Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kuwait city

ഇറാന്‍റെ ആക്രമണം; കുവൈത്തിലേക്കും തിരിച്ചുമുള്ള സർവ്വീസുകൾ നിർത്തി ഇൻഡിഗോ

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ മിസൈൽ-ഡ്രോൺ ആക്രമണത്തിന് പിന്നാലെ, കുവൈത്തിലേക്കും തിരിച്ചു വരുന്ന എല്ലാ സർവ്വീസുകളും താൽക്കാലികമായി റദ്ദാക്കി ഇൻഡിഗോ എയർലൈൻസ്. ഇൻഡിഗോയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴി പുറപ്പെടുവിച്ച അറിയിപ്പിൽ, ജൂൺ 4-ാം തീയതി ഉച്ച 12 മണിവരെ കുവൈത്തിൽ നടക്കുന്ന എല്ലാ സർവ്വീസുകളും പൂർണ്ണമായും റദ്ദാക്കിയതായി വ്യക്തമാക്കുന്നു. യാത്രക്കാരുടെയും എയർലൈൻ ജീവനക്കാരുടെയും സുരക്ഷ മുൻഗണനയിൽ ഉൾപ്പെടുത്തിയ നടപടിയാണിത്. വ്യോമസുരക്ഷിത സാഹചര്യം പുനരസ്ഥാപിക്കപ്പെട്ടതിന് ശേഷം സർവ്വീസുകൾ പുനരാരംഭിക്കുമെന്നും, യാത്രക്കാർക്ക് യാത്രാ തീയതി […]
Read more

കുവൈത്ത് വിമാനത്താവള ആക്രമണത്തിൽ ഒരു മരണം

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലാണ് മരണമുണ്ടായതെന്നും നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും ‘ചുവപ്പ് രേഖ’ ആണെന്നും, അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് പ്രതികരിക്കാനുള്ള അവകാശം ഉണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിൽ വിമാനത്താവളത്തിലെ ടി1 ടെർമിനലിന് കേടുപാടുകൾ സംഭവിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ വിമാന […]
Read more

ഹജ്ജ് തീർഥാടകരുടെ മടക്കയാത്ര; സ്വീകരണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

കുവൈത്ത് സിറ്റി: ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി മടങ്ങിയെത്തുന്ന തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കുവൈത്തിലെ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി4 ടെർമിനൽ വഴിയാണ് തീർഥാടകരുടെ തിരിച്ചുവരവ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് മുതൽ ആരംഭിക്കുന്ന സർവീസുകൾ രണ്ട് ദിവസം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ആദ്യ വിമാനം ശനിയാഴ്ച ഉച്ചയ്ക്ക് 2.15ന് ടി4 ടെർമിനലിൽ എത്തും. അവസാന വിമാനം ഞായറാഴ്ച രാത്രി 9 മണിയോടെയായിരിക്കും എത്തുകയെന്നും അറിയിച്ചിട്ടുണ്ട്. ഹജ്ജ് തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി […]
Read more

സുരക്ഷാ പട്രോളിംഗിനിടെ മയക്കുമരുന്നുമായി രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ ഓപ്പറേഷൻസ് ആൻഡ് പട്രോൾസ് വിഭാഗം നടത്തിയ പതിവ് സുരക്ഷാ പരിശോധനകളിൽ മൂന്ന് ഏഷ്യൻ പ്രവാസികളെ മയക്കുമരുന്നുമായി പിടികൂടി. രണ്ടു വ്യത്യസ്ത സംഭവങ്ങളിലാണ് അറസ്റ്റ് നടന്ന്. ആദ്യ സംഭവത്തിൽ, പട്രോളിംഗ് സംഘത്തെ കണ്ട ഉടൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഒരു ബംഗ്ലാദേശ് സ്വദേശിയെ പോലീസ് പിന്തുടർന്നു പിടികൂടി. ചോദ്യംചെയ്യലിൽ ഇയാളുടെ പക്കൽ 25 കവറുകളിലായി ലഹരിമരുന്നുകൾ കണ്ടെടുത്തു. ഇതിൽ 18 എണ്ണം ഹെർബൽ ലഹരിമരുന്നുകളും 7 എണ്ണം ക്രിസ്റ്റൽ […]
Read more

ടാക്സികളിൽ കയറി ഡ്രൈവർമാരുടെ പേരും ഐഡി നമ്പറും ശേഖരിച്ച് തട്ടിപ്പ്

കുവൈത്ത് സിറ്റി: ടാക്സി ഡ്രൈവർമാരുടെ പേരും ഐഡി നമ്പറും ശേഖരിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതിയെ കുവൈത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഡ്രൈവർമാരുടെ പേരിൽ വ്യാജ ഡിജിറ്റൽ പേയ്‌മെന്‍റ് അക്കൗണ്ടുകൾ ഉണ്ടാക്കി, അത് ഉപയോഗിച്ച് ഓൺലൈനായി സാധനങ്ങൾ വാങ്ങി മറിച്ചുവിറ്റാണ് ഇവർ പണം സമ്പാദിച്ചിരുന്നത്. ടാക്സികളിൽ യാത്രക്കാരിയായി കയറുന്ന യുവതി, ഡ്രൈവർമാരുടെ സീറ്റിന് പിന്നിൽ പ്രദർശിപ്പിച്ചിട്ടുള്ള പേരും സിവിൽ ഐഡി നമ്പറും രഹസ്യമായി ശേഖരിക്കും. ശേഷം, വ്യാജ അക്കൗണ്ടുകൾ നിർമിക്കും. പിന്നീട് യാത്രക്കൂലി ഡിജിറ്റലായി നൽകാമെന്ന് വിശ്വസിപ്പിച്ച് […]
Read more

കുവൈത്തിൽ അതീവ സുരക്ഷാ മേഖലകളിൽ ഡ്രോണുകൾ വെടിവെച്ചിട്ടു

​കുവൈത്ത് സിറ്റി: കുവൈത്തിലെ തന്ത്രപ്രധാനമായ സുരക്ഷാ മേഖലകൾക്ക് മുകളിലൂടെ പറന്ന അഞ്ച് ഡ്രോണുകൾ നാഷണൽ ഗാർഡ് സേന വെടിവെച്ചിട്ടു. മാർച്ച് 15-ന് പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ ഈ സംഭവം നടന്നത്. നാഷണൽ ഗാർഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സുരക്ഷിത മേഖലകൾക്ക് മുകളിലാണ് ഈ അജ്ഞാത ഡ്രോണുകൾ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണ്. ​നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദാൻ ഫാദിൽ ജദാൻ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കുവൈത്ത് സൈന്യം, പോലീസ്, […]
Read more

കടൽമലിനീകരണം: ശിക്ഷ കടുപ്പിച്ച് കുവൈത്ത്

രാജ്യത്തെ സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ച് കുവൈത്തിലെ എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി (ഇ.പി.എ). കടൽ മനഃപൂർവ്വം മലിനീകരിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ തുടരുമെന്ന് ഇ.പി.എ. വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 68 പ്രകാരം, ദോഷകരമായ വസ്തുക്കൾ ഉപയോഗിച്ച് കടൽ മലിനീകരിക്കുന്ന വ്യക്തിക്ക് ആറു മാസം വരെ തടവോ, 200,000 കുവൈത്തി ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. നിരോധിക്കപ്പെട്ട മലിനീകരണ വസ്തുക്കളിൽ എണ്ണയും അതിന്റെ ഉപോൽപ്പന്നങ്ങളും, വിഷമുള്ള ദ്രാവകങ്ങളും മാലിന്യങ്ങളും, സംസ്കരിക്കാത്ത […]
Read more

കുവൈത്ത് വിഷമദ്യ ദുരന്തം: 40 ഇന്ത്യക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി: കുവൈത്തിൽ മെഥനോൾ കലർന്ന പാനീയങ്ങൾ കഴിച്ചതിനെത്തുടർന്ന് 63 കേസുകൾ റിപ്പോർട്ട് ചെയ്‌തു. 40 ഇന്ത്യക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ചിലർ അത്യാഹിത നിലയിലാണെന്നും അധികൃതർ അറിയിച്ചു. എംബസി ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് +965-65501587 നമ്പരിൽ ബന്ധപ്പെടാം. സംഭവത്തിൽ 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരകളെല്ലാം ഏഷ്യൻ പൗരന്മാരാണ്. നിരവധി പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 31 കേസുകളിൽ സിപിആർ (CPR) ചികിത്സ നൽകിയിട്ടുണ്ട്. 51 പേർ അടിയന്തര […]
Read more

ഹിജ്റ വർഷാരംഭം: കുവൈത്തിൽ ഔദ്യോഗിക അവധി ദിനം പ്രഖ്യാപിച്ച് കുവൈത്ത് മന്ത്രിസഭ

കുവൈത്ത് സിറ്റി: ഇസ്ലാമിക പുതുവർഷം പ്രമാണിച്ച് ജൂൺ 26ന് ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കുവൈത്ത് മന്ത്രിസഭ. എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഔദ്യോഗിക പ്രവൃത്തി ദിനം ജൂൺ 29 ഞായറാഴ്ച പുനരാരംഭിക്കും. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് തീരുമാനമെടുത്തത്. 1447 AHലെ ഹിജ്റ പുതുവർഷ അവധിയുമായി ബന്ധപ്പെട്ട് സിവിൽ സർവീസ് ബ്യൂറോ പുറത്തിറക്കിയ സർക്കുലറിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. […]
Read more

ഉന്നതതല യോഗം ചേർന്ന് കുവൈത്ത്, ആരോഗ്യ സംവിധാനം സുസ്ഥിരമെന്ന് മന്ത്രി

കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ സംവിധാനം സുസ്ഥിരമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി. ചർച്ചകൾക്കായി ആരോഗ്യ മന്ത്രാലയം ഉന്നതതല യോഗം ചേർന്നു. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി വെള്ളിയാഴ്ച ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറിമാരുടെ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. രാജ്യത്തെ ആരോഗ്യ സംവിധാനത്തിന്റെ സ്ഥിരതയും വിശ്വാസ്യതയും വ്യക്തമാക്കി അടിയന്തര പദ്ധതികളും മുൻകരുതൽ നടപടികളും യോഗം അവലോകനം ചെയ്തു. എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും വൈദ്യസേവനങ്ങൾ സുഗമമായും സാധാരണ നിലയിലും പ്രവർത്തിക്കുന്നുണ്ടെന്നും ആരോഗ്യ […]
Read more

Recent News

Advertisement
WhiteswanTV Footer