Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

താനൂർ ശോഭ പറമ്പിൽ കരിമരുന്നിന് തീ പിടിച്ച് അപകടം; എട്ടു പേർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: താനൂർ ശോഭ പറമ്പിൽ ഉത്സവത്തിനിടെ കരിമരുന്നിന് തീപിടിച്ച് നിരവധി പേർക്ക് പരിക്ക്.പരിക്ക് പറ്റിയവരെ താനൂർ മൂലക്കൽ സബൈൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 6 പേരെയാണ് കോട്ടക്കൽ ആൽമസിൽ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

വഴിപാടായി കതിന പൊട്ടിക്കുന്നതിനായി കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെയാണ് അപകടം. താനൂർ ചിറക്കൽ സ്വദേശികളായ തള്ളശ്ശേരി താഴത്ത് വേണുഗോപാൽ (54), കറുത്തേടത്ത് യാഹു (60), പാലക്കാട്ട് ഗോപാലൻ (47), ശോഭപ്പറമ്പ് സ്വദേശി പതിയംപാട്ട് രാമൻ (47), പൂരപ്പറമ്പിൽ വിനേഷ്കുമാർ (48), കാരാട് താമസക്കാരനായ വേലു (55) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എല്ലാവരുടെയും പരിക്ക് ഗുരുതരമാണ് അതിൽ അഞ്ച് ആൾക്കാർക്കാണ് ഗുരുതരം ഒരാൾക്ക് 90% വും വേറെ നാല് ആൾക്കാർക്ക് 50 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്.

അൽമാസ് ഹോസ്പിറ്റലിൽ ഉള്ളവർ മുഹമ്മദ്കുട്ടി, വേണുഗോപാൽ, ബിനൂഷ്, ഗോപാലൻ, വേൽ രാമൻ എന്നിവരാണ്. ഇതിൽ നിന്നും ഗുരുതര പരിക്കേറ്റ രണ്ടു പേരെ തൃശൂർ ജൂബിലി ഹോസ്പിറ്റലിലേക്ക് മാറ്റുന്നുണ്ടെന്നും അറിയാൻ സാധിക്കുന്നു. സംഭവ സ്ഥലം താനൂർ മുൻസിപ്പൽ ചെയർപേഴ്സൺ നസ് ലാ ബഷീർ വൈസ് ചെയർപേഴ്സൺ അഷ്റഫി എം പി എന്നിവ സന്ദർശിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer