മുതിർന്ന നേതാക്കൾ പുറത്ത്, മണ്ഡലങ്ങൾ ഘടകകക്ഷികൾക്ക് : ബിജെപിയിൽ പൊട്ടിത്തെറി
തിരുവനന്തപുരം: ബിജെപി പുറത്തിറക്കിയ ആദ്യഘട്ട സ്ഥാനാർഥി പട്ടികയെച്ചൊല്ലി പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള, എം.ടി. രമേശ് എന്നിവരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതാണ് ഒരു വിഭാഗം നേതാക്കളെയും അണികളെയും ചൊടിപ്പിച്ചിരിക്കുന്നത്. 47 മണ്ഡലങ്ങളിലേക്കുള്ള പട്ടികയിൽ വി. മുരളീധരൻ, കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ പ്രമുഖർ ഇടംപിടിച്ചപ്പോൾ കുമ്മനത്തെയും ശ്രീധരൻപിള്ളയെയും പോലുള്ള മുതിർന്നവരെ തഴഞ്ഞത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങൾ ഘടകകക്ഷികൾക്ക് വിട്ടുനൽകിയതിലും കടുത്ത […]
Read more