കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച് കേന്ദ്രം; കുറച്ചത് 15.7 ലക്ഷം ലിറ്റർ
തിരുവനന്തപുരം: കേരളത്തിനുള്ള മണ്ണെണ്ണ വിഹിതത്തിൽ 1570 കിലോ ലീറ്റർ (15.7 ലക്ഷം ലീറ്റർ) കേന്ദ്ര സർക്കാർ കുറവു വരുത്തി. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ കാരണമാണ് ഈ നീക്കമെന്ന് കരുതപ്പെടുന്നു. ഏപ്രിൽ മുതൽ ജൂൺ വരെ 5676 കിലോ ലീറ്റർ വിഹിതം ഉണ്ടായിരുന്നത് 4166 കിലോ ലീറ്ററായി കുറച്ചിരുന്നു. ഇതിൽ തന്നെ 912 കിലോ ലീറ്റർ മത്സ്യബന്ധനം, ദുരന്തങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രത്യേക വിഹിതം എന്നിവയായി കേന്ദ്രം നിശ്ചയിച്ചതിനാൽ കാർഡ് ഉടമകൾക്കെല്ലാം മണ്ണെണ്ണ ലഭിച്ചില്ല. സംസ്ഥാനത്ത് 95 ലക്ഷത്തോളം റേഷൻ കാർഡ് […]
Read more