ഔദ്യോഗിക വാഹനത്തിൽനിന്ന് മദ്യവും ചീട്ടും പിടിച്ചെടുത്തു; എസ്.ഐയെയും ഡ്രൈവറെയും തടഞ്ഞുവെച്ച് നാട്ടുകാർ
ഇടുക്കി: കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ റോയ് സുകുമാരനെയും ഡ്രൈവറെയും നാട്ടുകാർ തടഞ്ഞുവെച്ചു. ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പികളും ചീട്ടും നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയെന്നാരോപിച്ചാണ് നടപടി. തൊടുപുഴ മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ കാണാൻ ആളുകൾ ഒത്തുകൂടിയ സ്ഥലത്താണ് സംഭവം നടന്നത്. ഡ്യൂട്ടി സമയത്ത് എസ്.ഐയും ഡ്രൈവറും മദ്യപിച്ചെത്തിയെന്ന പരാതിയെ തുടർന്ന് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് വാഹനം തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിനുള്ളിൽ നിന്ന് മദ്യക്കുപ്പികളും ചീട്ടും നിരോധിത പുകയില […]
Read more