Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: liquor policy

തദ്ദേശ ഫണ്ട് വെട്ടിക്കുറച്ചു, ബക്കാർഡി ഇടപാട്; സഭയിൽ ഭരണ-പ്രതിപക്ഷ പോര്

തിരുവനന്തപുരം: 2026ലെ ധനകാര്യ ബിൽ അവതരിപ്പിച്ച നിയമസഭാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷം. മദ്യക്കമ്പനിക്ക് കോടികളുടെ നികുതിയിളവ് നൽകിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചതിന് പിന്നാലെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളും സഭയെ പ്രക്ഷുബ്ധമാക്കി. ഭരണപക്ഷം ആദ്യം നെഹ്റുവിയൻ നയവും ഇപ്പോൾ ഗാന്ധിയൻ നയവും ഉപേക്ഷിച്ചുവെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാന സർക്കാർ അധികാരത്തിൽ വന്ന് മൂന്നാം ദിവസം തന്നെ അഴിമതിക്കുള്ള ഫയൽ നീക്കങ്ങൾ […]
Read more

കടന്നാക്രമണം, സങ്കീർണമായ കണക്കുകൾ, മുന്നണിയെ പിണക്കാതെ സമവായം… മദ്യനികുതിയിൽ മുഖ്യമന്ത്രിയുടെ പല മുഖങ്ങൾ

വീര്യംകുറഞ്ഞ മദ്യത്തിൽ ആരോപണങ്ങൾക്ക് ഇപ്പോഴും നല്ല വീര്യം തന്നെ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഡി സതീശൻ ആരോപണങ്ങൾക്കെല്ലാം നിയമസഭയിൽ മറുപടി നൽകിയിരുന്നു. എന്നാൽ ഒരു പ്രശ്നം മാത്രം, പറഞ്ഞ കണക്കുകളിൽ പകുതിയും ആർക്കും മനസിലായില്ല..! തന്റെ സ്വതസിദ്ധമായ ശൈലിയിൽ, കണക്കുകളും ആരോപണങ്ങളും പരസ്പരം കൂട്ടിക്കുഴച്ച് പ്രതിപക്ഷത്തെ പോലും കൺഫ്യൂഷനാക്കി, അവിടേയും ഇവിടേയും തൊടാതെയുള്ള ഒരു പ്രത്യേക തരം വിശദീകരണമായിരുന്നു വിഡി സതീശന്റേത്. മദ്യം വിൽക്കുന്നതിന് മുന്നോടിയായി നികുതി ഏർപ്പെടുത്തിയതിൽ പിന്നാക്കംപോകാതെയും എന്നാൽ, സ്വന്തം പാർട്ടിയിലും മുന്നണിയിലും സമവായത്തിന് […]
Read more

എല്ലാം ‘ബക്കാർഡി’ക്ക് വേണ്ടി! ഫയൽ നീക്കം നടന്നത് ശരവേ​ഗത്തിൽ; അണിയറയിൽ ഒരുങ്ങിയത് ഹിമാലയൻ അഴിമതിയോ?

ആകപ്പാടെ മദ്യത്തിൽ മുങ്ങി സർക്കാർ. വീര്യം കുറവ് മദ്യത്തിന് മാത്രമാണ്, ആരോപണങ്ങൾക്കെല്ലാം ഡബിൾ വീര്യമാണ്. ബജറ്റിനിടെ പറഞ്ഞുപോയ ഒരു പ്രഖ്യാപനം ഇങ്ങനെ കേറി കൊളുത്തുമെന്ന് വിഡി സതീശൻ സ്വപ്നത്തിൽ പോലും ചിന്തിച്ച് കാണില്ല. ഒന്നിന് പുറകെ ഒന്നായി വിവാദങ്ങൾ വന്നുകൊണ്ടിരിക്കുന്ന വിഷയത്തിൽ ടീം യുഡിഎഫ് പോലും ഉലയുന്ന കാഴ്ച്ചയാണ് കാണുന്നത്. ആദ്യ ദിവസം മുതൽ വിഷയത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്ന അഴിമതി ആരോപണത്തെ കൂടുതൽ സാധൂകരിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കിയ […]
Read more

പാർട്ടിയിൽ‌ ചർച്ച ചെയ്യും, ആശങ്കകൾ അകറ്റാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്; മദ്യനയത്തിൽ കെസി വേണു​ഗോപാൽ

ആലപ്പുഴ: മദ്യനയം അടക്കമുള്ള നയപരമായ കാര്യങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചനകള്‍ ഉണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇത്തരം കാര്യങ്ങളില്‍ വേണ്ട സമയത്ത് ചര്‍ച്ച ചെയ്യേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യും. എന്നിട്ട് മാത്രമേ തീരുമാനം എടുക്കാനാകൂ. മദ്യ നയത്തിലും ധാതു മണലിന്റെ കാര്യത്തിലും ഉയർന്ന ആശങ്കകള്‍ ദൂരികരിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തെ ബാധിക്കുന്ന നയപരമായ തീരുമാനങ്ങളില്‍ പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ചയുണ്ടാകും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നന്നായിട്ട് മുന്നോട്ടു പോകുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ […]
Read more

അന്ന് ഇത് അഴിമതി, ഇന്ന് നടപ്പാക്കി; ഇങ്ങനെ വാക്ക് മാറ്റാമോ മുഖ്യമന്ത്രി സതീശാ എന്ന് ചോദിച്ച് ജനങ്ങളും!

‘കേരളത്തിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്കും ക്രമസമാധാന പ്രശ്‌നങ്ങൾക്കും ആരോഗ്യപ്രശ്‌നങ്ങൾക്കും വളർന്നുവരുന്ന സാമൂഹ്യ അരാജകാവസ്ഥയ്ക്കും പ്രധാന കാരണം മദ്യവും മറ്റുലഹരിവസ്തുക്കളുമാണെന്ന തിരിച്ചറിവ് എല്ലാവർക്കുമുണ്ട്. എന്നാൽ ഇതെല്ലാം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്ന സർക്കാരാകട്ടെ അറിഞ്ഞുകൊണ്ടുതന്നെ മദ്യവ്യാപനത്തിനുവേണ്ടി നിലകൊള്ളുന്നതിലൂടെയും മറ്റ് ലഹരിവസ്തുക്കൾ ഫലപ്രദമായി തടയുന്നതിൽ വീഴ്ചവരുത്തുന്നതിലൂടെയും പൊറുക്കാനാകാത്ത കുറ്റകൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും തെറ്റുതിരുത്താനും കേരളീയ സമൂഹത്തെയും തലമുറകളെയും തകർച്ചയിലേയ്ക്ക് നയിക്കുന്ന മദ്യം, മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവിപത്തിൽനിന്നും നാടിനെയും ജനങ്ങളെയും രക്ഷിക്കുന്നതിനും പര്യാപ്തമായ നയങ്ങളും ഫലപ്രദവും സുതാര്യവുമായ നടപടികളും ആവിഷ്‌കരിച്ച് നടപ്പാക്കാൻ സർക്കാർ […]
Read more

പുതുക്കിയ മദ്യനയം പ്രഖ്യാപിക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം : മദ്യനയത്തിന് അംഗീകാരം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ പുതുക്കിയ മദ്യനയം പ്രഖ്യാപിക്കാതെ സര്‍ക്കാര്‍. ഡ്രൈ ഡേ മാറ്റാനും ബാറുകളുടെ സമയം നീട്ടാനും സര്‍ക്കാരിന് വേണ്ടി പണപിരിവ് നടത്തണമെന്ന ബാറുടമയുടെ സന്ദേശം പുറത്തു വന്നതോടെയാണ് മദ്യനയം വിവാദത്തിലാവുന്നത്. ഡ്രൈഡേ പൂര്‍ണമായും മാറ്റിയില്ലെങ്കിലും ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഡ്രൈഡേയിലും മദ്യവിതരണം ചെയ്യാനുള്ള ഇളവ് നല്‍കുന്നതായിരുന്നു പുതിയനയം. കോഴ ആരോപണം ഉയര്‍ന്നുവന്ന സാഹചര്യയത്തിലാണ് പുതിയനയം പ്രസിദ്ധീകരിക്കുന്നതിലുള്ള മെല്ലെപോക്ക് ചര്‍ച്ചയാവുന്നത്. പൂര്‍ണമായും ഡ്രൈഡേ മാറ്റണമെന്ന ആവശ്യത്തില്‍ ബാറുടമകള്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. സിപിഎമ്മും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix