Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kuwait city

വ്യാ​ജ ബോം​ബ് ഭീ​ഷ​ണി: വി​മാ​നം അ​ടി​യ​ന്തി​ര​മാ​യി ഇ​റ​ക്കി

കു​വൈ​ത്ത് സി​റ്റി: വ്യാ​ജ ബോം​ബ് ഭീ​ഷ​ണിയെ തു​ട​ർ​ന്ന് ഗ​ൾ​ഫ് എ​യ​ർ വി​മാ​നം കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​റ​ക്കി. കു​വൈ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് വി​മാ​ന​ത്തി​ൽ ബോം​ബ് വെ​ച്ച​താ​യ ഭീ​ഷ​ണി സന്ദേശം എ​ത്തി​യ​തെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) വ​ക്താ​വ് അ​ബ്ദു​ല്ല അ​ൽ രാ​ജ്ഹി പ​റ​ഞ്ഞു. തു​ട​ർ​ന്ന് സുരക്ഷാ നടപടി ക്രമങ്ങൾ പാലിച്ച് വിമാനം അടിയന്തരമായി താഴെയിറക്കി. എ​ല്ലാ യാ​ത്ര​ക്കാ​രെ​യും സു​ര​ക്ഷി​ത​മാ​യി പുറത്തിറക്കിയിരുന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. എന്നാൽ ഈ സംഭവം കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് […]
Read more

കുവൈത്തിന്‍റെ ആകാശത്ത് ‘സ്ട്രോബെറി മൂൺ’

കുവൈത്ത് സിറ്റി: ജൂൺ മാസത്തിലെ പൂർണ്ണചന്ദ്രൻ ഈ മാസം 11-ന് കുവൈത്തിന്‍റെ ആകാശത്ത് ദൃശ്യമാകും. വടക്കൻ അർദ്ധഗോളത്തിൽ വളരുന്ന സ്ട്രോബെറികളുടെ പേരിൽ ഇതിനെ “സ്ട്രോബെറി മൂൺ” എന്നാണ് വിളിക്കുന്നത്. ജൂൺ മാസം വിവിധ തരം ജ്യോതിശാസ്ത്രപരമായ പ്രതിഭാസങ്ങൾ കുവൈത്തിൽ സാക്ഷ്യം വഹിക്കുമെന്ന് അൽ ഉജൈരി സയന്‍റിഫിക് സെന്‍റര്‍ അറിയിച്ചു. ഈ മാസം ഏഴാം തീയതി ചന്ദ്രൻ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിലെ ഏറ്റവും ദൂരെയുള്ള ബിന്ദുവിൽ എത്തുന്നത് ദൃശ്യമാകും. “മൂൺ അറ്റ് അപ്പോജീ” എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. […]
Read more

കുവൈത്ത് എയർവേയ്സിന് ആദ്യത്തെ A321 നിയോ വിമാനം കൈമാറി എയർബസ്

കുവൈത്ത് സിറ്റി: കുവൈത്തിന്റെ ആദ്യത്തെ A321നിയോ വിമാനം കൈമാറി എയർബസ്. കുവെെത്തിലെ ദേശീയ വിമാനക്കമ്പനിയാണ് കുവൈത്ത് എയർവേയ്സ്. കുവൈത്ത് എയർവേയ്‌സിൻ്റെ പരിവർത്തന തന്ത്രത്തിൻ്റെ ഭാഗമാണ് ഈ വിമാനം. A321നിയോ വിമാനത്തിൽ രണ്ട് ക്ലാസുകളിലായി 166 സീറ്റുകളുള്ള വിശാലമായ കാബിൻ ഉണ്ട്. അതിൽ 16 ഫുൾ-ഫ്ലാറ്റ് ബിസിനസ് ക്ലാസ് സീറ്റുകളും 150 ഇക്കോണമി ക്ലാസ് സീറ്റുകളും ഉൾപ്പെടുന്നു. ശാന്തമായ അന്തരീക്ഷം, ഏറ്റവും പുതിയ ഇൻ-ഫ്ലൈറ്റ് എന്റർടൈൻമെൻ്റ്, കണക്റ്റിവിറ്റി സംവിധാനങ്ങൾ എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു.
Read more

വധശിക്ഷക്ക് വിധിച്ച കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കാനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: വധശിക്ഷക്ക് വിധിച്ച കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കാനൊരുങ്ങി കുവൈത്ത്. കുവൈത്തിലെ സെൻട്രൽ ജയിലിനുള്ളിലായിരിക്കും അടുത്ത ദിവസങ്ങളിൽ വധശിക്ഷ നടപ്പാക്കുന്നത്. ആവശ്യമായ എല്ലാ പ്രാഥമിക ശുശ്രൂഷ, ഫോറൻസിക് ഉപകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷൻ, ആഭ്യന്തര മന്ത്രാലയം, മറ്റ് ബന്ധപ്പെട്ട അധികാരികൾ എന്നീ വിഭാഗങ്ങളിലെ പബ്ലിക് പ്രോസിക്യൂഷൻ, ആഭ്യന്തര മന്ത്രാലയം, മറ്റ് ബന്ധപ്പെട്ട അധികാരികൾ എന്നിവരിൽ നിന്നുള്ള പ്രതിനിധികൾ വധശിക്ഷ നടക്കുന്ന ദിവസം സന്നിഹിതരായിരിക്കും. ഏത് രാജ്യക്കാരാണെന്നോ വധശിക്ഷയ്ക്ക് കാരണമായ കുറ്റമെന്താണെന്നോ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
Read more

മിഡിൽ ഈസ്റ്റിലെ ആദ്യ എഐ ഡാറ്റ സെന്‍റർ കുവൈത്തിൽ

കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിലെ ആദ്യ എഐ ഡാറ്റ സെന്‍റർ കുവൈത്തിനു സ്വന്തം. ഇതിനായി കുവൈത്ത് സർക്കാരും മൈക്രോസോഫ്റ്റും തമ്മിൽ കരാർ ഒപ്പുവെച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ സ്ഥിരീകരിച്ച് കമ്മ്യൂണിക്കേഷൻസ് സ്റ്റേറ്റ് മന്ത്രി ഒമർ അൽ ഒമർ. ഇതോടെ മിഡിൽ ഈസ്റ്റിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന ആദ്യത്തെ ഡാറ്റാ സെൻ്റർ കുവൈത്തിന് സ്വന്തമാകും.
Read more

Recent News

Advertisement
WhiteswanTV Footer