പുതിയ ആർപ്പൂക്കര ചുണ്ടൻ ഉടൻ നീരണിയും
കോട്ടയം: കുട്ടനാട്ടിൽ വള്ളംകളിയുടെ ആശയങ്ങൾക്ക് വലിയ പ്രതീക്ഷയുമായി ‘ആർപ്പൂക്കര ചുണ്ടൻ’ പുതുവർഷത്തിൽ നീരണിയും. ജനകീയ കൂട്ടായ്മയിൽ ജില്ലയിൽ നിർമിക്കുന്ന ആദ്യ ചുണ്ടൻ വള്ളമാണ്.നിർമാണ ജോലികൾ അതിവേഗം പുരോഗമിക്കുന്നു. പണിതുകൊണ്ടിരിക്കുന്ന വള്ളം മലർത്തൽ രണ്ടാഴ്ചക്കുള്ളിൽ നടക്കും. നിർമാണം പൂർത്തിയാകുമ്പോൾ 128 അടി നീളവും മധ്യ ഭാഗത്ത് 64 ഇഞ്ച് വീതിയുണ്ടാകും. 85 തുഴച്ചിൽക്കാരും 5 അമരക്കാർക്കും തുഴയാവുന്ന രീതിയിലാണ് നിർമാണം. കരിപ്പൂത്തട്ട് കൈതപ്പാടം പാലത്തിനു സമീപമാണ് പണി പുരോഗമിക്കുന്നത്. തിടനാട്, കടപ്ലാമറ്റം പ്രദേശങ്ങളിൽ നിന്നാണ് വള്ളത്തിനുള്ള ആഞ്ഞിലിത്തടികൾ കൊണ്ടുവന്നത്. എടത്വ […]
Read more