Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kottayam

തട്ടിപ്പിന് കൂട്ടുനിന്നു; സസ്പെൻഷനിലായിരുന്ന സിഐ അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ സർക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ. ചങ്ങനാശ്ശേരി സ്വദേശി സി പി സജയനെയാണ് അറസ്റ്റ് ചെയ്തത്. തോപ്പുംപടി സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ആയിരുന്ന സി പി സജയൻ ഏറെ നാളായി സസ്പെൻഷനിലായിരുന്നു. കോട്ടയത്തെ കാൻ അഷ്വർ എന്ന സ്ഥാപനം നടത്തിയ തട്ടിപ്പിൽ മുഖ്യ പ്രതിയെ തട്ടിപ്പ് നടത്താൻ സഹായിച്ച ആളാണ് പോലീസുകാരനെന്നാണ് വിവരം. സ്ഥാപനം ഉടമ ആയ പ്രീതി മാത്യുവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read more

വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ചു; ഒരു മരണം, സഹോദരന് ഗുരുതര പരിക്ക്

കോട്ടയം: വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് ഒരു മരണം. ടി വി പുരത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീഹരി(25)യാണ് മരിച്ചത്. മുത്തേടത്തുകാവ് റോഡിലാണ് സംഭവം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ്അ പകടം ഉണ്ടായത്. ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു. ബൈക്കില്‍ ഒപ്പം ഉണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരിക്കേറ്റു.
Read more

സംസ്ഥാനത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു: കോട്ടയം ജില്ലയിലും ജാഗ്രത നിര്‍ദ്ദേശം

കോട്ടയം: സംസ്ഥാനത്ത് മഞ്ഞപ്പിത്ത വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയിലും ജാഗ്രത നിര്‍ദ്ദേശം പുറത്തിറക്കി.ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ എട്ടുപേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു. നിലവില്‍ ജില്ലയില്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഹെപ്പറ്റൈറ്റിസ് എ കേസുകളാണ്. വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ എ, ഇ വിഭാഗങ്ങള്‍ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ബി, സി, ഡി എന്നീ വിഭാഗങ്ങള്‍ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങള്‍ എന്നിവയിലൂടെയും. മഞ്ഞപ്പിത്തത്തിന്റെ രോഗാണുക്കള്‍ ശരീരത്തിലെത്തി രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ […]
Read more

റാഗിങ്: പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെയും തുടര്‍പഠനം തടയും

കോട്ടയം: ഗവണ്മെന്റ് നഴ്‌സിങ് കോളജിലെ റാഗിങ്ങില്‍ പ്രതികളായ അഞ്ചു വിദ്യാര്‍ഥികളുടേയും തുടര്‍ പഠനം തടയാന്‍ നഴ്‌സിങ് കൗണ്‍സില്‍ അടിയന്തര യോഗത്തില്‍ തീരുമാനം. ഇത് സംബന്ധിച്ച കോളജ് അധികൃതരെയും സര്‍ക്കാരിനേയും തീരുമാനം അറിയിക്കും. പണം നല്‍കാത്തിന്റെ വൈരാഗ്യം തീര്‍ക്കാനാണ് വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തിപ്പലിക്കേല്‍പ്പിച്ചതും ക്രൂരമായി മര്‍ദ്ദിച്ചതുമെന്നാണ് പ്രതികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. കൂടാതെ കോളേജിലെ അധ്യാപകരില്‍ നിന്നും മറ്റു വിദ്യാര്‍ഥികളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടും. ഹോസ്റ്റൽ അധിക്കരിക്കളുടെ അഭാവത്തിൽ ഹോസ്റ്റലിന്റെ പൂര്‍ണ നിയന്ത്രണം […]
Read more

റാഗിങിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടുനില്‍ക്കാൻ സാധിച്ചില്ല, കുറ്റവാളികൾക്കെതിരെയുള്ള നടപടികൾ സസ്പെൻഷനിൽ തീരില്ല – മന്ത്രി വീണാ ജോർജ്

കോട്ടയം: ഗാന്ധിനഗര്‍ നഴ്സിങ് കോളേജ് റാഗിങ് കേസിലെ പ്രതികള്‍ക്കെതിരെയുള്ള നടപടികള്‍ സസ്‌പെന്‍ഷനില്‍ ഒതുക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പിന് ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തനിക്ക് കണ്ടുനില്‍ക്കാനായില്ലെന്നും മനസാക്ഷിയെ ഞെട്ടിക്കുന്നതും അതിക്രൂരവുമായ സംഭവമാണുണ്ടായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.നഴ്‌സിങ് കോളേജ് സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ഡിഎംഇയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ റാഗിങ് സംബന്ധിച്ച് പരാതിപ്പെട്ടില്ല എന്ന കോളേജ് അധികൃതരുടെ വിശദീകരണവും അംഗീകരിക്കാനാവില്ല. […]
Read more

‘നഴ്സിങ് കോളേജിലെ റാ​ഗിംങിൽ വിദ്യാർത്ഥികൾക്കെതിരെ പരമാവധി നടപടിയെടുക്കും; വീണാ ജോർജ്

കോട്ടയം: ഗാന്ധിനഗര്‍ നേഴ്‌സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണാ ജോര്‍ജ്. സസ്‌പെന്‍ഷനില്‍ ഒതുങ്ങേണ്ട വിഷയം അല്ല. കുട്ടികളെ പുറത്താക്കുന്ന കാര്യം ഉള്‍പ്പെടെ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. റാഗിങ് അറിഞ്ഞില്ലെന്ന സ്‌കൂള്‍ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ല. എന്തുകൊണ്ട് അറിയാതെ പോയി. സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ കോറിഡോറില്‍ ഉണ്ട്. സീനിയര്‍ വിദ്യാര്‍ഥികള്‍ എന്തിനു ജൂനിയര്‍ വിദ്യാര്‍ത്ഥിളുടെ മുറിയില്‍ പോകണം. അതും ഒരിക്കല്‍ അല്ല. മൂന്നു മാസത്തോളം പീഡനം ഉണ്ടായെന്നും മന്ത്രി […]
Read more

ഗാന്ധിനഗർ നഴ്സിം​ഗ് കോളേജിലെ റാ​ഗിം​ഗ്; അധ്യാപകരെയും മറ്റ് വിദ്യാർത്ഥികളെയും ഇന്ന് ചോദ്യം ചെയ്യും

കോട്ടയം: ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജിലെ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ കോളേജിലെ ടീച്ചര്‍മാരുടെയും മറ്റ് വിദ്യാര്‍ത്ഥികളുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കാനും സാധ്യതയുണ്ട്. ആവശ്യമെങ്കില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ചുമത്തും. ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ രാഹുല്‍ രാജ്, സാമുവല്‍ ജോണ്‍, റിജില്‍, വിവേക്, ജീവ എന്നിവരാണ് കേസിലെ പ്രതികള്‍. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. […]
Read more

കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവം; 5 വിദ്യാർത്ഥികൾ റിമാൻഡിൽ

കോട്ടയം: കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ സീനിയർ വിദ്യാർത്ഥികൾ റിമാൻഡിൽ. മൂന്നാം വർഷ വിദ്യാർത്ഥികളായ അഞ്ചു പേരാണ് പൊലീസിന്റെ പിടിയിലായത്. റാഗിംഗ്‌ന് ഇരയായ വിദ്യാർത്ഥികളെ പ്രതികൾ കോന്പസ് കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും നഗ്നരാക്കി ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. മൂന്നു മാസത്തിലധികം ഉപദ്രവം തുടർന്നതോടെയാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്.കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജിൽ നടന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്. ഒന്നാംവർഷ വിദ്യാർഥികളെ സീനിയർ വിദ്യാർത്ഥികൾ ഉപദ്രവിച്ചത് അതിപ്രാകൃതമായ രീതിയിൽ. ഹോസ്റ്റൽ […]
Read more

ഗാന്ധിനഗർ നഴ്‌സിംഗ് സ്കൂളിൽ റാഗിംഗ്: സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ തൂക്കിയിട്ട് ഉപദ്രവിച്ചു, അഞ്ചുപേർ പൊലീസ് കസ്റ്റഡിയിൽ

കോട്ടയം: ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിങ്ങിൽ ഒന്നാംവർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്തെന്നാണ് പരാതി. സംഭവത്തിൽ മൂന്നാം വർഷ വിദ്യാർഥികളായ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഈ 5 വിദ്യാർത്ഥികളെ പൊലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തു. മൂന്നുമാസത്തോളമായി റാഗിംഗ് നീണ്ടുനിന്നെന്നായിരുന്നു പരാതിയിലുള്ളത്. വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

‘കർഷക രക്ഷാ നസ്രാണി മുന്നേറ്റ ലോങ്ങ് മാർച്ച്’; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനവുമായി സീറോ മലബാർ സഭ

കോട്ടയം: കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി സീറോ മലബാർ സഭ ചങ്ങനാശ്ശേരി അതിരൂപത. വിവിധ വിഷയങ്ങളിലുള്ള അവഗണന ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള സർക്കുലർ ചങ്ങനാശ്ശേരി അതിരൂപതയുടെ മുഴുവൻ പള്ളികളിലും ഇന്ന് വായിക്കും. ആർച്ച് ബിഷപ്പ് തോമസ് തറയിൽ പുറത്തിറക്കിയ സർക്കുലറിൽ ക്രിസ്തീയ സമൂഹത്തിന് അർഹമായ ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന് ആരോപിക്കുന്നു. ക്രൈസ്തവസമൂഹം നൽകിയ സംഭാവനകൾ സർക്കാർ ഓർക്കണം എന്നും കുട്ടനാട്ടിലെ നെൽ കർഷകരും മലയോര കർഷകരം അനുഭവിക്കുന്ന ദുരിതം എന്നിവ സർക്കുലറിൽ പ്രതിപാദിക്കുന്നു. അതോടൊപ്പം സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix