Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

മൂന്നുപേരും വിജയിച്ചപോലുള്ള പോരാട്ടം; 11-ാം വാർഡിൽ ജയശങ്കറിന് വിജയം

തൃശ്ശൂർ : കാട്ടകാമ്പാൽ പഞ്ചായത്തിലെ 11-ാം വാർഡിൽ മൂന്നു രാഷ്ട്രീയ മുന്നണികളുടെ പ്രമുഖ നേതാക്കൾ ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പ് ആവേശകരമായ പോരാട്ടമായി. കടുത്ത മത്സരത്തിനൊടുവിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ കെ. ജയശങ്കർ 356 വോട്ടുകൾ നേടി വിജയിച്ചു. ബി.ജെ.പി സ്ഥാനാർത്ഥി പി.ജെ. ജെബിന് 328 വോട്ടും, ഇടതുമുന്നണി സ്ഥാനാർത്ഥി കെ.ടി. ഷാജൻ മാസ്റ്റർക്ക് 323 വോട്ടും ലഭിച്ചു. വളരെ കുറഞ്ഞ വോട്ടുകളുടെ വ്യത്യാസമാണ് ഫലം നിർണയിച്ചത്. വാർഡിലെ ജനവിധി മൂന്ന് മുന്നണികൾക്കും ശക്തമായ പിന്തുണയുണ്ടെന്ന് തെളിയിച്ചു. വിജയത്തോടെ ജയശങ്കർ പഞ്ചായത്ത് […]
Read more

കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം; ഡ്രൈവറെ തിരിച്ചറിഞ്ഞു

​കോഴിക്കോട്: മുണ്ടിക്കൽതാഴത്തിന് സമീപം ചേവരമ്പലം മിനി ബൈപ്പാസിൽ വ്യാഴാഴ്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഇടിച്ച കാറിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞതായി ചേവായൂർ പൊലീസ് അറിയിച്ചു.​ പെരുവയൽ മുണ്ടക്കൽ ചോലക്കൽ സുബ്രഹ്‌മണ്യൻ ആണ് അപകടത്തിൽ മരിച്ചത്. KL 11 CC 4228 നമ്പർ കാറാണ് അപകടം വരുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഡ്രൈവറുടെ ഫോൺ കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ഉടൻ പിടിയിലാകുമെന്ന് എസ്.ഐ. എൻ.കെ. അബ്ദുൾ റഷീദ് പറഞ്ഞു.​പോസ്റ്റ്‌മോർട്ടത്തിന് ശേഷം സുബ്രഹ്‌മണ്യൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ […]
Read more

സൂപ്പർ ലീഗ് ആദ്യ സെമി നാളെ; കാലിക്കറ്റ് എഫ്‌സിയും കണ്ണൂർ വാരിയേഴ്‌സും നേർക്കുനേർ

കോഴിക്കോട്: കായികപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന സൂപ്പർ ലീഗ് കേരളയുടെ ആദ്യ സെമി ഫൈനൽ പോരാട്ടം നാളെ നടക്കും. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി 7.30-നാണ് മത്സരം ആരംഭിക്കുന്നത്. സ്വന്തം തട്ടകത്തിൽ ഇറങ്ങുന്ന കാലിക്കറ്റ് എഫ്‌സിയും കരുത്തരായ കണ്ണൂർ വാരിയേഴ്‌സും തമ്മിലാണ് ആദ്യ സെമിയിൽ ഏറ്റുമുട്ടുന്നത്. നേരത്തെ ഡിസംബർ ഏഴിന് തൃശൂരിൽ വെച്ചാണ് സെമി മത്സരങ്ങൾ തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഉപതിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരെ വിട്ടുനൽകാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് മത്സരങ്ങൾ […]
Read more

ഇടതിൻ്റെ പരാജയ കാരണം വർഗീയത: വിഡി സതീശൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് നേരിട്ട തിരിച്ചടിക്ക് കാരണം വര്‍ഗീയ രാഷ്ട്രീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ . സര്‍ക്കാരിനോടുള്ള ജനവിരോധമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നും, ബിജെപിയുടെ അജണ്ട തന്നെയാണ് സിപിഎം നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പിന്തുടര്‍ന്ന ഭൂരിപക്ഷ വര്‍ഗീയ പ്രീണനത്തിന്റെ പ്രധാന ഗുണഭോക്താവ് ബിജെപിയായെന്നും സതീശന്‍ വിമര്‍ശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവന്ന വിഷയങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വീണ്ടും ചര്‍ച്ചയായതെന്ന് സതീശന്‍ വ്യക്തമാക്കി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തിളക്കമുള്ള വിജയം നേടാനായില്ലെങ്കില്‍ ഇടത് […]
Read more

ആലത്തൂർ നിയോജകമണ്ഡലത്തിൽ എല്ലാ ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് ഭരണം ഉറപ്പാക്കി

പാലക്കാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആലത്തൂർ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സമ്പൂർണ വിജയം സ്വന്തമാക്കി. മണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് ഭരണത്തിലേക്ക് എത്തിയതോടെ രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ മാറ്റമാണ് സംഭവിച്ചത്. കാവശ്ശേരി, മേലാർകോട്, കുഴൽമന്നം, തേങ്കുറിശ്ശി, കിഴക്കഞ്ചേരി, എരുമയൂർ, വണ്ടാഴി, ആലത്തൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലൊക്കെയും എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടി. കാവശ്ശേരി ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് 12 സീറ്റുകൾ നേടി അധികാരം ഉറപ്പിച്ചപ്പോൾ യു.ഡി.എഫിന് 6 സീറ്റുകളും എൻ.ഡി.എയ്ക്ക് ഒരു സീറ്റും ലഭിച്ചു. മേലാർകോട് ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് 9 സീറ്റുകളോടെ […]
Read more

