കുറുവ കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; രണ്ടാം പ്രതി കട്ടു പൂച്ചനെ വെറുതെ വിട്ടു
കൊച്ചി: കുറുവ സംഘം പ്രതികളായ കേസിൽ പ്രോസിക്യൂഷന് തിരിച്ചടി. മണ്ണഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ രണ്ടാം പ്രതിയായ കട്ടുപൂച്ചനെ കോടതി വെറുതെവിട്ടു. ഒന്നാം പ്രതി സന്തോഷ് ശെൽവത്തിന്റെ ശിക്ഷ ഉടൻ പ്രഖ്യാപിക്കും. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. തെളിവുകളുടെ അഭാവവും അറസ്റ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് കട്ടുപൂച്ചനെ കോടതി കുറ്റവിമുക്തനാക്കിയത്. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് കുറുവ സംഘം ആലപ്പുഴയിൽ വ്യാപകമായി മോഷണം നടത്തിയത്. മുഖംമൂടി ധരിച്ച് വീടുകളുടെ പിൻവാതിലിലൂടെ […]
Read more