കുൽഗാം ഭീകരാക്രമണം; ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സിആർപിഎഫ്
ശ്രീനഗർ: കുൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി സിആർപിഎഫ്. ജവാന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സിആർപിഎഫ് മേധാവി ജി.പി. സിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ ഉന്നതതല സുരക്ഷാ യോഗത്തിന് പിന്നാലെയാണ് പുതിയ നിർദേശങ്ങൾ വന്നത്. ജമ്മു കശ്മീരിൽ ഡ്യൂട്ടിയിലുള്ള എല്ലാ ജവാന്മാരും നിർബന്ധമായും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമറ്റും ധരിക്കണം. ചെക്ക് പോസ്റ്റുകളിൽ മൊബൈൽ ബുള്ളറ്റ് പ്രൂഫ് ബങ്കറുകൾ ഒരുക്കണമെന്നും സുരക്ഷാ പരിശോധനകൾ ശക്തമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ചെക്ക് പോസ്റ്റുകളിൽ കൂടുതൽ വെളിച്ചം […]
Read more