Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

ശബരിമല സ്വർണക്കൊള്ള; ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കൈവശം ഉണ്ടെന്ന് മണി പറഞ്ഞതായി വ്യവസായി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രവാസി വ്യവസായിയുടെ മൊഴിയിൽ കൂടുതൽ വ്യക്തത. ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകൾ കൈവശമുണ്ടെന്ന് ഡി മണി പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളാണ് ഡി മണിയെ പരിചയപ്പെടുത്തുന്നത്. തനിക്കും ആന്റിക് ബിസിനസിൽ താൽപര്യമുണ്ടായിരുന്നതിനാൽ ഡി മണിയിൽ നിന്നും ഈ അമൂല്യ വസ്തുക്കൾ കാണാനായി ഡിണ്ടി​ഗലിലുള്ള വീട്ടിലേക്ക് പോയി. അവിടെ ഒരു ചാക്കിൽ കെട്ടിയ നിലയിലാണ് ഈ വസ്തുക്കൾ ഉണ്ടായിരുന്നത്. ശബരിമല ഉൾപ്പെടെയുള്ള വിവിധ ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കളാണിതെന്നും ഇതൊക്കെ ഒരു പോറ്റി […]
Read more

മൂടൽ മഞ്ഞ്; ഡൽഹിയിൽ ഓറഞ്ച് അലർട്ട്, വിമാനങ്ങൾ റദ്ദാക്കി

ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം വീണ്ടും ഗുരുതരാവസ്ഥയിൽ. തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയ വായുനിലവാര സൂചിക 400 നു മുകളിലെത്തി. പലയിടത്തും എ ക്യൂ ഐ 450ന് മുകളിലാണ്. ഇതോടൊപ്പം ശക്തമായ മൂടൽമഞ്ഞും അനുഭവപ്പെട്ടതോടെ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വായുനിലവാരം ശരാശരി എ ക്യൂ ഐ 403 ആയി ഉയർന്നപ്പോൾ, ആനന്ദ് വിഹാറിൽ ഇത് 459 വരെ എത്തി. ഐടിഒ (400), ചാന്ദ്‌നി ചൗക്ക് (423) എന്നിവിടങ്ങളിലും വായുനിലവാരം അപകടകരമായ […]
Read more

സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി എഎ റഹീം

കൊച്ചി: ഇംഗ്ലീഷ് അറിയില്ലെന്ന ട്രോളുകള്‍ക്ക് മറുപടിയുമായി എ എ റഹീം എംപി. ഭാഷാപരമായ പരിമിതികള്‍ തനിക്കുണ്ട്. തന്റെ ഭാഷയിലെ വ്യാകരണം തിരയുന്നവരോട് വെറുപ്പില്ലെന്നും എ എ റഹീം എംപി പറഞ്ഞു. കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജിനെതിരെ ദേശീയ മാധ്യമങ്ങളോട് ഇംഗ്ലീഷില്‍ പ്രതികരിക്കുന്ന വിഡിയോ വൈറലായതിന് പിന്നാലെയാണ് എ എ റഹീമിന്റെ പ്രതികരണം. തന്റെ ഫേസ്ബുക്കിലൂടെയാണ് എം പി നിലപാടറിയിച്ചിരിക്കുന്നത്. https://www.facebook.com/share/v/1DX5cJmiyL/?mibextid=wwXIfr ഭാഷാപരമായി പരിമിതകളുള്ള ആളാണ് ഞാന്‍. ഭാഷാപരമായി മെച്ചപ്പെടുത്തേണ്ടയാളാണ്. അത് തിരിച്ചറിയുന്ന ആളും കൂടിയാണ്. എന്റെ ഭാഷയുടെ പരിമിതി […]
Read more

പത്തനംതിട്ടയിൽ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി ഒരാള്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിലുണ്ടായ വാഹനാപകടത്തിൽ ഒരാള്‍ക്ക് ദാരുണാന്ത്യം.റാന്നി വലിയപറമ്പിൽ പടിയിൽ വെച്ച് ടെംപോ ട്രാവലര്‍ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ വാനിലുണ്ടായിരുന്ന തെലുങ്കാന സ്വദേശി രാജേഷ് ഗൗഡയാണ് (39) മരിച്ചത്. വാനിലുണ്ടായിരുന്ന പത്തുപേര്‍ക്ക് പരിക്കേറ്റു. ശബരിമല തീർത്ഥാടകർക്ക് കണമലയിൽ അന്നദാനം നടത്തിയിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ശബരിമല നടയടച്ചതോടെ ഇവർ ഉല്ലാസയാത്ര പോയതായിരുന്നു. യാത്ര കഴിഞ്ഞ് മടങ്ങിവരും വഴി രാത്രി ഒന്നരയോടെയാണ് അപകടമുണ്ടായത്.
Read more

കൊഴഞ്ചേരിയിൽ 3.192 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ

പത്തനംതിട്ട: കൊഴഞ്ചേരിയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്ന് കിലോയിലധികം കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ എക്സൈസ് സംഘം പിടികൂടി. കുളനട – ഓമല്ലൂർ റോഡിൽ എസ്.ആർ പോളി ക്ലിനിക്കിന് മുൻവശത്ത് വെച്ചാണ് പ്രതികളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ദക്ഷിണ ദിനാജ്പൂർ, ഡൗലത്പൂർ സ്വദേശി പരൂക്ക് അലി (25), ജനാഫുൾ സ്വദേശി പ്രദീപ്‌ ഘോഷ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. K L 26 C 6593 നമ്പറിലുള്ള ടിവിഎസ് വേഗൊ സ്കൂട്ടറിലാണ് ഇവർ കഞ്ചാവ് കടത്താൻ […]
Read more

വടകരയിൽ റോഡിലെ കുഴിയിൽ വീണ വയോധികന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് വടകര വില്യാപ്പിള്ളിയിൽ റോഡിൽ കുഴിച്ച കുഴിയിൽ വീണ വയോധികന് ദാരുണാന്ത്യം. വടകര വില്യാപ്പിള്ളിയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. വില്യാപ്പിള്ളി സ്വദേശി മൂസ (55) ആണ് മരിച്ചത്. റോഡിൽ കലുങ്ക് നിര്‍മാണത്തിനായി കുഴിച്ച കുഴിയിലാണ് വയോധികൻ വീണത്. ഇന്നലെ വൈകുന്നേരം ആറു മണിക്കാണ് മൂസ വീട്ടിൽ നിന്ന് ഇറങ്ങിയത്. രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെതുടര്‍ന്ന് വീട്ടുകാർ അന്വേഷിക്കുകയായിരുന്നു. രാത്രി 11മണിയോടെയാണ് മൂസയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് മൂസ കുഴിയിൽ വീണത്. മൂസയുടെ […]
Read more

മലപ്പുറത്ത് കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന്‍ മരിച്ചു

മലപ്പുറം: ചങ്ങരംകുളത്ത് കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന്‍ മരിച്ചു. പള്ളിക്കര തെക്കുമുറി സ്വദേശി മഹറൂഫിന്റെ മകന്‍ അസ്ലം നൂഹാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി കല്ലും മണ്ണും വായില്‍ ഇട്ടപ്പോള്‍ അത് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. പെട്ടെന്ന് തന്നെ വീട്ടുകാര്‍ വായില്‍ നിന്ന് കല്ല് എടുത്തു പുറത്തുകളയാന്‍ ശ്രമിച്ചെങ്കിലും ഒരു കല്ല് തൊണ്ടയില്‍ കുടുങ്ങിപ്പോയിരുന്നു. സമീപത്തെ ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read more

2026 നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിനു മുൻപ് പൂർത്തിയാക്കാവുന്ന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കണം

പാലക്കാട്: 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് പൂർത്തീകരിക്കാൻ കഴിയുന്ന എല്ലാ വികസന പദ്ധതികളും സമയബന്ധിതമായി നടപ്പാക്കണമെന്ന് അവലോകന യോഗം നിർദേശിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഓരോ വകുപ്പുകളും പദ്ധതികളുമായി ബന്ധപ്പെട്ട ഡാഷ്ബോർഡുകൾ തയ്യാറാക്കി പൊതുജനങ്ങൾക്ക് വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ പ്രസിദ്ധീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശിച്ചു. ‘പെർ ഡ്രോപ്പ് മോർ ക്രോപ്’ പദ്ധതിയിൽ അനുവദിച്ച മുഴുവൻ […]
Read more

സ്വരലയ കലാമണ്ഡലം രാമൻകുട്ടി നായർ പുരസ്കാരം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

പാലക്കാട്: സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സ്വരലയ പാലക്കാട് ഏർപ്പെടുത്തിയ സ്വരലയ കലാമണ്ഡലം രാമൻകുട്ടി നായർ പുരസ്‌കാരം 2025 പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമർപ്പിച്ചു. പദ്മഭൂഷൺ കലാമണ്ഡലം രാമൻകുട്ടി നായരുടെ സ്മരണാർത്ഥമാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്.സ്വരലയ സമന്വയം 2025 നൃത്ത- സംഗീതോത്സവത്തിന്റെ എട്ടാം ദിനവേദിയിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനുമായ ശ്രീ. വൈശാഖൻ പുരസ്‌കാരഫലകം കൈമാറി. ജില്ലാ കളക്ടർ ശ്രീമതി മാധവിക്കുട്ടി എം.എസ്. IAS സമന്വയ മുദ്ര സമ്മാനിച്ചു. സ്വരലയ സെക്രട്ടറി […]
Read more

ആറു വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത

പാലക്കാട്: ചിറ്റൂരില്‍ ആറ് വയസ്സുകാരന്റെ മരത്തില്‍ ദുരൂഹത വ‍ർധിക്കുന്നു. ഇരവങ്കാട് സ്വദേശികളായ മുഹമ്മദ് അനസ്-സൗഹിദ ദമ്ബതികളുടെ മകൻ സുഹാനെയാണ് കാണാതായി ഏകദേശം 21 മണിക്കൂറിന് ശേഷം വീടിനടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെയും സാഹചര്യങ്ങളെയും ചൊല്ലി ദുരൂഹതകള്‍ ഏറുകയാണ്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സുഹാൻ സഹോദരനുമായി പിണങ്ങി പുറത്തേക്ക് പോയതാകാം എന്നാണ് പ്രാഥമിക നിഗമനമെങ്കിലും, കുട്ടിക്ക് തനിയെ ഇത്രയും ദൂരത്തേക്ക് ഒറ്റക്ക് പോകാൻ കഴിയില്ലെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചു പറയുന്നു. ആദ്യഘട്ടത്തില്‍ പോലീസ് നായ […]
Read more

Recent News

Advertisement
WhiteswanTV Footer