Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Latest News

കൊങ്കണ്‍ പാതയില്‍ വീണ്ടും മണ്ണിടിച്ചില്‍;ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി

മുംബൈ:കനത്ത മഴയെ തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ വീണ്ടും മണ്ണിടിച്ചില്‍.രത്‌നഗിരിയിലെ ഖേഡിനും വിഹ്നേര സ്റ്റേഷനും ഇടയിലാണ് ട്രാക്കിലേക്ക് മണ്ണിടിച്ചിലുണ്ടായത്.മണ്ണിടിച്ചിലിനെ തുടര്‍ന്ന് മുംബൈ-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് റദ്ദാക്കി.ഉച്ചയ്ക്ക് 12.45 ന് പന്‍വേലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിനാണ് റദ്ദാക്കിയത്.മഴയില്‍ ട്രാക്കിലേക്ക് വീണ മണ്ണ് ഇനിയും നീക്കാന്‍ കഴിഞ്ഞിട്ടില്ല.രത്‌നഗിരി, ഖേഡ്, ചിപ്ലൂണ്‍ സ്റ്റേഷനുകളില്‍ കുടുങ്ങിയ മുംബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് റെയില്‍വേ പ്രത്യേക ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തി.
Read more

ജസ്റ്റിസ് അലക്സാണ്ടർ തോമസ് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനാകും

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷനായി ഹൈക്കോടതിയിലെ റിട്ട. ജഡ്ജി ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ നിയമിക്കാൻ തീരുമാനം.മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരടങ്ങിയ ഉന്നതതല സമിതിയുടെതാണ് തീരുമാനം.ശുപാർശ ഗവർണ്ണർക്കു കൈമാറിയാൽ, അദ്ദേഹം ശുപാർശ അംഗീകരിച്ചു വിജ്ഞാപനം ഇറക്കിയാൽ ചുമതലയേൽക്കാം.നിലവിൽ അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. ചെങ്ങന്നൂർ സ്വദേശിയായ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് ഹൈക്കോടതിയിൽ നിന്നു വിരമിച്ചത്. കേരള ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം.
Read more

പാന്‍ കാര്‍ഡ് പുതുക്കേണ്ട ആവശ്യമില്ല;സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തെറ്റ്

ഒരു വ്യക്തിക്ക് പാന്‍ കാര്‍ഡ് ഉണ്ടെങ്കില്‍, അത് ആജീവനാന്തം സാധുതയുള്ളതാണ്. അത് പുതുക്കേണ്ട ആവശ്യമില്ല. ഒരു പാന്‍ കാര്‍ഡ് റദ്ദാക്കാന്‍ കഴിയുന്ന ഒരേയൊരു സാഹചര്യം കാര്‍ഡ് ഉടമയുടെ മരണം മാത്രമാണ്. ഒരിക്കല്‍ ഇഷ്യൂ ചെയ്താല്‍, നിങ്ങളുടെ ജീവിതകാലം മുഴുവന്‍ ആ പാന്‍ കാര്‍ഡ് മതി. പാന്‍ കാര്‍ഡുകള്‍ കലഹരണപ്പെടുന്നതിനെ കുറിച്ചുള്ള ആശയ കുഴപ്പങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്നുണ്ട്. പലപ്പോഴും ആളുകളെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇത്. കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ നിങ്ങളുടെ പാന്‍ കാര്‍ഡ് പുതുക്കുന്നതിന് ആവശ്യപ്പെട്ടേക്കാം.അതിനാല്‍ പാന്‍ കാര്‍ഡ് […]
Read more

വയോധികയും മരുമകനും വീടിനുള്ളില്‍ മരിച്ചനിലയില്‍

തിരുവനന്തപുരം:വണ്ടിത്തടത്ത് വയോധികയും മരുമകനും വീടിനുള്ളില്‍ മരിച്ചനിലയില്‍.വണ്ടിത്തടത്ത് മൃഗാശുപത്രിക്ക് സമീപം വാടകവീട്ടില്‍ താമസിക്കുന്ന ശ്യാമള(74), സാബുലാല്‍(50) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.അര്‍ബുദബാധിതയായിരുന്ന,സാബുലാലിന്റെ ഭാര്യ ഒരുമാസം മുന്‍പ് മരിച്ചിരുന്നു.
Read more

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിച്ചു. 1957.05 കോടി രൂപയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങളുടെ പദ്ധതി തുക. 11.2 കിമീ നീളത്തിലുള്ള വയഡക്ട് നിർമാണത്തിനുള്ള കരാർ അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിനെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു കൊച്ചി മെട്രോ ഒദ്യോഗികമായി ഏൽപ്പിച്ചിരുന്നു. 11.2 കിലോമീറ്റർ നിർമാണ പ്രവർത്തനങ്ങളുടെ പണി 20 മാസത്തെ കാലയളവിൽ പൂർത്തീകരിക്കാൻ സാധിച്ചാൽ ഇന്ത്യയിലെ വേഗതയേറിയ […]
Read more

മുഹമ്മദ് മുഷ്താഖ് ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസ്

കേരള ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിനെ നിയമിച്ചു.കേന്ദ്ര നിയമമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.നിലവിലെ ചീഫ് ജസ്റ്റിസ് എ.ജെ ദേശായി വിരമിക്കുന്ന ജൂണ്‍ അഞ്ചാം തീയതി മുതല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചുമതല ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വഹിക്കും. നിലവില്‍ ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ കേരള ഹൈക്കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്.ദേശിയ തലത്തില്‍ത്തന്നെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ള സുപ്രധാനമായ പല വിധികളും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പുറപ്പടുവിച്ചിട്ടുണ്ട്. സ്ത്രീകള്‍, കുട്ടികള്‍, ലൈംഗിക […]
Read more

