KPCC പുനഃസംഘടന വൈകുന്നു; കോൺഗ്രസ് പ്രവർത്തനം സ്തംഭനാവസ്ഥയിൽ: മുല്ലപ്പള്ളി രാമചന്ദ്രൻ
കോഴിക്കോട്: കെപിസിസി പുനഃസംഘടന വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസിക്ക് പുതിയ അധ്യക്ഷനില്ലാത്തതിനാൽ സംസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തനം സ്തംഭനാവസ്ഥയിലാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടി അനിശ്ചിതത്വത്തിലാണെന്നും രാഷ്ട്രീയ നിലപാടുകൾ യഥാസമയം വ്യക്തമാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ അധികാരത്തിലെത്തി അഞ്ചുമാസമായിട്ടും പാർട്ടിയിൽ സംഘടനാപരമായ അനിശ്ചിതത്വം തുടരുകയാണ്. പുതിയ അധ്യക്ഷനെ നിയമിക്കാത്തത് കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയതാണ്. […]
Read more