KSRTC ബസ് പുറപ്പെടാന്‍ വൈകിയാല്‍ ടിക്കറ്റ് തുക തിരികെ നല്‍കും; വീഴ്ചയെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കും പിഴ
കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വൈകിയതുകാരണം യാത്ര മുടങ്ങിയാല്‍ ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും. രണ്ടു മണിക്കൂറില്‍ കൂടുതല്‍ ബസ് പുറപ്പെടാന്‍ താമസിക്കുകയോ, മുടങ്ങുകയോ ചെയ്താല്‍ യാത്രക്കാര്‍ക്കു തുക തിരികെ ആവശ്യപ്പെടാം. 24 മണിക്കൂറിനുള്ളില്‍ തുക തിരികെ നല്‍കും. റിസര്‍വേഷന്‍ സംവിധാനത്തിലെ പിഴവുകള്‍ക്കു സേവനദാതാക്കളില്‍നിന്നു പിഴ ഈടാക്കുകയും ആ തുക ഉപഭോക്താവിനു നല്‍കുകയും ചെയ്യും. ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം ഏറെക്കാലമായി പുറംകരാര്‍ നല്‍കിയിരിക്കുകയാണ്. ഈ ഏജന്‍സികളുടെ പിഴവിനു പിഴ ചുമത്തും. വാഹനാപകടം, സാങ്കേതികത്തകരാര്‍ എന്നിവ കാരണം യാത്ര പൂര്‍ത്തിയാക്കാതെ വന്നാല്‍ […]
Read more