Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുശലം പറഞ്ഞും, വോട്ടുറപ്പാക്കിയും കൃഷ്ണകുമാറിന്റെ ഗൃഹ സന്ദർശങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പരമാവധി വീടുകളിൽ നേരിട്ടെത്താനുള്ള ഓട്ടത്തിലാണ് എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാർ. അതിരാവിലെ തന്നെ സ്ഥാനാർഥി വിദ്യുത് നഗറിലെ വീടുകളിൽ സന്ദർശനത്തിനെത്തി. ഓരോ വീടുകളും കൃഷ്ണകുമാറിന് ചിരപരിചിതം.

വീട്ടുകാർ പലരും പ്രഭാത ഭക്ഷണത്തിനായി ക്ഷണിക്കുന്നുണ്ടെങ്കിലും സ്നേഹപൂർവ്വം നിരസിച്ച് പരമാവധി വീടുകളിൽ എത്താനുള്ള ശ്രമത്തിലായിരുന്നു സ്ഥാനാർഥി. പലരും വഴിയിൽ തടഞ്ഞു നിർത്തി കുശലാന്വേഷണങ്ങളിൽ ഏർപ്പെടുന്നുണ്ട്. വോട്ട് ഉറപ്പ് പറയുന്നവരും, വിജയാശംസകൾ നേരുന്നവരും ഏറെ.


ഇതിനിടയിൽ കാത്തിരുന്ന മാധ്യമപ്രവർത്തകരെയും കണ്ട് കല്പാത്തിയിൽ പര്യടനം. കല്പാത്തിയിൽ പലരും കൃഷ്ണ കുമാറിന്റെ സുഹൃത്തുക്കളും സഹപാഠികളും. രഥോത്സവത്തിന് മാത്രം നാട്ടിൽ എത്തുന്ന പല സുഹൃത്തുക്കളെയും കണ്ട് സ്ഥാനാർത്ഥിയുടെ കുശലാന്വേഷണങ്ങൾ. തുടർന്ന് ശാസ്താ പുരി, ഇന്ദ്രാണി നഗർ, തീർത്ഥ നഗർ എന്നിവിടങ്ങളിലെത്തിയ സ്ഥാനാർത്ഥി വൈകിട്ടോടെ വീണ്ടും കൽപ്പാത്തി ക്ഷേത്രത്തിലെത്തി ദർശനം നടത്തിയതിന് ശേഷം രഥ സംഗമ ചടങ്ങുകളുടെ ഭാഗമായി.

വിശ്വാസി സമൂഹവുമായി സംവദിച്ചു. വോട്ടർമാരുമായി നേരിട്ടുള്ള ബന്ധം തെരഞ്ഞെടുപ്പിൽ തുണയാകും എന്ന ഉറച്ച വിശ്വാസത്തിലാണ് സ്ഥാനാർഥി. കൗൺസിലർമാരായ ജയലക്ഷ്മി, ശശികുമാർ, മണ്ഡലം പ്രസിഡൻ്റ് ഇൻചാർജ് ബേബി വടക്കും തറ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer