ലെവൽക്രോസ് അടക്കാതെ ഗേറ്റ് കീപ്പർ ഉറങ്ങി; ഒഴിവായത് വൻ ദുരന്തം
ആലപ്പുഴ: ട്രെയിൻ എത്തിയിട്ടും റെയിൽവേ ഗേറ്റ് അടക്കാതിരുന്നതിനെ തുടർന്ന് ഹരിപ്പാട്ടിന് സമീപം വലിയ അപകടം ഒഴിവായി. ആയാപറമ്പ് ആലിചുവട് ലെവൽ ക്രോസിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആലപ്പുഴയിൽ നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന ജാംനഗർ–തിരുനെൽവേലി എക്‌സ്പ്രസ് ട്രെയിനാണ് ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ടതോടെ നിർത്തിയത്. ലെവൽ ക്രോസിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ട്രെയിനിന് മുന്നോട്ട് പോകാനുള്ള സിഗ്‌നൽ ലഭിച്ചില്ല. ഇതിനെ തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി തുടർച്ചയായി ഹോൺ മുഴക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡ് ഉറങ്ങിപ്പോയതാണ് […]
Read more

