കൊച്ചി: എറണാകുളം ജില്ലയിലെ 13 നഗരസഭകളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചതോടെ എൽഡിഎഫിന് കനത്ത തിരിച്ചടി. ഒരു നഗരസഭയിലും എൽഡിഎഫിന് വിജയം നേടാനായില്ല. 12 നഗരസഭകളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ച് ജില്ലയിൽ സർവാധിപത്യം തുടരുന്നതിനിടെ, തൃപ്പൂണിത്തുറയിൽ എൽഡിഎഫിൽ നിന്നുള്ള അട്ടിമറി വിജയത്തിലൂടെ എൻഡിഎ അധികാരം പിടിച്ചെടുത്തു.
മൂവാറ്റുപുഴ, ആലുവ, അങ്കമാലി, ഏലൂർ, കളമശ്ശേരി, കോതമംഗലം, നോർത്ത് പറവൂർ, പെരുമ്പാവൂർ, പിറവം, തൃക്കാക്കര, മരട്, കൂത്താട്ടുകുളം എന്നീ 12 നഗരസഭകളിലാണ് യുഡിഎഫ് വിജയം നേടിയത്. തൃപ്പൂണിത്തുറ നഗരസഭയിൽ എൻഡിഎ വിജയിച്ചു.