എറണാകുളത്ത് 13 നഗരസഭകളിലും എൽഡിഎഫിന് തിരിച്ചടി

കൊച്ചി: എറണാകുളം ജില്ലയിലെ 13 നഗരസഭകളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചതോടെ എൽഡിഎഫിന് കനത്ത തിരിച്ചടി. ഒരു നഗരസഭയിലും എൽഡിഎഫിന് വിജയം നേടാനായില്ല. 12 നഗരസഭകളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ച് ജില്ലയിൽ സർവാധിപത്യം തുടരുന്നതിനിടെ, തൃപ്പൂണിത്തുറയിൽ എൽഡിഎഫിൽ നിന്നുള്ള അട്ടിമറി വിജയത്തിലൂടെ എൻഡിഎ അധികാരം പിടിച്ചെടുത്തു. മൂവാറ്റുപുഴ, ആലുവ, അങ്കമാലി, ഏലൂർ, കളമശ്ശേരി, കോതമംഗലം, നോർത്ത് പറവൂർ, പെരുമ്പാവൂർ, പിറവം, തൃക്കാക്കര, മരട്, കൂത്താട്ടുകുളം എന്നീ 12 നഗരസഭകളിലാണ് യുഡിഎഫ് വിജയം നേടിയത്. തൃപ്പൂണിത്തുറ നഗരസഭയിൽ എൻഡിഎ വിജയിച്ചു.
Read more

പുതുതായി നിർണ്ണയിക്കപ്പെട്ട മാവൂർ റോഡ് എൻഡിഎ എടുത്തു

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ പുതുതായി രൂപീകൃതമായ വാർഡ് എൻ.ഡി.എ എടുത്തു. കോഴിക്കോട് കോർപ്പറേഷനിലെ മാവൂർ റോഡ് വാർഡാണ് എൻ.ഡി.എ യ്ക്കൊപ്പം നിന്നത്. ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥിയായ ശ്രീജ സി. നായരാണ് വിജയിച്ചത്. വിജയം സമ്മാനിച്ച വോട്ടർമാർക്ക് താൻ നന്ദി അറിയിക്കുന്നതായി ശ്രീമതി ശ്രീജ സി. നായർ പറഞ്ഞു.
Read more

കുതിരവട്ടത്ത് ഇടത് കോട്ട തകർത്ത് എൻഡിഎ

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ കുതിരവട്ടം വാർഡിൽ ഇടത് കോട്ട തകർത്ത് എൻ.ഡി.എ വിജയം പിടിച്ചെടുത്തു. കോഴിക്കോട് കോർപ്പറേഷനിലെ 28-ാം വാർഡായ കുതിരവട്ടത്താണ് എൻ.ഡി.എ മിന്നും വിജയം കരസ്ഥമാക്കിയത്. എൻ.ഡി.എയുടെ കുതിരവട്ടം വാർഡിലെ കന്നി വിജയം കൂടിയാണിത്. തനിക്ക് ഈ മിന്നും വിജയം സമ്മാനിച്ച ജനങ്ങളോട് നന്ദിയും കടപ്പാടും ഉണ്ടെന്ന് എൻ.ഡി.എ സ്ഥാനാർത്ഥിയായ ശ്രീമതി ഇന്ദിരാ കൃഷ്ണൻ പറഞ്ഞു.
Read more

പെരുമണ്ണയിൽ യുഡിഎഫ് മുന്നേറ്റം; ശക്തമായ ഭൂരിപക്ഷത്തോടെ വിജയം

കോഴിക്കോട്: പെരുമണ്ണ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് വ്യക്തമായ വിജയം നേടി. 22 വാർഡുകളിലായി നടന്ന ശക്തമായ മത്സരം അവസാനിക്കുമ്പോൾ 15 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചാണ് പഞ്ചായത്ത് ഭരണം സ്വന്തമാക്കിയത്. 7 സീറ്റുകളിൽ എൽഡിഎഫിനാണ് വിജയിക്കാനായത്. വോട്ടെണ്ണൽ ആരംഭിച്ച ആദ്യ ഘട്ടം മുതൽ തന്നെ യുഡിഎഫ് ലീഡ് നിലനിർത്തിയിരുന്നു. വിവിധ വാർഡുകളിൽ ജനപങ്കാളിത്തം ശ്രദ്ധേയമായിരുന്നു. വികസന പ്രവർത്തനങ്ങൾക്കും പൊതുസേവനങ്ങൾക്കും മുൻഗണന നൽകുമെന്ന് യു.ഡി.എഫ് നേതാക്കൾ പ്രതികരിച്ചു. ജനവിശ്വാസം ലഭിച്ചതിന് നന്ദി അറിയിച്ച യു.ഡി.എഫ് നേതൃത്വം, പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി […]
Read more

ഗുരുവായൂരിൽ ബിജെപി നില മെച്ചപ്പെട്ടു; വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷ

തൃശ്ശൂർ : ഗുരുവായൂരിൽ ബിജെപി നില മെച്ചപ്പെടുത്തിയതായി പാർട്ടി നേതൃത്വം വിലയിരുത്തുന്നു. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും വിജയം രണ്ട് സീറ്റുകളിൽ ഒതുങ്ങിയെങ്കിലും, പതിമൂന്ന് വാർഡുകളിൽ രണ്ടാം സ്ഥാനം നേടിയതിനെ മികച്ച മുന്നേറ്റമായാണ് നേതൃത്വം കാണുന്നത്. നിരവധി വാർഡുകളിൽ വളരെ നേരിയ വോട്ടു വ്യത്യാസത്തിലാണ് വിജയം നഷ്ടമായത്. ഈ പ്രകടനം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്ന് നേതൃത്വത്തിന് ആത്മവിശ്വാസമുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer