Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: local body election 2025

കൊട്ടിക്കലാശത്തിനിടെ അപകടം; കോൺഗ്രസ് നേതാവ് ജയന്തിൻ്റെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്ക്

കോഴിക്കോട് : കൊട്ടിക്കലാശത്തിനിടെ കോൺഗ്രസ് നേതാവ് കെ ജയന്തിന് പ്രചാരണ വാഹനത്തിൽ നിന്ന് വീണു പരിക്കേറ്റു. വാരിയല്ലിനും ശ്വാസകോശത്തിനും ക്ഷതമേറ്റ ജയന്തിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പാളയത്ത് കൊട്ടിക്കലാശത്തിനിടെയാണ് സംഭവം. പാളയത്തെ സ്ഥാനാർത്ഥിയുടെ ഒപ്പം രാവിലെ മുതൽ പ്രചാരണത്തിലായിരുന്നു ജയന്ത്. ഇന്നലെ വൈകിട്ടോടെ പാളയത്ത് വെച്ച് വാഹനത്തിന് മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് താഴേക്ക് വീണ് പരിക്കേറ്റത്.
Read more

ജില്ലയിൽ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും പ്രശ്നബാധിത ബൂത്തുകൾ

കാസർഗോഡ് : ഹോസ്‌ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലും എല്ലാ പൊലീസ് സ്റ്റേഷൻ അതിർത്തികളിലും നിരവധി പ്രശ്നബാധിത ബൂത്തുകളുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രശ്നബാധിത ബൂത്തുകൾ, അതി പ്രശ്‌നബാധിത ബൂത്തുകൾ എന്നിങ്ങനെ ബൂത്തുകളെ തരംതിരിച്ച് രഹസ്യാന്വേഷണ വിഭാഗം ജില്ല പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചു. മുൻ തെരഞ്ഞെടുപ്പുകളിൽ കണ്ടെത്തിയ പ്രശ്നബാധിത ബൂത്തുകൾക്ക് പുറമെ പ്രശ്നങ്ങൾക്ക് സാധ്യതയുള്ള പുതിയ ബൂത്തുകളെകൂടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പ്രശ്‌നബാധിതമായി കണ്ടെത്തിയ ബൂത്തുകളും പ്രദേശങ്ങളും കേന്ദ്രീകരിച്ച് പൊലീസ് സുരക്ഷ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു തുടങ്ങി

കാസർഗോഡ് : നാളെ നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പോളിംഗ് സാമഗ്രികൾ ഇന്ന് രാവിലെ മുതൽ വിതരണം ചെയ്യാൻ ആരംഭിച്ചു. പോളിംഗ് ഉദ്യോഗസ്ഥർ അതാത് സ്വീകരണ കേന്ദ്രത്തിലെത്തിയാണ് സാമഗ്രികൾ കൈപ്പറ്റുന്നത്. കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം കാസർകോട് ഗവൺമെൻറ് കോളേജിലാണ്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളാണ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം ബി എ ആർ ഹയർ സെക്കൻഡറി സ്‌കൂൾ ബോവിക്കാനം. മഞ്ചേശ്വരം […]
Read more

കൊണ്ടോട്ടി മേഖലയിൽ 29 പ്രശ്നബാധിത ബൂത്തുകൾ

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിനോടനുബന്ധിച്ച് പോലീസ് നഗരത്തിൽ റൂട്ട് മാർച്ച നടത്തി. പോലീസ് സ്റ്റേഷൻ മുതൽ പതിനേഴു വരെയാണ് എഎസ്‌പി കാർത്തിക് ബാലകുമാറിൻ്റെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. മേഖലയിൽ 750-ഓളം പോലീസുകാരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിയോഗിച്ചിരിക്കുന്നത്. കൊണ്ടോട്ടി ഡിവൈഎസ്‌പി ഓഫീസിനു കീഴിൽ അരീക്കോട്, വാഴക്കാട്, കൊണ്ടോട്ടി, കരിപ്പൂർ, തേഞ്ഞിപ്പലം സ്റ്റേഷനുകളുടെ പരിധിയിലായി 700-ഓളം പോളിങ് ബൂത്തുകളുണ്ട്. ഇതിൽ 29 എണ്ണം പ്രശ്ന‌ബാധിത ബൂത്തുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ കൂടുതൽ സുരക്ഷ ഒരുക്കും. 750 പോലീസുകാർക്ക് പുറമെ 250 […]
Read more

മത്സരചൂടിൽ നരിക്കുനി; 17 വാർഡുകളിൽ നിന്ന് 61 സ്ഥാനാർഥികൾ

കോഴിക്കോട് : നരിക്കുനി പഞ്ചായത്തിലെ 17 വാർഡുകൾ ഉൾക്കൊള്ളുന്ന നരിക്കുനി ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കാൻ വ്യത്യസ്ത മുന്നണികളിൽ നിന്നായി 61 സ്ഥാനാർഥികൾ. എൽ.ഡി.എഫ്, യു.ഡി.എഫ്, ബിജെപി , എസ്.ഡി.പി.ഐ , ആം ആദ്മി, വെൽഫെയർ പാർട്ടി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളിൽ നിന്നും സ്വാതന്ത്ര സ്ഥാനാർഥി കളും ഉൾപ്പെടെ 61 സ്ഥാനാർഥികൾ മത്സരത്തിനിറങ്ങുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പരിചയ സമ്പന്നരും , യുവ സാന്നിദ്ധ്യങ്ങളും ഏറെ ഉണ്ടെന്നതാണ് നരിക്കുനിയിൽ ഈ തെരഞ്ഞെടുപ്പിൻ്റെ പ്രധാന ആകർഷണീയത. ഇനിയുള്ള മണിക്കൂറുകൾ ആർക്കുള്ളതെന്ന് […]
Read more

എൽഡിഎഫിന്റെ വിജയപ്രതീക്ഷകൾ വാനോളമുയർത്തുന്ന ആവേശവുമായി മഞ്ചേരിയിൽ കൊട്ടികലാശം

മലപ്പുറം : പ്രചാരണത്തിലെ മേൽക്കൈ ആദ്യാവസാനം നിലനിർത്തിയ എൽഡിഎഫിന്റെ വിജയപ്രതീക്ഷകൾ വാനോളമുയർത്തുന്ന ആവേശവുമായി മഞ്ചേരിയിൽ കൊട്ടിക്കലാശം. മഞ്ചേരി നഗര സഭയിൽ വാർഡ് കേന്ദ്രീകരിച്ച് നുറുകണക്കിന് ഇരുചക്ര വാഹനങ്ങൾ അണിനിരന്ന റാലികളും ചുവന്ന കൊടികളും താളമേളങ്ങളുമായി നിരത്തുകൾ നിറഞ്ഞു. കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ അണിനിരന്നതോടെ ആവേശത്തിരയിളകി. ചുവന്ന കൊടികൾ പാറിച്ചും തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ പതിച്ച ബലൂണുകളും തൊപ്പികളും ധരിച്ചുമാണ് പ്രവർത്തകർ എത്തിയത്. യുവാക്കൾ താളത്തിനൊത്ത് ചുവടുകൾവച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും കൊട്ടിക്കലാശത്തിൽ പങ്കെടുത്തപ്പോൾ പ്രായം മറന്ന് മുതിർന്ന പൗരൻമാരും […]
Read more

യുഡിഎഫിന്റെ സ്ഥാനാർത്ഥികൾ കലാശക്കൊട്ട് നടത്തി

പാലക്കാട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ കാവശ്ശേരി പഞ്ചായത്തിൽ യുഡിഎഫ് ഭംഗിയാർന്ന കലാശക്കൊട്ട് പ്രകടനം നടത്തി. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ സ്ഥാനാർത്ഥികളും പ്രവർത്തകരും പങ്കെടുത്ത ഈ പ്രചാരണ ഘോഷയാത്രയ്ക്ക് നാട്ടുകാരുടെ ജനപങ്കാളിത്തം വമ്പിച്ചായിരുന്നു. കാവശ്ശേരി ചുങ്കത്ത് നിന്ന് ആരംഭിച്ച കലാശക്കൊട്ട് പ്രചാരണം പഞ്ചായത്ത് പരിധിയിലെ പ്രധാന പ്രദേശങ്ങൾ മുഴുവൻ സന്ദർശിച്ചു. വഴിയരികിൽ കൂടി നിന്ന അനേകം വോട്ടർമാർ സ്ഥാനാർത്ഥികളെ സ്വീകരിച്ചു കൈവീശി ആശംസകൾ നേർന്നു. അവസാനം പരാക്കാട്ട് കാവിൽ എത്തിച്ചേർന്ന് പരിപാടി സമാപിച്ചു. പ്രശ്നങ്ങളോ തടസ്സങ്ങളോ ഒന്നും […]
Read more

വോട്ടർമാരെ പാട്ടിലാക്കാൻ പ്രചാരണം അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ; ഹിറ്റായി പാരഡി ഗാനങ്ങൾ

പാലക്കാട് : തിരഞ്ഞെടുപ്പു പ്രചാരണ ഗാനങ്ങൾ മാത്രമല്ല, ജയിച്ചാൽ ആഘോഷത്തിനായി താളം ചവിട്ടേണ്ട ഗാനങ്ങൾ വരെ തയാറാക്കി രാഷ്ട്രീയ പാർ‌ട്ടികൾ. പരാജയപ്പെട്ടാൽ നാണക്കേടാകുമെന്നതിനാൽ വിജയഗാനം തൽക്കാലം രഹസ്യമായിരിക്കും. നാളെ നടക്കുന്ന കലാശക്കൊട്ടിനും പ്രത്യേക പാരഡി ഗാനങ്ങൾ തയാറാക്കുന്നുണ്ട്.‌ ജില്ലയ്ക്കും സംസ്ഥാനത്തിനും വേണ്ടിയല്ല, ഓരോ പഞ്ചായത്തിനും വാർഡിനും പോലും പാരഡിഗാനങ്ങൾ ഉണ്ട്. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതൽ ഉറക്കമില്ലാതെ പ്രവർത്തിച്ചിരുന്ന റെക്കോർഡിങ് സ്റ്റുഡിയോകൾക്ക് ഫലപ്രഖ്യാപനം വരെ ഇനി തിരക്കാകും. അനൗൺസ്മെന്റുകളും, തിരഞ്ഞെടുപ്പു ഗാനങ്ങളുമാണ് പ്രധാനമായും റിക്കോർഡ് ചെയ്തു നൽകുന്നത്. സ്റ്റുഡിയോകൾക്കു […]
Read more

നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; വഞ്ചിയൂരില്‍ സംഘര്‍ഷം, ആരോപണം നിഷേധിച്ച് സിപിഎം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ വഞ്ചിയൂരില്‍ സംഘര്‍ഷം. സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സിപിഎമ്മിന്‍റെ നേതൃത്വത്തിൽ നൂറിലേറെ കള്ളവോട്ട് നടന്നെന്നും വാര്‍ഡില്‍ റീപോളിങ് വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളിയുമുണ്ടായി. ബിജെപി പ്രവര്‍ത്തകനെ മര്‍ദിച്ചതായും ആരോപണമുണ്ട്. വഞ്ചിയൂര്‍ ഭാഗം രണ്ടില്‍ വ്യാപകമായി സിപിഎം കള്ളവോട്ട് ചെയ്‌തെന്നും ഇതിനകം നൂറില്‍പ്പരം കള്ളവോട്ട് നടന്നുകഴിഞ്ഞതായും ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ […]
Read more

തിരുവനന്തപുരം ജില്ലയിൽ വോട്ടിങ് ശതമാനം 67.42

തിരുവനന്തപുരം : ജില്ലയിലെ ഗ്രാമീണമേഖലയിൽ വോട്ടിങ് ശതമാനം കൂടിയപ്പോൾ നഗരമേഖലയിൽ കുറഞ്ഞു. കഴിഞ്ഞ രണ്ട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലായി ജില്ലയിലെ വോട്ടിങ് ശതമാനം കുറഞ്ഞുവരുകയാണ്. ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടന്ന ജില്ലകളിൽ പിന്നിൽ തിരുവനന്തപുരമാണ്. രാവിലെമുതൽ മെല്ലെ മെല്ലെയാണ് ജില്ലയിലാകമാനം വോട്ടിങ് ശതമാനം വർധിച്ചത്. എന്നാൽ, ഉച്ചകഴിഞ്ഞതോടെ കോർപ്പറേഷനിലെ ശതമാനത്തിൽ കാര്യമായ വർധനയുണ്ടായില്ല. വോട്ടിങ് മെഷീനുകൾ പലയിടത്തും കേടായി. ഇത് നീണ്ട നിരയുണ്ടാക്കി. മിക്കയിടത്തും അരമണിക്കൂറിനുള്ളിൽ മെഷീനുകൾ ശരിയാക്കാനോ മാറ്റിവെക്കാനോ കഴിഞ്ഞതായി അധികൃതർ പറഞ്ഞു. ചിലയിടങ്ങളിൽ വോട്ടിങ് യന്ത്രത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix