അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം അക്രമാസക്തം; കോടതി മുറിയിലെ ഉപകരണങ്ങൾ തകർത്തു
അലഹബാദ്: അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർ ജസ്റ്റിസ് അജയ് ഭാനോട്ടിന്റെ കോടതി മുറിയിലേക്ക് ഇരച്ചുകയറി ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും തകർത്തു. അഭിഭാഷകനോട് ജസ്റ്റിസ് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്. അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷനാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. എന്നാൽ, പ്രതിഷേധം പിന്നീട് അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ കോടതി മുറിയിലെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ ജസ്റ്റിസ് അരുൺ കുമാർ സിങ് ദേശ്‌വാൾ രജിസ്ട്രാർക്ക് നിർദേശം നൽകി. അക്രമത്തിൽ പങ്കെടുത്തവരെ കണ്ടെത്തുകയാണ് […]
Read more