മുതിർന്ന മാധ്യമപ്രവർത്തകൻ കെ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ജന്മഭൂമി റസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 72 വയസായിരുന്നു. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്നു. അഞ്ച് പതിറ്റാണ്ടോളം മാധ്യമ-രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. കണ്ണൂർ, പേരാവൂർ നിയമസഭാ മണ്ഡലങ്ങളിൽ മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം. സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ നടക്കും.
Read more







