Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

തെരഞ്ഞെപ്പിൽ ഭാര്യ തോറ്റതിന് എല്‍ഡിഎഫ് പ്രവര്‍ത്തകന്റെ ബൈക്ക് അടിച്ചുതകര്‍ത്തു

മലപ്പുറം: വണ്ടൂര്‍ പോരൂര്‍ പഞ്ചായത്തിൽ വാര്‍ഡില്‍ പരാജയപ്പെട്ടതിന്റെ ദേഷ്യത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ് എല്‍ഡിഎഫ് പ്രവര്‍ത്തകന്റെ ബൈക്ക് അടിച്ചുതകര്‍ത്തു. യുഡിഎഫ് സ്ഥാനാര്‍ഥി ബിന്‍സിയുടെ ഭര്‍ത്താവ് കെ അനൂപാണ് ആക്രമണം നടത്തിയത്. എല്‍ഡിഎഫ് പ്രകടനം കടന്നുവരുന്നതിനിടയാണ് ആക്രമണം. മദ്യപിച്ച് അനൗണ്‍സ്‌മെന്റ് വാഹനത്തിന്റെ ചാവി ഊരാന്‍ ശ്രമിക്കുകയും പ്രവര്‍ത്തകരോട് കയര്‍ക്കുകയും ചെയ്തു. ഇതോടെ പൊലീസ്അ നൂപിനെ ലാത്തിവീശി സ്ഥലത്തുനിന്ന് മാറ്റി. പിന്നീട് പ്രകടനം കടന്നുപോയ സമയത്താണ് എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ എം സെയ്തലവിയുടെ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് അനൂപ് അടിച്ചുതകര്‍ത്തത്. സംഭവത്തിൽ പോലീസ് […]
Read more

കേരള ടാക്സ് പ്രക്ടിറ്റിനേഴ്‌സ് ചാലക്കുടി യൂണിറ്റ് കുടുംബ സംഗമം

തൃശ്ശൂർ: കേരള ടാക്സ് പ്രക്ടിറ്റിനേഴ്‌സ് ചാലക്കുടി യൂണിറ്റ് കുടുംബ സംഗമവും 25വർഷം പൂർത്തിയായ അംഗങ്ങളെ ആദരിക്കലും നടത്തി ചാലക്കുടി എംഎൽഎ  സനീഷ്‌കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡന്റ് എം എസ് ദിലീപ് അധ്യക്ഷത വഹിച്ചു. കേരള ടാക്സ് പ്രക്ടിറ്റിനേഴ്‌സ് അസോസിയേഷൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹാരിഷ് കെ പി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ പി ഡി സൈമൺ അഖിലേശൻ എംഎൻ ബിജു സിഎഎംഎ ഗോവിന്ദൻ പോളച്ചൻ കെ വി എന്നിവർ പ്രസംഗിച്ചു.
Read more

നിയമസഭാ തിരഞ്ഞെടുപ്പിലും താരപ്രചാരകനാകാൻ ഷാഫി പറമ്പിൽ; ആവേശത്തില്‍ യുഡിഎഫ്

വടകര: ലോക്സഭാ തിരഞ്ഞെടുപ്പിനുപിന്നാലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും യുഡിഎഫ് മുന്നേറ്റത്തിന് വഴിയൊരുക്കി ‘ഷാഫി ഇഫക്ട്.’. കോഴിക്കോട്ടും കണ്ണൂരും യുഡിഎഫ് പ്രചാരണത്തില്‍ വലിയ ഓളം തീര്‍ത്തിരുന്നു ഷാഫി പറമ്പില്‍ എംപി. ഇത് ഫലത്തിലും പ്രതിഫലിച്ചെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ ഷാഫി പറമ്പില്‍ ഉജ്ജ്വലവിജയം നേടിയതിനുപിന്നാലെ ഇനി വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ ഭാഗത്ത് പ്രചാരണം നയിക്കുക ഷാഫിയായിരിക്കുമെന്ന് ഏതാണ്ടുറപ്പായിരുന്നു. തിരഞ്ഞെടുപ്പുവേളയിലെ ഷാഫി ഇഫക്ട് അത്രത്തോളമുണ്ടായിരുന്നു. തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ശേഷം എല്ലാ ഭാഗങ്ങളില്‍നിന്നും ഷാഫിക്കായി യുഡിഎഫ് മുറവിളി കൂട്ടിയിരുന്നു. […]
Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഒന്നാം ബലാത്സം​ഗക്കേസ്; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി

കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യത്തെ കേസാണിത്. മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ തള്ളിയിരുന്നു. ഇതിനെതിരെയാണ് രാഹുൽ ​ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, കേസിൽ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് തുടരും.
Read more

ശബരിമല സ്വര്‍ണക്കൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും കോടതി തള്ളി. പാളികൾ കൈമാറിയതിൽ തിരുവാഭരണം കമ്മീഷണർക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ, ഉദ്യോഗസ്ഥൻ എന്ന നിലയിൽ സുധീഷ് കുമാറിനും പങ്കുണ്ടെന്ന് പ്രോസിക്യൂഷനും വാദിച്ചു. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്റില്‍ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെയും, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും കസ്റ്റഡിയില്‍ വിട്ടു. കൊല്ലം വിജിലന്‍സ് കോടതിയാണ് എസ്ഐടിയുടെ കസ്റ്റഡിയില്‍ പ്രതികളെ […]
Read more

ഒടിടി റിലീസിലും തരംഗമായി ദുല്‍ഖര്‍ സല്‍മാന്‍ – സെല്‍വമണി സെല്‍വരാജ് ചിത്രം; നെറ്റ്ഫ്‌ലിക്‌സില്‍ ഇന്ത്യയില്‍ ഒന്നാമതായി ‘കാന്ത’

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സെല്‍വമണി സെല്‍വരാജ് ഒരുക്കിയ ‘കാന്ത’ ഒടിടി റിലീസിലും പ്രേക്ഷക ശ്രദ്ധ നേടുന്നു. ഡിസംബര്‍ 12 ന് ഒടിടി റിലീസായി എത്തിയ ചിത്രം ഇപ്പൊള്‍ നെറ്റ്ഫ്‌ലിക്‌സില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് ആണ് ട്രെന്‍ഡ് ചെയ്യുന്നത്. തീയേറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ഗംഭീര പ്രകടനം കൊണ്ടാണ് വലിയ ചര്‍ച്ചയായി മാറിയത്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് ‘കാന്ത’ നിര്‍മ്മിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍, […]
Read more

കോട്ടയത്ത് വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയം പൈകയിൽ വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാല പൈക സ്വദേശി വിനോദ് ജേക്കബ് ആണ് മരിച്ചത്. ഇന്നലെ വീട്ടിൽ നിന്ന് പോയ വിനോദ് രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിനോദിന്‍റെ വീടിന് സമീപത്തുളള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലേക്ക് പോകുന്ന വഴിയിൽ കാലു തെറ്റി കുളത്തിൽ വീണതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പാല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

വാർഡ് സെക്രട്ടറിയെ ആക്രമിച്ച കേസ്; ലീഗ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

കാസർഗോഡ്: മുസ്ലിം ലീഗ് വാർഡ്സെക്രട്ടറിയെ ആക്രമിച്ചെന്ന പരാതിയിൽലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പരാജയപെടാൻ പ്രവർത്തിച്ചെന്നാരോപിച്ച് ആക്രമിച്ചതായാണ് പരാതി. ഭീമനടി കാക്കടവ് ഏലം പാടിയിലെ കെ. നൗഷാദിന്റെ പരാതിയിൽ റാഷിദ്, നൂറുദ്ദീൻ എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. വാഹനത്തിൽ ഓട്ടം പോയി മടങ്ങവെ ചൂഴിക്കയത്ത് വച്ച് തടഞ്ഞു നിർത്തി ആക്രമിച്ചെന്നാണ് പരാതി. പഞ്ച് പോലുള്ള ആയുധം ഉപയോഗിച്ച് ചെവിക്കും മുഖത്തും പരിക്കേൽപ്പിച്ചെന്നാണ് പരാതി. മൗക്കോട് വാർഡിൽ ലീഗ് സ്ഥാനാർത്ഥി പരാജയപ്പെടാനും ഇത് മൂലം വെസ്റ്റ് […]
Read more

ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് പൊലീസ് . പരാതിയില്‍ കഴമ്പുണ്ടെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. മൊഴിയില്‍ പറയുന്ന സമയം കുഞ്ഞുമുഹമ്മദ് ഹോട്ടലിലുണ്ടായിരുന്നു. ഇതിന് സിസിടിവി ദൃശ്യങ്ങള്‍ തെളിവാണ്. കേസില്‍ പി ടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത്. വനിതാ ചലച്ചിത്ര പ്രവര്‍ത്തകയാണ് മുന്‍ എംഎല്‍എ കൂടിയായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്. ഐഎഫ്എഫ്‌കെയിലേക്കുള്ള സിനിമകളുടെ […]
Read more

എൽഡിഎഫ് വിജയാഘോഷം ഇന്ന്: വടകരയിൽ ജനപ്രതിനിധികൾക്ക് സ്വീകരണം

കോഴിക്കോട് : വടകര നഗരസഭയിൽ ചരിത്രപരമായ വിജയം ആവർത്തിച്ച് വീണ്ടും അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എൽഡിഎഫ്) ആഹ്‌ളാദകരമായ വിജയാഘോഷ പരിപാടികൾക്ക് ഇന്ന് (തിങ്കളാഴ്ച) വടകര പട്ടണം സാക്ഷ്യം വഹിക്കും. പുതുതായി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് ജനപ്രതിനിധികൾക്ക് ഉജ്ജ്വലമായ സ്വീകരണവും ഈ വേളയിൽ നൽകും. ​വൈകുന്നേരം നാലുമണിക്ക് ടൗൺ ഹാൾ പരിസരത്തുനിന്നാണ് വർണ്ണാഭമായ ഘോഷയാത്ര ആരംഭിക്കുക. മുത്തുക്കുടകളുടെയും വർണ്ണബലൂണുകളുടെയും അകമ്പടിയോടെ, ആവേശം വാനോളമുയർത്തി ബാൻഡ് വാദ്യവും ഡിജെയും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. വടകരയുടെ തെരുവീഥികളിലൂടെ നീങ്ങുന്ന വിജയികളെ ആയിരക്കണക്കിന് […]
Read more

Recent News

Advertisement
WhiteswanTV Footer