ലെബനനിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ
ബെയ്റൂത്ത്: തെക്കൻ ലെബനനിലെ അതിർത്തി ഗ്രാമങ്ങളിൽ സൈനിക നീക്കങ്ങൾ ശക്തമാക്കി ഇസ്രയേൽ. ഇറാനുമായി ബന്ധപ്പെട്ട വിഷയത്തിൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത നീക്കങ്ങൾ അവസാനിപ്പിക്കാൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ലെബനനിലേക്കുള്ള ആക്രമണം ഇസ്രയേൽ കടുപ്പിച്ചത്. ഹിസ്ബുള്ള ഒളിപ്പിച്ചിരിക്കുന്ന ആയുധങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് നടപടി സ്വീകരിക്കുന്നതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം. തെക്കൻ ലെബനനിലെ വലിയൊരു പ്രദേശം കൈവശപ്പെടുത്തി ലിതാനി നദിവരെ ‘സുരക്ഷാ മേഖല’ രൂപീകരിക്കാനാണ് പദ്ധതി. അതിർത്തി ഗ്രാമങ്ങളിലെ വീടുകളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച് നിയന്ത്രിത […]
Read more