ്ചു വർഷക്കാലം കാവനൂർ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി ഭരണം നിർവ്വഹിച്ച പി.വി ഉസ്മാന്റെ വിജയത്തിനാണ് തിളക്ക മേറെയുള്ളത്.ഇത്തവണ കാവനൂർ ചെരങ്ങാകുണ്ട് പതിനഞ്ചാം വാർഡിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥി യായിട്ടായിരുന്നു പി.വി ഉസ്മാൻ മത്സരിച്ചത് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഏറെ ജനപ്രിയ പദ്ധതികളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയത്. ഇതിൽ ഏറെ ശ്രദ്ധേയമായത് വിദ്യാഭ്യാസ രംഗത്തെ ന്യൂതന പദ്ധതിക ളായിരുന്നു. പഞ്ചായത്തിലെ വിദ്യാഭ്യാസ […]
Read more

ശിവരാജ് കുമാര്‍ – രാജ് ബി ഷെട്ടി- ഉപേന്ദ്ര- അര്‍ജുന്‍ ജന്യ പാന്‍ ഇന്ത്യന്‍ ചിത്രം ’45 ‘ ട്രെയ്ലര്‍ പുറത്ത്

കന്നഡ സൂപ്പര്‍ താരങ്ങളായ ശിവരാജ് കുമാര്‍, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യ രചിച്ചു സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം ’45 ‘ ന്റെ ട്രെയ്ലര്‍ പുറത്ത്. അര്‍ജുന്‍ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീമതി ഉമാ രമേശ് റെഡ്ഡി, എം രമേശ് റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നതും സംവിധായകനായ അര്‍ജുന്‍ ജന്യ […]
Read more

ജില്ലാ പഞ്ചായത്തിനെ നയിക്കാൻ ടി.എം. ശശിയും എൻ. സരിതയും

പാലക്കാട്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ ഭരണസമിതികളിൽ അധ്യക്ഷ, ഉപാധ്യക്ഷസ്ഥാനങ്ങളിലേക്ക് ആരെത്തുമെന്നതിനെക്കുറിച്ച് ചർച്ച സജീവമാവുന്നു. ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ ടി.എം. ശശി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. പല്ലശ്ശന ഡിവിഷനിൽ നിന്ന് 7,085 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കൊല്ലങ്കോട് ഡിവിഷനെ പ്രതിനിധീകരിക്കുന്ന എൻ. സരിത സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. ഇരുവരുമാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലേക്ക് പരിഗണിക്കപ്പെടാൻ ഇടയുള്ളവർ. യുവത്വവും പരിചയസമ്പന്നതയും കൂടിച്ചേർന്നതാണ് ജില്ലാ പഞ്ചായത്തിന്റെ ഭരണസമിതി. ഭരണപക്ഷത്തെന്നതുപോലെ പ്രതിപക്ഷത്തും കഴിവുതെളിയിച്ച യുവപ്രവർത്തകർ എത്തുന്നുവെന്നത് ഇത്തവണത്തെ സവിശേഷതയാണ്. ഇടതുപക്ഷം […]
Read more

എൽഡിഎഫ്‌ ആധിപത്യത്തിന് തിരിച്ചടി

പാലക്കാട്: വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒൻപത് സീറ്റുകൾ നേടി തുല്യനിലയിലായപ്പോൾ വടക്കഞ്ചേരിയിൽ ഇല്ലാതായത് 30 വർഷത്തെ എൽഡിഎഫിന്റെ ആധിപത്യം. 1995-നുശേഷം 2025 വരെ തുടർച്ചയായി എൽഡിഎഫിനായിരുന്നു ഭരണം. ഇത്തവണ ഭരണം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. പ്രധാനി വാർഡിൽസ്വതന്ത്രനായി ജയിച്ചിട്ടുള്ള സി. പ്രസാദിന്റെ പിന്തുണയോടെ പഞ്ചായത്ത് ഭരിക്കാമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. ബിജെപി മൂന്ന് വാർഡുകളിൽ ജയിച്ചിട്ടുണ്ട്.
Read more

സ്വതന്ത്രൻ പ്രസിഡന്റ് ആവും

പാലക്കാട്: വടക്കഞ്ചേരി എൽഡിഎഫും യുഡിഎഫും തുല്യ നിലയിലെത്തിയ വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ സ്വതന്ത്രന്റെ പിന്തുണയോടെ യുഡിഎഫ് ഭരണത്തിലേക്ക്. 18-ാം വാർഡ് പ്രധാനിയിൽനിന്ന് ജയിച്ച സ്വതന്ത്ര സ്ഥാനാർഥി സി. പ്രസാദിന് പ്രസിഡന്റ് പദവി നൽകാനും തീരുമാനിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. തങ്കപ്പന്റെ നേതൃത്വത്തിൽ വടക്കഞ്ചേരി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പ്രസാദുമായി നടത്തിയ ചർച്ചയിലാണ് പിന്തുണ ഉറപ്പിച്ചതും പ്രസിഡന്റ് സ്ഥാനം നൽകാനും ധാരണയായത്. 22 വാർഡുള്ള വടക്കഞ്ചേരിയിൽ എൽഡിഎഫും യുഡിഎഫും ഒൻപത് സീറ്റ് വീതമാണ് നേടിയത്. എൻഡിഎ മൂന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer