കൊച്ചി കപ്പല്‍ശാലയില്‍ കൂറ്റന്‍ ഗാന്‍ട്രി ക്രെയിന്‍ സജ്ജമാകുന്നു
കൊച്ചിയുടെ പുതിയ മുഖമുദ്രയായി കപ്പല്‍ശാലയില്‍ പുതിയ കൂറ്റന്‍ ക്രെയിന്‍ ഉയരുന്നു.കൊച്ചിയെ കപ്പല്‍നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കുമുള്ള ആഗോള ഹബ്ബാക്കാനായി കപ്പല്‍ശാല നിര്‍മിക്കുന്ന പുതിയ ഡ്രൈഡോക്കിലാണ് കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായ് സാംഹോ ഹെവി ഇന്‍ഡസ്ട്രീസ് നിര്‍മിച്ച ഗാന്‍ട്രി ക്രെയിന്‍ സജ്ജമാകുന്നത്.185 കോടി രൂപയാണ് നിര്‍മാണച്ചെലവ്.കൂറ്റന്‍ കപ്പലുകളുടെ ഹള്ളിലേക്ക് ഭാരമേറിയ യന്ത്രങ്ങള്‍ എടുത്തുവയ്ക്കാന്‍ 600 ടണ്‍ ശേഷിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കൊച്ചി തീരത്തിറക്കിയ ക്രെയിന്‍ ആറുമാസമെടുത്താണ് കൂട്ടിയോജിപ്പിച്ച് മുകളിലേക്ക് ഉയര്‍ത്തിയത്. 60 ശതമാനം പണി പൂര്‍ത്തിയായിക്കഴിഞ്ഞു. നിലവില്‍ രണ്ട് ഡ്രൈഡോക്കുകളിലായി […]
Read more