തൃശൂർ ജില്ലയിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി
തൃശ്ശൂർ : തൃശൂർ ജില്ലയിലെ 2025 ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതിരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്ത്തിയായി. ജില്ലയിലാകെ 111 സ്ഥാപനങ്ങളിലായി 2204 വാർഡുകളിൽ 7208 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഇവരിൽ 3395 പേർ പുരുഷന്മാരും 3813 പേർ വനിതകളുമാണ്.അന്തിമ വോട്ടർ പട്ടിക പ്രകാരം ജില്ലയിൽ 27,36,817 വോട്ടർമാരുണ്ട്. 14,59,670 സ്ത്രീകളും 12,77,120 പുരുഷന്മാരും ഉൾപ്പെടുന്ന ഇവരിൽ 54,204 പേർ കന്നി വോട്ടർമാരാണ്. 27 പേർ ഭിന്നലിംഗക്കാരും 280 പേർ പ്രവാസി വോട്ടർമാരുമാണ്. ജില്ലയിൽ 3282 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. […]
Read more