Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

എൽഡിഎഫ് വിജയാഘോഷം ഇന്ന്: വടകരയിൽ ജനപ്രതിനിധികൾക്ക് സ്വീകരണം

കോഴിക്കോട് : വടകര നഗരസഭയിൽ ചരിത്രപരമായ വിജയം ആവർത്തിച്ച് വീണ്ടും അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എൽഡിഎഫ്) ആഹ്‌ളാദകരമായ വിജയാഘോഷ പരിപാടികൾക്ക് ഇന്ന് (തിങ്കളാഴ്ച) വടകര പട്ടണം സാക്ഷ്യം വഹിക്കും. പുതുതായി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് ജനപ്രതിനിധികൾക്ക് ഉജ്ജ്വലമായ സ്വീകരണവും ഈ വേളയിൽ നൽകും. ​വൈകുന്നേരം നാലുമണിക്ക് ടൗൺ ഹാൾ പരിസരത്തുനിന്നാണ് വർണ്ണാഭമായ ഘോഷയാത്ര ആരംഭിക്കുക. മുത്തുക്കുടകളുടെയും വർണ്ണബലൂണുകളുടെയും അകമ്പടിയോടെ, ആവേശം വാനോളമുയർത്തി ബാൻഡ് വാദ്യവും ഡിജെയും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. വടകരയുടെ തെരുവീഥികളിലൂടെ നീങ്ങുന്ന വിജയികളെ ആയിരക്കണക്കിന് […]
Read more

ഇൻഷുറൻസ് മേഖലയിലെ എഫ്ഡിഐ വർദ്ധന പിൻവലിക്കണം: എഐഐഇഎ

കോഴിക്കോട്: ഇൻഷുറൻസ് മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്.ഡി.ഐ.) പരിധി നൂറ് ശതമാനമായി ഉയർത്താനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം പിൻവലിക്കണമെന്ന് ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ (എഐഐഇഎ) ആവശ്യപ്പെട്ടു.​ ഇൻഷുറൻസ് നിയമ ഭേദഗതി ബില്ലിനുള്ള അനുമതിയുൾപ്പെടെയുള്ള കോർപറേറ്റ് അനുകൂല സാമ്പത്തിക പരിഷ്കരണങ്ങൾക്കാണ് മോദി മന്ത്രിസഭ അംഗീകാരം നൽകിയത്. 1938-ലെ ഇൻഷുറൻസ് നിയമം, 1956-ലെ എൽ.ഐ.സി. നിയമം, 1999-ലെ ഐ.ആർ.ഡി.എ. നിയമം എന്നിവ ഭേദഗതി ചെയ്യാനുള്ള അപകടകരമായ നിർദേശമാണിതെന്നാണ് എഐഐഇഎയുടെ നിലപാട്.​ ഈ നീക്കത്തിന്റെ ലക്ഷ്യം കോർപറേറ്റ് […]
Read more

വാർഡ് പുനർവിഭജനവും തിരിച്ചടിയായി; ഇടതുമുന്നണി പിറകോട്ട്

കോഴിക്കോട്: ഉരുക്കുകോട്ടകളായി സി.പി.എം വിശേഷിപ്പിച്ചിരുന്ന പല പഞ്ചായത്തുകളിലും അടിപതറി വീണതിന്റെ ഞെട്ടലിലാണ് നേതാക്കളും പ്രവർത്തകരും. തോൽവിയെ കുറിച്ച് വ്യക്തമായ വിശദീകരണം നൽകാൻ ജില്ലയിലെ എൽ.ഡി.എഫ്– സി.പി.എം നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫ് മുന്നേറ്റം നേടിയതെന്ന വസ്തുത എൽ.ഡി.എഫിന് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. 2021ൽ 11 സീറ്റുകളിൽ വ്യക്തമായ മേൽക്കോയ്മ പുലർത്തിയിരുന്ന എൽ.ഡി.എഫിന്, തദ്ദേശ തെരഞ്ഞെടുപ്പ് ഫലമനുസരിച്ച് അഞ്ച് മണ്ഡലങ്ങളിൽ മാത്രമാണ് മുൻതൂക്കം നിലനിർത്താനായത്. അവിടങ്ങളിലും നേരിയ ഭൂരിപക്ഷത്തിനാണ് ഇടത് മുന്നണി കടന്നുകൂടിയത്. […]
Read more

മെലഡിമാജിക് സ്കൂൾ ഓഫ് മ്യൂസിക്,  ജൂബിലി ആഘോഷങ്ങൾ കോട്ടയത്ത്‌

കോട്ടയം: മെലഡി മാജിക് സ്കൂൾ ഓഫ് മ്യൂസിക്കിന്റെ 25-ാം വാർഷികത്തിൽ വിദ്യാർഥികളും പൂർവ വിദ്യാർഥികളും ചേർന്ന് കെ.സി മാമ്മൻ മാപ്പിള ഹാളിൽ അവതരിപ്പിച്ചു. രജത ജൂബിലി ആഘോഷങ്ങൾ സംഗീതസാന്ദ്രമാക്കി മെലഡി മാജിക് സ്കൂൾ ഓഫ് മ്യൂസിക്. ക്രിസ്മസ് സംഗീതത്തിന്റെ മനോഹാരിതയിലേക്ക് ആസ്വാദകരെ കൈപിടിച്ചു നയിച്ച് ‘സ്റ്റേബിൾ ബൈ സ്റ്റാർലൈറ്റ്’ ജൂനിയർ ഗായകസംഘം അവതരിപ്പിച്ചു. ഗിറ്റാർ, പിയാനോ, ഡ്രംസ്, വയലിൻ തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന പരിപാടികളിൽ നിലവിലെ വിദ്യാർഥികൾക്കൊപ്പം പൂർവ വിദ്യാർഥികളും പങ്കാളികളായി. രണ്ടായിരത്തിൽ ഒരു വിദ്യാർഥിയുമായി ആരംഭിച്ച […]
Read more

പുതുപ്പള്ളി മണ്ഡലത്തിൽ എട്ടിൽ ഏഴു പഞ്ചായത്തിലും യുഡിഎഫിന്  മിന്നുന്ന വിജയം

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ താരമായി ചാണ്ടി ഉമ്മൻ എംഎൽഎ. നിയോജകമണ്ഡലത്തിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന പാമ്പാടി അടക്കം എട്ടിൽ ഏഴു പഞ്ചായത്തിലും യുഡിഎഫിന് ത്രസിപ്പിക്കുന്ന വിജയം. മണ്ഡലത്തിൽ എട്ടു പഞ്ചായത്തുകളിൽ നിന്നുള്ള ബ്ലോക് ഡിവിഷൻ സ്ഥാനാർഥികളും വിജയം കണ്ടു.‌ മന്ത്രി വി.എൻ.വാസവനും ചാണ്ടി ഉമ്മൻ എംഎൽഎയും തമ്മിലുള്ള പോരാട്ടമെന്ന നിലയിലായിരുന്നു പഞ്ചായത്തിലെ എട്ടു വാർഡിലെയും മത്സരം.  തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ നടത്തിയ ചിട്ടയായ പ്രവർത്തനമാണ് വിജയത്തിന് പിന്നിൽ. രണ്ടായിരത്തിലധികം വീടുകളും വ്യാപാര സ്ഥാപനങ്ങളും പാമ്പാടിയിൽ തന്നെ എംഎൽഎ നേരിട്ടു […]
Read more

വാകത്താനത്തിനടുത്തു പുലിയിറങ്ങിയെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം, വ്യാജമെന്ന് വനംവകുപ്പ്

കോട്ടയം: വാകത്താനത്ത് പുലിയിറങ്ങിയെന്ന് വ്യാജ പ്രചാരണം. സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം ശക്തമായതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി. എന്നാൽ പ്രചാരണം തെറ്റാണെന്ന് പൊലീസും വനംവകുപ്പും സ്ഥിരീകരിച്ചു. വ്യാജ പ്രചാരണത്തിനു പിന്നിലാരാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.  വാകത്തനം പാണ്ടൻചിറ ഭാഗത്ത് ഞായറാഴ്ച വൈകിട്ട് പുലി ഇറങ്ങിയെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ആദ്യം പ്രചാരണമുണ്ടായത്. ഒരു വയോധികൻ പുലിയെ കണ്ടു എന്ന തരത്തിലായിരുന്നു പ്രചാരണം. പിന്നീട്, വനം വകുപ്പിന്റെ ജീപ്പിൽ നിന്നും പുലി ചാടിപ്പോയി എന്ന് നാട്ടുകാരിൽ ചിലർ പൊലീസിനോടു പറഞ്ഞു. എന്നാൽ വനം വകുപ്പിന്റെ വാഹനം ഈ […]
Read more

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചതിന് തെളിവില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധിന്യായത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അതിജീവിതയുടെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തില്‍ തെളിവില്ലെന്ന് കോടതി ഉത്തരവ് . നടിയുടെ അവസരങ്ങള്‍ നിഷേധിച്ചതിന് ഏതെങ്കിലും സംഭവങ്ങള്‍ എടുത്തുപറയാനും നടിയ്ക്ക് ആയിട്ടില്ലെന്നാണ് വിധിന്യായത്തില്‍ പറയുണ്ട്. മലയാള സിനിമയില്‍ നിന്ന് നടിയെ പുറത്താക്കാന്‍ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിന് കൃത്യമായ സാക്ഷിമൊഴികളോ തെളിവുകളോ ഇല്ല. വര്‍ഷം രണ്ടോ മൂന്നോ സിനിമകളില്‍ അഭിനയിച്ചിരുന്നതായി നടി തന്നെ മൊഴി നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ആരോപണം വിശ്വാസയോഗ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. […]
Read more

നടൻ ദിലീപ് ശബരിമലയിൽ

പത്തനംതിട്ട: നടൻ ദിലീപ് ശബരിമലയിലെത്തി. ഇന്ന് പുലര്‍ച്ചെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്. ഇന്ന് രാവിലെ പിആര്‍ഒ ഓഫീസിലെത്തിയശേഷം തന്ത്രിയുടെ ഓഫീസിലേക്ക് പോവുകയായിരുന്നു. കഴിഞ്ഞ തവണ നടൻ ദിലീപ് ശബരിമലയിലെത്തിയപ്പോള്‍ വിഐപി പരിഗണന നൽകി പത്തുമിനുട്ടിലധികം ശ്രീകോവിലിന് മുന്നിൽ നിന്നത് വിവാദമായിരുന്നു. ഇത്തവണ കൂടെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരോ പൊലീസ് സുരക്ഷയോ ഉണ്ടായിരുന്നില്ല. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെവിട്ടിരുന്നു. കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് ശബരിമലയിലെത്തുന്നത്.
Read more

കൊല്ലത്ത് 5 വയസ്സുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 65കാരന്‍ പിടിയില്‍

കൊല്ലം: അഞ്ചു വയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച വയോധികന്‍ അറസ്റ്റില്‍. കടയ്ക്കല്‍ കുമ്മിള്‍ വട്ടത്താമര സ്വദേശി ശശി (65)ആണ് പിടിയിലായത്. വീടിന്റെ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചു വരുത്തിയ ഇയാള്‍ കൂട്ടിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ഒരു മാസം മുമ്പു നടന്ന സംഭവം കുട്ടി കഴിഞ്ഞ ദിവസമാണ് രക്ഷിതാക്കളോട് പറഞ്ഞത്. വിവരമറിഞ്ഞ ഉടന്‍ തന്നെ വീട്ടുകാര്‍ കടക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് […]
Read more

ഒഞ്ചിയം പഞ്ചായത്തിൽ ഭരണം നിലനിർത്തി ജനകീയ മുന്നണി

കോഴിക്കോട് : ഒഞ്ചിയം പഞ്ചായത്തിൽ ഭരണം നിലനിർത്തി ജനകീയ മുന്നണി.മൊത്തം 19 വാർഡുകളിൽ പന്ത്രണ്ടും പിടിച്ചെടുത്തുകൊണ്ടാണ് ജനകീയ മുന്നണി ഭരണത്തുടർച്ച കൈവരിച്ചിരിക്കുന്നത്. എൽഡിഎഫ് വിജയിച്ച വാർഡുകൾ: 1.3.10.11.12.14.18. യുഡിഎഫ് – ആർ.എം.പി. ഐ വിജയിച്ച വാർഡുകൾ: 2.4.5.6.7.8.9..13.15.16.17.19. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്ന ഒരു പഞ്ചായത്താണ് ഒഞ്ചിയം. നിറയെ ചെങ്കൊടി പാറിയ, സിപിഎം തുടർച്ചയായി ഭരിച്ച ഒഞ്ചിയം പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടപ്പെട്ടിട്ട് 15 വർഷങ്ങൾ കഴിഞ്ഞു. ഇത്തവണ കടുത്ത പോരാട്ടം നടത്തിയെങ്കിലും സ്ഥാനാർത്ഥികളുടെ […]
Read more

Recent News

Advertisement
WhiteswanTV Footer