ഓമശ്ശേരിയിൽ തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെ കത്തിവീശി സിപിഎം പ്രവർത്തകൻറെ പരാക്രമം
കോഴിക്കോട്: തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെ യുഡിഎഫ് പ്രവർത്തകർക്ക് നേരെ കത്തി വീശി സിപിഎം പ്രവർത്തകൻ. കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയിലാണ് സംഭവം. ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡണ്ട് അബ്ദുൽ സലാമാണ് കത്തി വീശിയത് എന്നാണ് യുഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ടൗൺ ഉൾപ്പെടുന്ന മൂന്ന് വാർഡുകൾക്ക് പുറമേ പഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണ് ഓമശ്ശേരി. സമാധാനപരമായി ഇന്നലെ നടന്ന കലാശക്കൊട്ടിനിടെയാണ് ചെറിയ വാക്കേറ്റവും അതിനെ തുടർന്ന് കത്തി വീശലും ഉണ്ടായത്. നാട്ടുകാരും പ്രവർത്തകരും […]
Read more