കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിൽ നരിക്കുനി പഞ്ചായത്ത് ഭരണം യു ഡി എഫ് നില നിർത്തി. കഴിഞ്ഞതവണ 15 വാർഡുകളിൽ നിന്ന് 10 സീറ്റ് നേടി ആയിരുന്നു യുഡിഎഫ് ഭരിച്ചത് എന്നാൽ ഈ തവണ വാർഡ് വിഭാജനത്തിന്റെ ഭാഗമായി 17 വാർഡുകളാണ് ഉള്ളത് അതിൽ 15 സീറ്റുകൾ നേടിയാണ് ഭരണതുടർച്ച നേടിയത്.
ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളായ 4,5,6 വാർഡുകളിൽ അട്ടിമറി വിജയം നടത്തിയാണ് ഇത്തവണ നരിക്കുനിയിൽ യുഡിഎഫ് മുന്നേറ്റം നടത്തിയത്. പഞ്ചായത്തിലെ 14,15 വാർഡുകൾ ഒഴികെ മറ്റെല്ലാവാർഡുകളും പിടിച്ചെടുത്ത ആഘോഷത്തിലാണ് യുഡിഎഫ് പ്രവർത്തകർ, പഞ്ചായത്തിൽ ഉടനീളമുള്ള വിജയ ആഘോഷ ജാഥകളിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുക്കുന്നത്.






