Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തദ്ദേശ ഫണ്ട് വെട്ടിക്കുറച്ചു, ബക്കാർഡി ഇടപാട്; സഭയിൽ ഭരണ-പ്രതിപക്ഷ പോര്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: 2026ലെ ധനകാര്യ ബിൽ അവതരിപ്പിച്ച നിയമസഭാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷം. മദ്യക്കമ്പനിക്ക് കോടികളുടെ നികുതിയിളവ് നൽകിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചതിന് പിന്നാലെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളും സഭയെ പ്രക്ഷുബ്ധമാക്കി. ഭരണപക്ഷം ആദ്യം നെഹ്റുവിയൻ നയവും ഇപ്പോൾ ഗാന്ധിയൻ നയവും ഉപേക്ഷിച്ചുവെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

സംസ്ഥാന സർക്കാർ അധികാരത്തിൽ വന്ന് മൂന്നാം ദിവസം തന്നെ അഴിമതിക്കുള്ള ഫയൽ നീക്കങ്ങൾ ആരംഭിച്ചുവെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ്, കർണാടകയിലെ മദ്യലോബിക്ക് വേണ്ടി ബക്കാർഡി കമ്പനിക്ക് 600 കോടിയോളം രൂപയുടെ നികുതിയിളവാണ് സർക്കാർ നൽകിയതെന്നും പറയുന്നു. വെറും രണ്ടര മണിക്കൂർ കൊണ്ടാണ് ഇതിനായുള്ള ഫയൽ നീക്കങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം നടന്നത്. തെരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ നിന്നൊഴുകിയ കോടികളുടെ പ്രത്യുപകാരമായാണ് ഈ അഴിമതി നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ധനകാര്യ ബില്ല് സഭ അംഗീകരിച്ചാൽ ഈ നികുതിയിളവ് നിയമമായി മാറുമെന്നും, പിന്നീട് യുഡിഎഫ് ചർച്ച ചെയ്ത് മദ്യനയം പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ ഇത് നടപ്പാക്കൂ എന്ന് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഒരു എക്സിക്യൂട്ടീവ് ഓർഡർ വഴി പിന്നീട് ഈ നിയമം മരവിപ്പിക്കാൻ സർക്കാരിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
WhiteswanTV Footer