Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Local body election

പോളിംഗ് ഡ്യൂട്ടി; കണ്ണൂരിൽ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

കണ്ണൂർ: ഡിസംബർ 11-ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പോളിംഗ് ഡ്യൂട്ടിയുള്ള ജീവനക്കാരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ കണ്ണൂർ ജില്ലയിൽ പൂർത്തിയായി. ഇതോടെ, ഉദ്യോഗസ്ഥരെ പോളിംഗ് സ്റ്റേഷനുകളിലേക്ക് നിയമിച്ചു കൊണ്ടുള്ള നടപടികൾ അന്തിമഘട്ടത്തിലായി.തിരഞ്ഞെടുപ്പ് പൊതു നീരീക്ഷക ആർ. കീർത്തിയുടെ സാന്നിധ്യത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ ആണ് റാൻഡമൈസേഷൻ നിർവഹിച്ചത്.
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ നാടും നഗരവും എല്ലാം തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്നിരിക്കുകയാണ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. 20 ദിവസത്തോളം നീണ്ടുനിന്ന പ്രചരണപ്രവര്‍ത്തനങ്ങളാണ് നാളെ വൈകുന്നേരം അവസാനിക്കുക.
Read more

കോട്ടയം യുഡിഎഫ് സ്ഥാനാർത്ഥി സംഗമം ഇന്ന് തിരുനക്കര മൈതാനത്ത്; കെ.സി. വേണുഗോപാലും ദീപാദാസ് മുൻഷിയും പങ്കെടുക്കും

കോട്ടയം: കോട്ടയം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ്. സ്ഥാനാർത്ഥികളുടെ സംഗമം ഇന്ന് വൈകിട്ട് തിരുനക്കര മൈതാനത്ത് നടക്കും. പാർട്ടി നേതൃത്വത്തിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്ന സംഗമത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലവഹിക്കുന്ന എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ പങ്കെടുക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആയിരിക്കും പരിപാടിയിൽ അദ്ധ്യക്ഷത വഹിക്കുക. എം.പി.മാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ഫ്രാൻസിസ് ജോർജ്, എം.എൽ.എ.മാരായ മോൻസ് ജോസഫ്, മാണി സി. കാപ്പൻ, ചാണ്ടി ഉമ്മൻ […]
Read more

വോട്ടിങ് മെഷീനുകളിലെ കാന്‍ഡിഡേറ്റ് സെറ്റിങ് ഇന്നു മുതല്‍

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള വോട്ടിങ് മെഷീനുകളിലെ കാന്‍ഡിഡേറ്റ് സെറ്റിങ് ജില്ലയില്‍ ഇന്നുമുതല്‍ ഡിസംബർ ഏഴ് വരെ നടക്കും. സ്ഥാനാര്‍ത്ഥിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് ലേബല്‍ വോട്ടിങ് മെഷീനില്‍ സജ്ജീകരിച്ച് വോട്ടെടുപ്പിന് സജ്ജമാക്കുന്ന പ്രക്രിയയാണ് കാന്‍ഡിഡേറ്റ് സെറ്റിങ്. സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ബാലറ്റ് യൂണിറ്റുകള്‍ സജ്ജമാക്കുന്നത്. പഞ്ചായത്ത് തലത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകള്‍ക്കായി മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റുമാണ് സജ്ജമാക്കുന്നത്. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലത്തില്‍ ഒന്നു വീതം ബാലറ്റ് യൂണിറ്റും […]
Read more

വർക്കല നഗരസഭ പിടിക്കാൻ വീറുറ്റ ത്രികോണമത്സരം

തിരുവനന്തപുരം: വർക്കല 2015-വരെ ഇരുമുന്നണികളെയും മാറിമാറി പരീക്ഷിക്കുന്ന രീതിയാണ് വർക്കല നഗരസഭ പിന്തുടർന്നിരുന്നത്. എന്നാൽ, 2020-ൽ ആദ്യമായി എൽഡിഎഫ് ഭരണത്തുടർച്ച നേടി.കഴിഞ്ഞതവണ 33 വാർഡുകളിൽ 12 ഇടത്താണ് എൽഡിഎഫ് വിജയിച്ചത്. ബിജെപി 11, കോൺഗ്രസ് ഏഴ്, സ്വതന്ത്രർ മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. മൂന്നു സ്വതന്ത്രരുടെ പിന്തുണയിലാണ് എൽഡിഎഫ് ഭരണം പൂർത്തിയാക്കിയത്. ഇത്തവണ ചെയർപേഴ്‌സൺ സ്ഥാനം വനിതയ്ക്കാണ്. ഓരോ വാർഡും നിർണായകം 10 വർഷമായി തുടരുന്ന ഭരണം നിലനിർത്താൻ എൽഡിഎഫും നഷ്ടമായ ഭരണം തിരിച്ചുപിടിക്കാൻ യുഡിഎഫും കഴിഞ്ഞതവണ ഏവരെയും […]
Read more

നെയ്യാറ്റിൻകര നഗരത്തിലുണ്ട് സമൂഹമാധ്യമം കാണാത്ത 50 സ്ഥാനാർഥികൾ

തിരുവനന്തപുരം : ഈ കാലത് സമൂഹമാധ്യമം ഉപയോഗിക്കാത്തവരെ കാണാനില്ലെന്നു പരാതിയുള്ളവർ നേരെ നെയ്യാറ്റിൻകരയ്ക്കു വന്നോളൂ, ഇവിടെ മത്സരിക്കുന്ന സ്ഥാനാർഥികളിൽ 31% പേർക്കും സമൂഹമാധ്യമം ഇല്ല. 50 പേരാണ് സമൂഹമാധ്യമം ഉപയോഗിക്കാത്തത്. ഏതാണ്ട്, മൂന്നു സ്ഥാനാർഥികളിൽ ഒരാൾ എന്ന കണക്കിൽ! സ്ഥാനാർഥികൾ തിരഞ്ഞെടുപ്പു കമ്മിഷനിൽ സമർപ്പിച്ച നാമനിർദേശ പത്രികയിലെ വിവരമാണിത്. സമൂഹമാധ്യമം ഉപയോഗിക്കുന്നത് 111 പേരാണ്. ഇവരിൽ 15–25% മാത്രമേ പ്രചാരണ രംഗത്ത് കാര്യമായി സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നുള്ളൂ. മിക്കവർക്കും സാധാരണ പ്രചാരണ രീതികളാണ് താൽപര്യം. ഇ(ല്ല)– മെയിൽ സ്വന്തമായി […]
Read more

പെരുമ്പറമ്പിൽ ഉത്സവ ബ്രോഷറുമായി ചേർന്ന് നിന്ന് മുന്നണികൾ

മലപ്പുറം: പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ അപൂർവ കാഴ്ച. കാലടി–എടപ്പാൾ പഞ്ചായത്തുകളിലെ മൂന്ന് വാർഡുകളിൽ മത്സരിക്കുന്ന എല്ലാ മുന്നണികളുടെയും സ്ഥാനാർഥികൾ ഒരുമിച്ച് എത്തി മഹോത്സവ ബ്രോഷർ പ്രകാശനം നിർവഹിച്ചു. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളിൽ നിന്നുമുള്ള സ്ഥാനാർഥികളാണ് ചടങ്ങിൽ പങ്കെടുത്തത്. കുണ്ടയാർ വാർഡിലെ രാജേഷ് മേനോൻ, ബിജു കുണ്ടയാർ, പെരുമ്പറമ്പ് വാർഡിലെ പി വി ലീല, ബിന്ദു രവിചന്ദ്രൻ, പദ്മ ശിവാനന്ദൻ, ശ്രീദേവി നായർ, മെഹറുന്നിസ, അയിലക്കാട് വാർഡിലെ സ്ഥാനാർഥി ജനത എന്നിവർ ചേർന്നാണ് ബ്രോഷർ പ്രകാശനം നടത്തിയത്. […]
Read more

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തീരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു. തീരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട തിരൂർ മുൻസിപ്പാലിറ്റി, തലക്കാട്, വെട്ടം, മംഗലം, പുറത്തൂർ, തൃപ്പങ്ങോട്, തിരുനാവായ, ചെറിയമുണ്ടം എന്നീ പഞ്ചായത്തുകളിലെ രാഷ്ട്രീയ പാർട്ടികളിലെ പ്രതിനിധികളുടെ യോഗമാണ് തിരൂർ പോലീസ് സ്റ്റേഷനിൽ വെച്ച് നടന്നത്. വരുന്ന തദ്ദേശ വകുപ്പ് ഇലക്ഷൻ വളരെ സമാധാനപരമായി നടത്തുന്നതിനും, തിരഞ്ഞെടുപ്പ് കലാശകൊട്ട് വാർഡുകളിൽ നിന്ന് കൊണ്ട് ചെയ്യുന്നതിന് കർശന നിർദ്ദേശം നൽകി. പ്രശ്നമാധിത ബൂത്തുകളിലും മറ്റും ശക്തമായ […]
Read more

വികസിത കുന്നംകുളം പ്രവർത്തക കൺവെൻഷനും സ്ഥാനാർഥി സംഗമവും ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ : കുന്നംകുളത്ത് ബിജെപിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘വികസിത കുന്നംകുളം’ പ്രവർത്തക കൺവെൻഷനും സ്ഥാനാർഥി സംഗമവും സംസ്ഥാന പ്രസിഡന്റ് ശ്രീ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം നിർവഹിച്ചു. നഗരത്തിന്റെ സമഗ്ര വികസനവും ജനക്ഷേമ പദ്ധതികളുടെ ശക്തമായ നടപ്പാക്കലുമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. ഈ അവസരത്തിൽ കുന്നംകുളം മുനിസിപ്പാലിറ്റിയുടെ വികസിതരേഖാ പ്രകാശനവും നടത്തി. വരാനിരിക്കുന്ന വർഷങ്ങളിൽ കുന്നംകുളം വികസന പദ്ധതികളുടെ പ്രധാന കേന്ദ്രമായി മാറുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. തൃശ്ശൂർ ജില്ലാ നോർത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് നിവേദിത […]
Read more

പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക്; പോരാട്ടച്ചൂടിൽ മുന്നണികൾ

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി വെറും പത്ത് ദിവസം മാത്രം ശേഷിക്കെ, മുന്നണികളുടെ പ്രചാരണ പ്രവർത്തനങ്ങൾ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. ഓരോ വോട്ടറെയും നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സ്ഥാനാർഥികളും പ്രവർത്തകരും. വരും ദിവസങ്ങളിൽ മുന്നണികളുടെ പ്രമുഖ നേതാക്കൾ ജില്ലയിൽ പ്രചാരണത്തിനെത്തും. ​പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ സ്ഥാനാർഥികൾ ഒരാഴ്ചയായി പ്രചാരണ രംഗത്ത് സജീവമാണ്. പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചതിന് ശേഷം പ്രവർത്തകർ സ്ക്വാഡുകളായി തിരിഞ്ഞ് വീടുകൾ കയറാൻ തുടങ്ങി. അടുത്ത ഘട്ടത്തിൽ വോട്ടർമാർക്ക് നൽകാനുള്ള സ്ലിപ്പുകൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix