ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം
തിരുവനന്തപുരം: കേരള ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. സർവകലാശാലയുടെ ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ഇനി ക്യാമ്പസുകളിൽ രാഷ്ട്രീയ പ്രകടനങ്ങൾ നടത്തുന്നതിനും പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കുന്നതിനും യോഗങ്ങൾ സംഘടിപ്പിക്കുന്നതിനും സ്ഥാപന മേധാവിയുടെ മുൻകൂർ അനുമതി നിർബന്ധമാണ്. നിയമം ലംഘിക്കുന്ന വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുന്നതിനും കോളേജിൽ നിന്ന് പുറത്താക്കുന്നതിനും സ്ഥാപന മേധാവിക്ക് അധികാരം നൽകിയിട്ടുണ്ട്. കോളേജുകളിൽ കലാപരിപാടികൾ സംഘടിപ്പിക്കുന്നതിനും മുൻകൂർ അനുമതി വാങ്ങണം. സ്ഥാനമൊഴിയുന്ന വൈസ് ചാൻസലർ ഡോ. മോഹനൻ […]
Read more