Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: krishna kumar

സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: കൃഷ്ണകുമാറിൻ്റെയും ദിയയുടെയും ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: സോഷ്യൽ മീഡിയ ഇന്‍ഫ്‌ളുവന്‍സർ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പിൽ ദിയയുടെയും കൃഷ്ണകുമാറിന്റെയും മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി പരിഗണിക്കും. സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതിയിലാണ് കേസ് പരിഗണിക്കുന്നത്. കേസിൽ പരാതിക്കാരായ ജീവനക്കാർ നൽകിയ മുൻകൂർ ജാമ്യ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുന്നതിന് മുൻപ് മ്യൂസിയം പൊലീസ് കഴിഞ്ഞ ദിവസം ദിയയുടെ ഫ്ലാറ്റിലെത്തി മൊഴിയെടുത്തിരുന്നു. കേസിൽ പൊലീസ് ആവശ്യപ്പെട്ട തെളിവുകൾ എല്ലാം കൈമാറിയിട്ടുണ്ടെന്നും ദിയ കൃഷ്ണ പറഞ്ഞു. അതേസമയം പരാതിക്കാരായ വിനീത, […]
Read more

ദിയ കൃഷ്ണ കേസ്: ജീവനക്കാരുടെ അക്കൗണ്ടിൽ 66 ലക്ഷം രൂപ എത്തിയതിന്റെ തെളിവുകൾ പോലീസ് കണ്ടെത്തി

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ആഭരണക്കടയിൽ നിന്ന് വനിതാ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് 66 ലക്ഷം രൂപ എത്തിയതായി പോലീസ് കണ്ടെത്തി. സാമ്പത്തിക തട്ടിപ്പ് കേസിൽ ദിയ കൃഷ്ണ നൽകിയ പരാതിയിലാണ് 3 ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചത്. ക്യുആർ കോഡ് വഴിയാണ് അക്കൗണ്ടിലേക്ക് പണം എത്തിയത്. ബന്ധുക്കൾ അടക്കമുള്ളവരുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ രേഖകൾ ശേഖരിക്കാൻ പോലീസ് ഇന്ന് വീണ്ടും ബാങ്കിലെത്തും. നികുതി വെട്ടിക്കാനായി ദിയ പറഞ്ഞിട്ടാണ് പണം തങ്ങൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്നും […]
Read more

പാലക്കാട് ഇന്ന് കൊട്ടിക്കലാശം: സ്ഥാനാര്‍ത്ഥികള്‍ പ്രചാരണചൂടിൽ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തുമ്പോള്‍ വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണം ഇന്ന് വൈകീട്ട് ആറോടെയാണ് അവസാനിക്കുക. മൂന്ന് മുന്നണികളുടേയും റോഡ് ഷോ ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കും. റോഡ്ഷോകള്‍ പാലക്കാട് സ്റ്റേഡിയം പരിസരത്ത് സമാപിക്കും. ഒലവക്കോട് നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ആരംഭിക്കുന്നത്. മേലാമുറി ജംഗ്ഷനില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ റോഡ് ഷോ ആരംഭിക്കും. സിപിഐഎം ജില്ലാ കമ്മിറ്റി […]
Read more

കുശലം പറഞ്ഞും, വോട്ടുറപ്പാക്കിയും കൃഷ്ണകുമാറിന്റെ ഗൃഹ സന്ദർശങ്ങൾ

പാലക്കാട്: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പരമാവധി വീടുകളിൽ നേരിട്ടെത്താനുള്ള ഓട്ടത്തിലാണ് എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാർ. അതിരാവിലെ തന്നെ സ്ഥാനാർഥി വിദ്യുത് നഗറിലെ വീടുകളിൽ സന്ദർശനത്തിനെത്തി. ഓരോ വീടുകളും കൃഷ്ണകുമാറിന് ചിരപരിചിതം. വീട്ടുകാർ പലരും പ്രഭാത ഭക്ഷണത്തിനായി ക്ഷണിക്കുന്നുണ്ടെങ്കിലും സ്നേഹപൂർവ്വം നിരസിച്ച് പരമാവധി വീടുകളിൽ എത്താനുള്ള ശ്രമത്തിലായിരുന്നു സ്ഥാനാർഥി. പലരും വഴിയിൽ തടഞ്ഞു നിർത്തി കുശലാന്വേഷണങ്ങളിൽ ഏർപ്പെടുന്നുണ്ട്. വോട്ട് ഉറപ്പ് പറയുന്നവരും, വിജയാശംസകൾ നേരുന്നവരും ഏറെ. ഇതിനിടയിൽ കാത്തിരുന്ന മാധ്യമപ്രവർത്തകരെയും കണ്ട് കല്പാത്തിയിൽ പര്യടനം. കല്പാത്തിയിൽ പലരും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix