Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

വോൾട്ടേജ് ക്ഷാമം; ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി

മലപ്പുറം: തിരൂരങ്ങാടി നഗരസഭ പരിധിയിലെ വാർഡ് ഒന്ന് രണ്ട് പതിനാറുങ്ങൽ വടക്കേ മമ്പുറം കാഞ്ഞിരത്തോടു നിവാസികളുടെ വർഷങ്ങളായുള്ള വോൾട്ടേജ് ക്ഷാമത്തിന് കാഞ്ഞിരത്തോടു ഭാഗത്തേക്ക് ത്രീ ഫേസ് കണക്ഷൻ അനുവദിച്ച് പരിഹാരം കാണണമെന്നാവിഷ്യപ്പെട്ടുകൊണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കെഎസ്ഇബി തിരൂരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷൻ സബ് എഞ്ചിനീയർ ഷരീഫിൻ്റെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. വർഷങ്ങളായി വോൾട്ടേജ് ക്ഷാമം അനുഭവിക്കുന്നതിനാൽ ഇലക്ട്രോണിക്സ്/ ഇലക്ട്രിക് ഉപകരണങ്ങൾ വോൾട്ടേജ് കൂടിയും കുറവും വരുന്നതിനാൽ കേടുവരുന്നത് പതിവായതിനാൽ കഴിഞ്ഞതവണത്തെ ഇലക്ഷൻ […]
Read more

താനൂർ ശോഭ പറമ്പിൽ കരിമരുന്നിന് തീ പിടിച്ച് അപകടം; എട്ടു പേർക്ക് പരിക്ക്

മലപ്പുറം: താനൂർ ശോഭ പറമ്പിൽ ഉത്സവത്തിനിടെ കരിമരുന്നിന് തീപിടിച്ച് നിരവധി പേർക്ക് പരിക്ക്.പരിക്ക് പറ്റിയവരെ താനൂർ മൂലക്കൽ സബൈൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 6 പേരെയാണ് കോട്ടക്കൽ ആൽമസിൽ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വഴിപാടായി കതിന പൊട്ടിക്കുന്നതിനായി കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെയാണ് അപകടം. താനൂർ ചിറക്കൽ സ്വദേശികളായ തള്ളശ്ശേരി താഴത്ത് വേണുഗോപാൽ (54), കറുത്തേടത്ത് യാഹു (60), പാലക്കാട്ട് ഗോപാലൻ (47), ശോഭപ്പറമ്പ് സ്വദേശി പതിയംപാട്ട് രാമൻ (47), […]
Read more

കോട്ടയം മണിമല പഴയിടത്ത് കെഎസ്ആർടിസി ബസ് കത്തിനശിച്ചു

കോട്ടയം: കോട്ടയം മണിമല പഴയിടത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു. മലപ്പുറത്തുനിന്ന് ഗവിയിലേക്ക് ഉല്ലാസയാത്രയ്‌ക്കായി പോയ ബസാണ് കത്തിനശിച്ചത്. ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ വാഹനം നിർത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയതിനാൽ ആർക്കും പരിക്കില്ല. വിവരം ലഭിച്ചെത്തിയ കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് സംഘം തീ പൂർണമായും അണച്ചു. അധികൃതരുടെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. തുടർന്ന് പൊൻകുന്നം ഡിപ്പോയിൽ നിന്ന് മറ്റൊരു ബസ് എത്തിച്ച് യാത്രക്കാരെ തുടർയാത്രയ്ക്ക് വിട്ടു.
Read more

പെരളശേരി ഗ്രാമപഞ്ചായത്ത് 6ാം വാർഡ് മെമ്പർ സുരേഷ് ബാബു നിര്യാതനായി

കണ്ണൂർ: പെരളശ്ശേരി പഞ്ചായത്ത് ആറാം വാർഡ് മെമ്പർ സുരേഷ്ബാബു തണ്ടാരത്ത് നിര്യാതനായി. ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞു വീണ സുരേഷ് ബാബു തണ്ടാരത്തിനെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൃക്ക രോഗത്തിന് ഡയാലിസസ് ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സി.പി.എം സിറ്റിങ് സീറ്റായ ബാവോഡ് ഈസ്റ്റ് വാർഡില്‍ നിന്നും 12 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ സുരേഷ് ബാബു തണ്ടാരത്ത് പെരളശേരി പഞ്ചായത്ത് അംഗമായി ജയിച്ചത്. കോണ്‍ഗ്രസ് പ്രവർത്തന രംഗത്ത് […]
Read more

ധര്‍മടം മുന്‍ എംഎല്‍എ കെ കെ നാരായണന്‍ അന്തരിച്ചു

കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും ധര്‍മടം മുന്‍ എംഎല്‍എയുമായ കെ കെ നാരായണന്‍(77) അന്തരിച്ചു. കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ അദ്ദേഹം സിപിഎം സംസ്ഥാന സമിതി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. 2016ല്‍ പിണറായി വിജയന് വേണ്ടി ധര്‍മ്മടം മണ്ഡലം ഒഴിയുകയായിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2011 മുതല്‍ 2016വരെയാണ് ധര്‍മടം എംഎല്‍എയായി പ്രവര്‍ത്തിച്ചത്. കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read more

ഇടമലയാര്‍ ഇറിഗേഷന്‍ കനാലില്‍ ജലലഭ്യത ഉടന്‍ ഉറപ്പാക്കണം: ബെന്നി ബഹനാന്‍ എം പി

തൃശ്ശൂർ: ചാലക്കുടി  ഇടമലയാര്‍ ഇറിഗേഷന്‍ കനാലില്‍ ജലലഭ്യത ഉടന്‍ ഉറപ്പാക്കണം-ബെന്നി ബഹനാന്‍ എം പി പറഞ്ഞു. അങ്കമാലി- കാലടി പ്രദേശങ്ങളിലെ കൃഷി ജലസേചനത്തിന് വേണ്ടി വിഭാവനം ചെയ്ത പദ്ധതിയാണ് ഇടമലയാർ ഇറിഗേഷൻ പദ്ധതി. എല്ലാവർഷവും അറ്റകുറ്റപ്പണികൾ നടത്തി ഒക്ടോബർ നവംബർ മാസങ്ങളോടുകൂടി ജലവിതരണം സുഗമമാക്കുന്ന നടപടി ഇറിഗേഷൻ അധികൃതർ സ്വീകരിക്കാറുണ്ട്. എന്നാൽ ഈ വര്‍ഷം നിരവധിയായ നിവേദനങ്ങള്‍ നൽകിയിട്ടും ഇടപെടലുകൾ നടത്തിയിട്ടും ജലസേചനം ആരംഭിക്കുന്നതിനുള്ള യാതൊരു നടപടികളും ഇറിഗേഷൻ ഡിപ്പാർട്ട്മെന്‍റിന്‍റെ ഭാഗത്തുനിന്നും സർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. വളരെ […]
Read more

യുവാവിന് നേരെ ആക്രമണം പ്രതി പിടിയിൽ

തൃശ്ശൂർ: ജോലി കഴിഞ്ഞ് മടങ്ങാൻ നിന്ന പെൺകുട്ടിയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി റിമാന്റിലേക്ക്. കറുകുറ്റി തേർകൂട്ടം വീട്ടിൽ അക്ഷയ് (25) എന്നയാളെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ചെന്നേർക്കര ചെറുതുരുത്തിൽ പുത്തൻപുര വടക്കേതിൽ ജോബിൻ തോമസ് (24) എന്നയാൾക്കാണ്  ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ  രാത്രി പത്തു മണിയോടെ ചാലക്കുടി ടൗണിലായിരുന്നു സംഭവം. ചാലക്കുടിയിലെ ഒരു സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടുകാരെ കാത്തുനിൽക്കുകയായിരുന്നു പെൺകുട്ടിയെ ഈ സമയം സ്ഥലത്തെത്തിയ അക്ഷയ് ശല്യം ചെയ്യുകയും […]
Read more

പുക മഞ്ഞ്; ഡൽഹിയിൽ റെഡ് അലെർട്ട്

ന്യൂഡൽഹി: വായുമലിനീകരണത്തിനു പിന്നാലെ മൂടൽമഞ്ഞും ന്യൂഡൽഹിയിൽ ശക്തി പ്രാപിക്കുന്നു. താപനില 7 ഡിഗ്രി സെൽഷ്യസിലേക്കു താഴ്ന്നതോടെ പലയിടത്തും ദൂരക്കാഴ്ച പരിധി 50 മീറ്ററിൽ താഴെയായി.ഡൽഹിയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ യമുന അതിവേഗ പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി അപകടങ്ങളാണുണ്ടായത്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. രാജ്യതലസ്ഥാന മേഖലയിലെ റോഡ‍്, വിമാന, റെയിൽ ഗതാഗതത്തിനു പുറമേ റോഡ് ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. മൂടൽമഞ്ഞ് കാരണം ഇന്നലെ 128 വിമാനങ്ങൾ റദ്ദാക്കി. 8 എണ്ണം വഴിതിരിച്ചുവിട്ടു. ഏകദേശം 200 […]
Read more

വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവേ യുവാവിന് മർദനം

പാനൂർ: പെരിങ്ങത്തൂർ കരിയാട് സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവാവിനെ വിവാഹത്തിനെത്തിയ സംഘത്തിന്റെ ആക്രമണം. വളയം കല്ലിൽ ഹൗസിൽ കെ. മുഹമ്മദ് ജാബിറിനെയാണ് ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ജാബിറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എട്ടോളം പേർക്കെതിരെ കേസെടുത്തു. ഫമീർ, ഷമ്മാസ്, എൻ.കെ. നിഹാൽ, റിബാസ്, മഷൂദ്, സിനാദ്, യൂനസ്, നിഹാൽ എന്നിവർക്കെതിരെയാണ് ചൊക്ലി പൊലീസ് കേസെടുത്തത്. കഴിഞ്ഞ വർഷം കിടഞ്ഞിയിൽ ഒരു വിവാഹ വീട്ടിൽ നടന്ന അടിപിടിയുടെ തുടർച്ചയായാണ് കഴിഞ്ഞ ദിവസവും അക്രമമുണ്ടായതെന്നാണ് സൂചന. വിവാഹത്തിൽ […]
Read more

പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; സെക്യൂരിറ്റി ജീവനക്കാരനായി തിരച്ചിൽ

തളിപ്പറമ്പ്: ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ്. തളിപ്പറമ്പ് താലൂക്ക് ഗവ. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനായ വിമുക്ത ഭടൻ പയ്യാവൂർ സ്വദേശി പ്രദീപ് കുമാറിനെതിരെയാണ് കേസെടുത്തത്. ഈ മാസം 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭിന്നശേഷിക്കാരിയായ പെൺകുട്ടി മാതാവിനൊപ്പം ആശുപത്രിയിൽ കൗൺസിലിങ്ങിന് എത്തിയതായിരുന്നു. മാതാവ് കൗൺസിലിങ് മുറിയിൽ കയറിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യം പറഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം നടന്നതിന്റെ പിറ്റേന്നു മുതൽ […]
Read more

Recent News

Advertisement
WhiteswanTV Footer