കീരിടവുമായി എത്താന്‍ ഇനിയും വൈകും;ഇന്ത്യന്‍ താരങ്ങള്‍ ഇപ്പോഴും ബാര്‍ബഡോസില്‍ തന്നെ

ട്വന്റി 20 ലോകകപ്പ് കിരീടവുമായി ടീം ഇന്ത്യ നാട്ടിലേക്ക് തിരിച്ചെത്തുന്നത് വീണ്ടും വൈകും.ബാര്‍ബഡോസില്‍ ചുഴലിക്കാറ്റും കനത്ത മഴയും പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ഇന്ത്യന്‍ ടീമിന്റെ മടക്കം വൈകിയത്. ബാര്‍ബഡോസില്‍ നിന്ന് തിങ്കളാഴ്ച രാവിലെ 11ഓടെ ന്യൂയോര്‍ക്കിലേക്ക് വിമാനം കയറി അവിടെനിന്ന് ദുബൈ വഴി ഇന്ത്യയിലേക്ക് തിരിക്കാനായിരുന്നു തീരുമാനം. പിന്നീട് ബുധനാഴ്ച്ച രാത്രി 8 മണിയോടെ പ്രത്യേക വിമാനത്തില്‍ എത്തുമെന്നായിരുന്നു വിവരം.എന്നാല്‍ കാലാവസ്ഥ വീണ്ടും മോശമായതോടെ ഈ ശ്രമവും ഉപേക്ഷിച്ചു. ടീം ഡല്‍ഹിയില്‍ വ്യാഴാഴ്ച്ച രാവിലെ അഞ്ച് മണിയോടെ മാത്രമേ […]
Read more

റിസർവേഷൻ കോച്ചിലെ അനധികൃത യാത്ര: കർശന നടപടിക്ക്‌ റെയിൽവേ

കൊല്ലം ട്രെയിനുകളിൽ റിസർവേഷൻ കോച്ചിലെ അനധികൃത യാത്ര സംബന്ധിച്ച് റെയിൽവേയുടെ പരാതിപരിഹാര ആപ്പിൽ പരാതികൾ ഏറുന്നു. രണ്ടാഴ്ചക്കിടെ ലഭിച്ചത് 13749 പരാതി. ഇതിൻ്റെ അടിസ്ഥാനത്തിൽ ജൂലൈ 30വരെ രാജ്യവ്യാപകമായി സംയുക്ത പരിശോധന നടത്താൻ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി ഓഫീസർമാർ, റെയിൽവേ സംരക്ഷണസേന, സംസ്ഥാനങ്ങളിലെ റെയിൽവേ പോലീസ്, കൊമേഴ്സ്യൽ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർക്ക് റെയിൽവേ ബോർഡ് ഹെഡ്ക്വാർട്ടേഴ്‌സ് ഐജി സർവപ്രിയ മയാങ്ക് അടിയന്തരനിർദേശം നൽകി. ദീർഘദൂര ട്രെയിനുകളിൽ, പുറപ്പെടുന്ന സ്റ്റേഷൻ മുതൽ എത്തിച്ചേരുന്ന സ്റ്റേഷൻവരെ കൊമേഴ്സ്യൽ സ്റ്റാഫിൻ്റെ സാന്നിധ്യം […]
Read more

പുതിയ 2 കോച്ചുകളുമായി പരശുറാം എക്സ്രപ്രസ് ഇന്ന് മുതല്‍ കന്യാകുമാരി വരെ

മംഗളൂരു- നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് ഇന്ന് മുതല്‍ കന്യാകുമാരി വരെ സര്‍വീസ് നടത്തും.മലബാര്‍ മേഖലയിലെ തിരക്കിനു പരിഹാരമായി ട്രെയിനില്‍ കോച്ച് കൂട്ടുന്നതിന്റെ ഭാഗമായാണു കന്യാകുമാരിയിലേക്ക് നീട്ടിയത്.21ന് പകരം 23 കോച്ചുകളുമായാണ് ഇന്ന് മുതല്‍ സര്‍വീസ് നടത്തുക.2 ജനറല്‍ കോച്ചുകളാണു കൂട്ടിയത്.
Read more

കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പറക്കും ബലൂണുകള്‍ക്കും ലേസര്‍ ബീം ലൈറ്റുകള്‍ക്കും നിരോധനം

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനു ചുറ്റുമുള്ള ഫ്രീ ഫ്ളൈറ്റ് സോണിൽ പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റുകളും ഉപയോഗിക്കുന്നത് നിരോധിച്ച് കലക്ടർ വി ആർ വിനോദ് ഉത്തരവിട്ടു. പാരാ ഗ്ലൈഡറുകൾ, ഹൈ റൈസർ ക്രാക്കറുകൾ, പ്രകാശം പരത്തുന്ന വസ്തുക്കൾ എന്നിവയുടെ ഉപയോഗം, പട്ടം പറത്തൽ എന്നിവയ്ക്കും നിരോധനമുണ്ട്. ഇവയുടെ ഉപയോഗം വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനത്തെ തകരാറിലാക്കി അപകടങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണിത്. ഏതെങ്കിലും വിമാനത്തിന്റെ ലാന്റിങ്, ടേക്ക് ഓഫ്, ഫ്ളൈയിങ് പ്രവർത്തനങ്ങൾ എന്നിവ തടസ്സപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ഇത്തരം […]
Read more

Recent News

Advertisement
WhiteswanTV Footer